ആഡിറ്റ് റിപ്പോർട്ട് 2024-25
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
പേരയം ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2024-2025
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കൊല്ലം.-691001
ഇ-മെയിൽ: doklm.ksad@kerala.gov.inഫോൺ : 0474-2740141
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: കെ.എസ്.എ.കെ.എല്‍.എം.പി.4/1684/25
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കൊല്ലം.-691001
തീയ്യതി: 12/09/2025
ഇ-മെയിൽ: doklm.ksad@kerala.gov.in
ഫോൺ: 0474-2740141
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
പേരയം ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊല്ലം.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.കെ.എല്‍.എം.പി.4/1684/25
തീയ്യതി: 12/09/2025
കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-04-2024 മുതൽ 31-03-2025 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 38 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 35 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 27-07-2025 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ.സജികുമാര്‍.ജി | ഡെപ്യൂട്ടി ഡയറക്ടര്‍ | 23-07-2025 | 01-08-2025 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 23-07-2025 | 01-08-2025 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീ.അജ്മല്‍.എ.എസ്, ഓഡിറ്റ് ഓഫീസര്‍
ശ്രീമതി.ശ്രീജ.എസ്, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍
ശ്രീമതി.ജൂഡിറ്റ് വര്‍ഗ്ഗീസ്.എന്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
ശ്രീമതി.വിഷ്ണുപ്രിയ.കെ, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| അഡ്വ.അനീഷ് പടപ്പക്കര | പ്രസിഡന്റ് | 01-04-2024 | 31-03-2025 |
| മുരളീകൃഷ്ണന്.സി.പി | സെക്രട്ടറി-ഇൻ-ചാർജ്ജ് | 01-04-2024 | 02-05-2024 |
| ശ്രീ.ജ്യോതിഷ് കുമാര്‍ | സെക്രട്ടറി | 03-05-2024 | 24-09-2024 |
| ശ്രീ.സതീഷ് ചന്ദ്രന് | സെക്രട്ടറി-ഇൻ-ചാർജ്ജ് | 25-09-2024 | 30-09-2024 |
| ശ്രീ.ബിനോയ്.എം.ജി | സെക്രട്ടറി | 01-10-2024 | 31-03-2025 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| മുരളീകൃഷ്ണന്.സി.പി | സെക്രട്ടറി | 01-04-2024 | 02-05-2024 |
| ശ്രീ.ജ്യോതിഷ് കുമാര്‍ | സെക്രട്ടറി | 03-05-2024 | 24-09-2024 |
| ശ്രീ.സതീഷ് ചന്ദ്രന് | സെക്രട്ടറി-ഇൻ-ചാർജ്ജ് | 25-09-2024 | 30-09-2024 |
| ശ്രീ.ബിനോയ്.എം.ജി | സെക്രട്ടറി | 01-10-2024 | 31-03-2025 |
| ശരീമതി.റെയ്ച്ചല്‍ തോമസ്സ് .റ്റി.സി | കൃഷി ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ഡോ.ദീപാമേരി | വെറ്ററിനറി സര്ജന് | 01-04-2024 | 31-03-2025 |
