'തൂഫാൻ 2.0 ' – Narco Hunt

September 28, 2026

‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ സംസ്ഥാനതല ഉത്‌ഘാടനം 28/09/2026 നു മലപ്പുറം എ.ആർ.നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11 .00 മണിയ്ക്ക് ബഹു.കേരള ആഭ്യന്തര വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നതിന്റെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്ത് തല ‘ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതി’ യുടെ ഉത്‌ഘാടനം പേരയം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ ശ്രീ. എസ് ശ്യാം തൂഫാൻ 2 .0 പതാക ഉയർത്തി നിർവ്വഹിക്കുകയുണ്ടായി.
പേരയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷീജ എസ് ന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും, ടി യോഗത്തിന് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബെൻസി എം സ്വാഗതം ആശംസിക്കുകയും ചെയ്തു. ടി യോഗത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ.എ.കെ.പ്രസന്നകുമാർ, ശ്രീമതി. അനിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. അനിസൺ ലോറൻസ്, ശ്രീ.അനു ആന്റണി, ശ്രീമതി. ജെസ്‌പിൻകുട്ടി വിജയൻ, ശ്രീമതി.ഷീലാകുമാരി അമ്മ, ശ്രീമതി.ലത ബിജു, ശ്രീമതി.സുഷമ ജോസ്, ശ്രീമതി. ആലീസ് ഷാജി, ശ്രീമതി.പ്രീതകുമാരി, ശ്രീമതി.ഹണിജമോൾ ജെ, ശ്രീമതി. സൂസി റ്റി എന്നിവർ ആശംസ അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ 2 .0 പദ്ധതിയുടെ ഭാഗമായുള്ള സത്യപ്രതിജ്ഞ കുണ്ടറ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ.മധു ചൊല്ലിക്കൊടുത്തു. പേരയം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ വാരിയർ പ്രഖ്യാപനം നടത്തി ' തൂഫാൻ വാരിയർ ബാഡ്ജ്' വിതരണം നടത്തുകയുണ്ടായി. തുടർന്ന്, എഴുകോൺ എക്‌സൈസ് ഓഫീസിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. ശ്രീജിത് എ മിറാൻണ്ട ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.
ബഹു. കേരള ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിച്ച "ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ" സംസ്ഥാനതല ഉത്‌ഘാടന പരിപാടി ടി യോഗത്തിൽ ലൈവ് സ്ട്രീം നടത്തുകയുണ്ടായി.
ടി യോഗത്തിൽ പേരയം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,തൊഴിലുറപ്പ് മേറ്റുമാർ, അംഗൻവാടി വർക്കർമാർ, യുവജനങ്ങൾ,നിർവ്വഹണ ഉദ്യോഗസ്ഥർ, സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ 145 ഓളം പേർ പങ്കെടുത്തു.
പേരയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. പി.ജി.ഉണ്ണികൃഷ്ണപിള്ള നന്ദി രേഖപ്പടുത്തി യോഗം ഉച്ചയ്ക്ക് 1 .00 മണിയ്ക്ക് അവസാനിച്ചു.

തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities
തൂഫാൻ 2.0 ' – Narco Hunt Activities