പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം - "കിലുക്കാംപെട്ടി "2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കാഞ്ഞിരകോട് സെന്റ്. മാർഗരെറ്റ്സ് കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നതാണ്. ഏവർക്കും സ്വാഗതം.
പോഷകത്തോട്ടം പദ്ധതിക്ക് പേരയത്ത് തുടക്കമായി

പേരയം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ 2026-27 സാമ്പത്തിക വർഷത്തെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'പോഷകത്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ 100 ശതമാനം സബ്‌സിഡിയിലും ജൈവവളങ്ങൾ, സൂക്ഷ്മമൂലകങ്ങൾ, ജൈവ കീട-കുമിൾനാശിനികൾ എന്നിവ 50 ശതമാനം സബ്‌സിഡിയിലും കർഷകർക്ക് ലഭ്യമാക്കി. കുറഞ്ഞത് 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിച്ചത്.
കർഷകർക്ക് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിൽ പോഷകസമൃദ്ധമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു

photo