| ഡോ.ഷീജാ ഫിലിപ്പ് | മെഡിക്കല്‍ ഓഫീസര്‍.പി.എച്ച്.സി | 01-04-2024 | 31-03-2025 |
| ഡോ.ജിജി .ജി | മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം | 01-04-2024 | 31-03-2025 |
| ഡോ.ഷീന.പി.എസ്സ് | മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ | 01-04-2024 | 31-03-2025 |
| ശ്രീമതി.മേരി ലത | ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ | 01-04-2024 | 31-03-2025 |
| ശ്രീ.സുമേഷ്.റ്റി | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ശ്രീ.സുബാഷ്.സി.എല്‍ | ഫിഷറീസ് എക്സ്റ്റെഷന്‍ ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ശ്രീമതി.ഷീബ ഫ്രാന്‍സിസ് | ഡയറി ഫാം ഇന്‍സ്പെക്ടര്‍ | 01-04-2024 | 20-07-2024 |

| ശ്രീ.സുഖേഷ് കുമാര്‍ | ഡയറി ഫാം ഇന്‍സ്പെക്ടര്‍ | 21-07-2024 | 13-08-2024 |
| ശ്രീ.അനീഷ് .എസ്സ് | ഡയറി ഫാം ഇന്‍സ്പെക്ടര്‍ | 14-08-2024 | 31-03-2025 |
| ശ്രീമതി.വഹീദ.കെ.യു | ഹെഡിമിസ്ട്രെസ്സ് | 01-04-2024 | 31-03-2025 |
| ശ്രീമതി.ആശ.വൈ.വി | അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ | 01-04-2024 | 05-09-2024 |
| ശ്രീമതി.ലക്ഷ്മി.ജി.മോഹന്‍ | അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ | 12-09-2024 | 16-10-2024 |
| ശ്രീമതി.ഷൈജ.കെ.എസ്സ് | അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ | 17-10-2024 | 31-03-2025 |
| ശ്രീമതി.വത്സ ഗോഡ്വിന് | അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ , MGNREGS | 01-04-2024 | 31-03-2025 |
| ശ്രീമതി. ബിന്നി മറിയം മാത്യു | ഓവര്‍സിയര്‍, MGNREGS | 01-04-2024 | 31-03-2025 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | 1-1 |
| 2 | സി.എഫ്.സി 40(B),B-4പ്രകാരമുളള നീക്കിയിരുപ്പ് തുകകള്‍ പൊരുത്തപ്പെടുന്നില്ല | 1-1-1 |
| 3 | sbi sanitation acct വരവ് ചെലവ് കണക്കുകള്‍ വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല | 1-1-2 |
| 4 | M.G,N.R.E.G.S ന്റെ കാഷ് ബുക്ക് വരവ്ചെലവ് കണക്കുകള്‍ എ.എഫ്.എസുമായി പൊരുത്തപ്പെടുന്നില്ല | 1-1-3 |
| 5 | ബെനിഫിഷറി കോണ്ട്രിബ്യൂഷന്-വിശദാംശം ലഭ്യമാക്കിയില്ല | 1-1-4 |
| 6 | റീക്കന്സിലീയേഷന് സ്റ്റേറ്റ്മെന്റിലെ ചെക്കുകളുടെ വിശദാംശം ലഭ്യമാക്കിയില്ല | 1-1-5 |
| 7 | വസ്തുനികുതി -റെസിഡന്‍ഷ്യല്‍ &നോണ്‍ റസിഡന്‍ഷ്യല്‍- ബാലന്‍സ് ഷീറ്റിലെ തുക ഡി.സി.ബി സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല | 1-1-6 |
| 8 | ബജറ്റ് | 1-2 |
| 9 | സാമ്പത്തിക വിശകലനം (റസീപ്റ്റ് & പേയ്മെന്റ് പ്രകാരം) | 1-3 |
| 10 | ഫണ്ട്-വിനിയോഗം | 1-4 |
| 11 | പദ്ധതിഅവലോകനം | 1-5 |
| 12 | തൊഴിലുറപ്പ് പദ്ധതി | 1-6 |
| 13 | ക്ഷേമ പദ്ധതികള്‍ | 1-7 |
| 14 | ക്യാഷ് ബാലൻസ് പരിശോധന | 1-8 |
| 15 | ആഭ്യന്തര നിയന്ത്രണം | 1-9 |
| 16 | മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം | 1-10 |
| 17 | വസ്തു നികുതി പിരിവിനായി നല്കിയ മാന്വല്‍ രസീത് ബുക്കുകള്‍ ഉപയോഗിക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. | 1-11 |
| 18 | ഷോപ്പിംഗ് കോപ്ലക്സ് വാടക കുടിശ്ശിക നിലനില്ക്കുന്നു | 1-12 |
| 19 | മൈനര്‍ മിനറല്‍ പെര്‍മിറ്റ് -ചട്ട ലംഘനത്തിന് നടപടി സ്വീകരിച്ചില്ല | 1-13 |
| 20 | ക്ഷീര സഹകരണ സംഘങ്ങളുടെ തൊഴില്‍ നികുതി ഈടാക്കുന്നില്ല | 1-14 |
| 21 | ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം ഫയലില്‍ സൂക്ഷിച്ചിട്ടില്ല. | 1-15-1 |
| 22 | പരിശീലന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല | 1-15-2 |
| 23 | 5 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് 15 വാദ്യോപകരണങ്ങള്‍ വാങ്ങി നല്കി - അധികമായി വാങ്ങിയ ഉപകരണങ്ങളുടെ വിലയായ 5,98,500/- രൂപ തടസ്സപ്പെടുത്തുന്നു. | 1-15-3 |
| 24 | തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം | 1-15-4 |
| 25 | പട്ടികജാതി യുവജനങ്ങള്‍ക്കും പട്ടികജാതി വനിതകള്‍ക്കും വാദ്യോപകരണങ്ങള്‍ -പദ്ധതി നിര്‍വഹണത്തില്‍ അപാകതകള്‍ | 1-15 |
| 26 | വീട് പുനരുദ്ധാരണം പദ്ധതി - 9 ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല. | 1-16 |
| 27 | നിര്‍മ്മല തീരം അഷ്ടമുടി കായല്‍ സംരക്ഷണം ബയോഡൈജസ്റ്റര്‍ സ്ഥാപിക്കല്‍ - ശുചിത്വമിഷനില്‍ നിന്നും ഫണ്ട് ലഭ്യമായില്ല. | 1-17 |
| 28 | ജല്‍ജീവന്‍ മിഷന് പദ്ധതി-പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം പഞ്ചായത്ത് റോഡുകള്‍ തകര്‍ന്നു- റസ്റ്റോറേഷൻ ചാർജ് ഈടാക്കുന്നില്ല. | 1-18 |
| 29 | എം.സി.എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിക്കല്‍- പടപ്പക്കര എം. സി .എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിച്ചില്ല | 1-19 |
| 30 | ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ പദ്ധതി-2,00,000/- രൂപയുടെ മരുന്നുകള്‍ ലഭ്യമായില്ല. | 1-20 |
| 31 | കുഴല്‍ കിണര്‍ നിര്‍മ്മാണവും പമ്പ് ഹൗസ് സ്ഥാപിക്കലും-വിനിയോഗസര്‍ട്ടിഫിക്കറ്റ് ,നിര്വ്വഹണഏജന്സിയുമായിട്ടുളള കരാര്‍ രേഖകള്‍ ഇവ ഹാജരാക്കിയില്ല | 1-21 |
| 32 | പത്രങ്ങളിലെ പരസ്യം -ഡിസ്കൗണ്ട് ആനുകൂല്യം പ്രയോജനപ്പെടുത്തിയില്ല | 1-22 |
| 33 | പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം- പ്രവൃത്തിയുടെ മൂല്യം നിര്‍ണ്ണയം നടത്തിയില്ല. | 1-23 |
| 34 | സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകള്‍-വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല-239599/- രൂപ തടസ്സപ്പെടുത്തുന്നു | 1-24 |
| 35 | T.H.R.S വാങ്ങിയ ബില്ലില്‍ G.S.T നിരക്കിലുളള തുക നല്‍കിയില്ല | 1-25 |
| 36 | ലൈഫ് ഭവന പദ്ധതി- ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല. | 1-26 |
| 37 | വിവിധ ഏജന്‍സികള്‍ക്ക് മുന്‍കൂറായി നല്കിയ തുക ധനവിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കി ക്രമീകരിച്ചിട്ടില്ല. | 1-27 |
| 38 | ഫെസ്റ്റിവല്‍ അഡ്വാന്‍സ് തിരികെ ഈടാക്കിയില്ല. | 1-28 |
| 39 | കരാര്‍ വച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികള്‍ നാളിതുവരെ നിര്‍മ്മാണം ആരംഭിച്ചില്ല. | 1-29 |
| 40 | പാലിയേറ്റീവ് കെയര്‍ പദ്ധതി-ഡീസല്‍ ചെലവ്- വികസന ഫണ്ടില്‍ നിന്നും HMC അക്കൌണ്ടിലേക്ക് 28312/- രൂപ അധികം ട്രാൻസ്ഥർ ചെയ്തു. | 1-30 |
| 41 | ജനറല്‍ കമ്മിറ്റി മിനിട്സ് അദ്ധ്യക്ഷന്‍ അംഗീകരിക്കുന്നതില്‍ സമയപരിധി പാലിക്കുന്നില്ല. | 1-31 |
| 42 | മെന്‍സ്ട്രല്‍ കപ്പ് വിതരണം പദ്ധതി- 257 എണ്ണം വിതരണം ചെയ്തില്ല. | 1-32 |
| 43 | എം സി എഫുകള്‍ പ്രവര്‍ത്തിക്കുന്നില്ല- മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ തകരാറില്‍ | 1-33 |
| 44 | ഹെല്‍ത്ത് ഗ്രാന്റ് അവലോകനം | 1-34 |
| 45 | ജല്‍ജീവൻ മിഷൻ അവലോകനം | 1-35 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| --- No records found --- | ||
| ഭാഗം 4 | ||
| 1 | മെഡിസെപ്പ് ഒടുക്ക് സംബന്ധിച്ച പരിശോധന | 4-1 |
| 2 | വാര്‍ഷികധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | 4-2 |
| 3 | സംയുക്തപ്രോജക്ടുകള്ക്കു ലഭിച്ച ഫണ്ട് വിനിയോഗം | 4-3 |
| 4 | നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്കിയ തുകയുടെ വിവരങ്ങള്‍ | 4-4 |
| 5 | മൊബിലൈസേഷൻ അഡ്വാൻസ് വിവരങ്ങൾ | 4-5 |
| 6 | വായ്പ / വായ്പ തിരിച്ചടവ് | 4-6 |
| 7 | സ്ഥിരനിക്ഷേപം | 4-7 |
| 8 | ഓഡിറ്റ് റിക്കവറി | 4-8 |
| 9 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | 4-9 |
| 10 | ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം | 4-10 |
| 11 | ഓഡിറ്റ് പ്രത്യവലോകനം | 4-11 |
| 12 | തീര്പ്പാക്കാനവശേഷിക്കുന്നഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | 4-12 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| 3 | അനുബന്ധ പത്രികകള്‍ | |
| ഭാഗം -1 പൊതു അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. പേരയം ഗ്രാമ പഞ്ചായത്തിന്റെ 2025 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം&എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട് എന്നിവയും, 31.03.2025 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും, പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും, ഭരണസമിതിയുടെ 21/6/25ലെ 1-ാം നമ്പര്‍ തീരുമാനം പ്രകാരം അംഗീകരിച്ച് 26/6/25 ല്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011 ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്, മറ്റ് ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.
ഡെപ്യൂട്ടി ഡയറക്ടര്‍
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്,
ജില്ലാ ഓഡിറ്റ് കാര്യാലയം,കൊല്ലം.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 സി.എഫ്.സി 40(B),B-4പ്രകാരമുളള നീക്കിയിരുപ്പ് തുകകള്‍ പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. സി.എഫ്.സി 40(B) പ്രകാരം നിക്കിയിരുപ്പ് തുക-63,81,088/-രൂപ B-4 പ്രകാരമുളള നീക്കിയിരുപ്പ്-63,20,312/-രൂപ വ്യത്യാസം-60,776/-രൂപ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 sbi sanitation acct വരവ് ചെലവ് കണക്കുകള്‍ വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| SBI sanitation acct no-57033005077 ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം മുന്നിരിപ്പ്-8,56,387.60/-രൂപ വരവ്-1,76,856/-രൂപ ആകെ-1,03,3243.6/-രൂപ ചെലവ്-8,65,450/-രൂപ നീക്കിയിരുപ്പ്-1,67,794/-രൂപ വാര്‍ഷിക കണക്ക് പ്രകാരം മുന്നിരിപ്പ്-5,75,000/-രൂപ (ടി.എസ്.സി.) വരവ്-23,542/-രൂപ ആകെ-5,98,542/-രൂപ ചെലവ്-4,30,748/-രൂപ നീക്കിയിരുപ്പ്-1,67,794/-രൂപ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 M.G,N.R.E.G.S ന്റെ കാഷ് ബുക്ക് വരവ്ചെലവ് കണക്കുകള്‍ എ.എഫ്.എസുമായി പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| M.G,N.R.E.G.S ന്റെ ക്യാഷ്ബുക്ക് പ്രകാരമുളള വരവ്-3,25,60,221.98/-രൂപ വാര്‍ഷികകണക്ക് പ്രകാരമുളള വരവ്-3,11,55,660/-രൂപ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 ബെനിഫിഷറി കോണ്ട്രിബ്യൂഷന്-വിശദാംശം ലഭ്യമാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള ബെനിഫിഷറി കോണ്ട്രിബ്യൂഷന് തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 റീക്കന്സിലീയേഷന് സ്റ്റേറ്റ്മെന്റിലെ ചെക്കുകളുടെ വിശദാംശം ലഭ്യമാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തനത്ഫണ്ട്-31/3/25ലെ reconciliation statement-ല്‍ cheque deposited but not cleared എന്നയിനത്തില്‍ 31/7/23 ലെ ചെക്ക് നം-14502 പ്രകാരം 1,409/-രൂപ credit ആകാതെ നിലനില്‍ക്കുന്നതിന്റെയും cfc union bank acct reconciliation statement-ല്‍ cheque issued but not presented into bank ഇനത്തില്‍ കാണിച്ച 4/12/2024-ലെ 87,222/-രൂപയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കിയില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 വസ്തുനികുതി -റെസിഡന്‍ഷ്യല്‍ &നോണ്‍ റസിഡന്‍ഷ്യല്‍- ബാലന്‍സ് ഷീറ്റിലെ തുക ഡി.സി.ബി സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടുള്ള വസ്തുനികുതി - റെസിഡന്‍ഷ്യല്‍ &നോണ്‍ റസിഡന്‍ഷ്യല്‍ തുകകള്‍ ഡി.സി.ബി സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 17.03.24 തീയതിയിലെ 1(1) തീരുമാനപ്രകാരം അംഗീകരിച്ചു. പുതുക്കിയ /പരിഷ്കരിച്ച ബജറ്റ് 15.02.25 തീയതിയിലെ 3(1) തീരുമാനപ്രകാരം അംഗീകരിച്ചിട്ടുണ്ട്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 സാമ്പത്തിക വിശകലനം (റസീപ്റ്റ് & പേയ്മെന്റ് പ്രകാരം) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 ഫണ്ട്-വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 പദ്ധതിഅവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 തൊഴിലുറപ്പ് പദ്ധതി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്ഷേമ പദ്ധതികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ക്യാഷ് ബാലൻസ് പരിശോധന | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 28.07.25, 03.45 PM ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ അന്നേ ദിവസത്തെ ഡേ ബുക്ക് പ്രകാരം ഒടുക്ക് വരുത്തിയ 1,249/- രൂപയുടെ ക്യാഷ് ബാലന്‍സിന്റെ കൃത്യത ബോദ്ധ്യപ്പെട്ടു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 ആഭ്യന്തര നിയന്ത്രണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 വസ്തു നികുതി പിരിവിനായി നല്കിയ മാന്വല്‍ രസീത് ബുക്കുകള്‍ ഉപയോഗിക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 ഷോപ്പിംഗ് കോപ്ലക്സ് വാടക കുടിശ്ശിക നിലനില്ക്കുന്നു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷോപ്പിംഗ് കോപ്ലക്സ് വാടക രജിസ്റ്റര്‍, ഫയല്‍ എന്നിവ പ്രകാരം പഞ്ചായത്തിന്റെ അധീനതയിലുള്ള 12 കടമുറികളില്‍ 2 എണ്ണത്തിന്റെ വാടകയില്‍ കുടിശ്ശിക നിലനില്ക്കുന്നു. ഇവയ്ക്ക് RR നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും കാണുന്നു. കുടിശ്ശിക, നിലവിലെ സ്ഥിതിവിവരം എന്നിവ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് RR നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭാഗികമായി തുക ഒടുക്കിയിട്ടുണ്ടെന്നും, ശേഷിക്കുന്ന തുക ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടി നല്‍കിയിട്ടുണ്ട്. നിലവിലെ കുടിശ്ശിക വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കുടിശ്ശിക തുക ഈടാക്കി രേഖകള്‍ ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 മൈനര്‍ മിനറല്‍ പെര്‍മിറ്റ് -ചട്ട ലംഘനത്തിന് നടപടി സ്വീകരിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടം 2015-ലെ ( 31/03/2023 ലെ സ.ഉ (അച്ചടി) നം 38/2023 ഐഡി പ്രകാരമുളള ഭേദഗതി) ചട്ടം 14 (4) പ്രകാരം 278.7 m2 (3000 ച. അടി) താഴെ കെട്ടിട വിസ്തീര്‍ണ്ണമുളള കെട്ടിടനിര്‍മ്മാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പെര്‍മിറ്റ് ലഭിച്ച വ്യക്തിക്ക് നിര്‍മ്മാണത്തിന്റെ ഭാഗമായി സൈറ്റില്‍ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട സാഹചര്യത്തില്‍, നീക്കം ചെയ്യുവാന്‍ അനുമതി നല്കിയ മണ്ണിന്റെ അളവ് പ്രകാരമുളള റോയല്‍റ്റി പെര്‍മിറ്റ് ഉടമ ട്രഷറിയില്‍ ഒടുക്ക് വരുത്തി ചെല്ലാന്‍ ഹാജരാക്കൂന്ന മുറയ്ക്ക് Form S ലെ മൂവ്മെന്റ് പെര്‍മിറ്റും Form O(A) ലെ മിനറല്‍ ട്രാന്‍സിറ്റ് പാസ്സൂം അനുവദിക്കുന്നതിനുളള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം മിനറല്‍ ട്രാന്‍സിറ്റ് പാസ്സ് ലഭിച്ച ഉടമ മിനറല്‍ ട്രാന്‍സിറ്റ് പെര്‍മിറ്റ് ലഭിച്ച് ഒരു വര്‍ഷത്തിനുളളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് നിര്‍മ്മിച്ചില്ലെങ്കില്‍ കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടം 14(7) പ്രകാരം റോയല്‍റ്റി ഫീസിന്റെ അഞ്ചിരട്ടി പിഴയായി ഒടുക്കണം. കൂടാതെ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ മണ്ണ് എടുക്കുകയും ചെയ്താല്‍ കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടം 14(8) പ്രകാരം അധികമായി എടുക്കുന്ന മണ്ണിന്റെ റോയല്‍റ്റി ഫീസിന്റെ അഞ്ചിരട്ടി പിഴയായി പെര്‍മിറ്റ് ഉടമ ഒടുക്കണം.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 ക്ഷീര സഹകരണ സംഘങ്ങളുടെ തൊഴില്‍ നികുതി ഈടാക്കുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കൊടുവിള, കുണ്ടറ, കൈതക്കോട് ക്ഷീര സഹകരണ സംഘങ്ങളുടെ തൊഴില്‍ നികുതി, സ്ഥാപന നികുതി എന്നിവ ഡിമാന്റ് ചെയ്ത് ഈടാക്കിയിട്ടില്ല. ആയത് ഈടാക്കി രേഖകള്‍ ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15-1 ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം ഫയലില്‍ സൂക്ഷിച്ചിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പരിചയവും പ്രാവീണ്യവുമുള്ളവരാണെന്ന് കണ്ടെത്തുന്ന 5 അംഗങ്ങള്‍ എങ്കിലും ഉള്ള ഗ്രൂപ്പുകള്‍ രൂപീകരിക്കണം എന്ന് മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് ഗ്രൂപ്പുകളെ തെരെഞ്ഞെടുത്തിട്ടുള്ളത് എന്ന് ഫയലില്‍ സൂചിപ്പിച്ചിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15-2 പരിശീലന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശ പ്രകാരം കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് ഗ്രൂപ്പുകള്‍ 3 മാസത്തെ പരിശീലനം പൂര്‍ത്തീകരിച്ചതിന്റെ വിവരങ്ങള്‍, പരിശീലനം നല്കിയ സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടില്ല. റെലവന്റ് സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സ്ഥാപനം വനിത യുവജന ഗ്രൂപ്പുകളിലെ 5 അംഗങ്ങള്‍ക്ക് വീതം 1 മാസം പരിശീലനം നല്‍കിയതിന്റെ ഹാജര്‍ വിവരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15-3 5 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് 15 വാദ്യോപകരണങ്ങള്‍ വാങ്ങി നല്കി - അധികമായി വാങ്ങിയ ഉപകരണങ്ങളുടെ വിലയായ 5,98,500/- രൂപ തടസ്സപ്പെടുത്തുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
10 മുതല്‍ 15 പേര് വരെ അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന അറ്റന്‍ഡന്‍സ് ഷീറ്റില്‍ 5 അംഗങ്ങള്‍ വീതമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിനും മേല്‍ പ്രകാരം 15 വാദ്യോപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 5 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് 15 വാദ്യോപകരണങ്ങള്‍ നല്‍കിയതിന്റെ സാഹചര്യം ഫയലില്‍ വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. 5 അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് 15 എണ്ണം ഉപകരണങ്ങള്‍ നല്‍കിയതിന് വിശദീകരണം ലഭ്യമാക്കേണ്ടതാണ്. മതിയായ വിശദീകരണം ലഭ്യമാകുന്നതു വരെ പദ്ധതിക്കായി ചെലവഴിച്ച 5,98,500/- രൂപ തടസ്സപ്പെടുത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15-4 തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് എന്നീ ഗ്രൂപ്പുകള്‍ സംരംഭങ്ങളായി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍, ഗ്രൂപ്പുകള്‍ പരിപാടി അവതരിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ടോ എന്ന വിവരം എന്നിവ ലഭ്യമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. ഗ്രൂപ്പുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യേണ്ടതും ഗ്രൂപ്പുകളെ സംരംഭങ്ങളായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തന ക്ഷമമായതിന്റെ രേഖകള്‍ ഓഡിറ്റിന് ഹാജരാക്കേണ്ടതുമാണ്. ഈ വിഷയത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 പട്ടികജാതി യുവജനങ്ങള്‍ക്കും പട്ടികജാതി വനിതകള്‍ക്കും വാദ്യോപകരണങ്ങള്‍ -പദ്ധതി നിര്‍വഹണത്തില്‍ അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഫണ്ടിനം -വികസന ഫണ്ട് (എസ്.സി.പി) 2,99,250/-രൂപ വീതം ഗുണഭോക്തൃ വിഹിതം 15,750/- രൂപ വീതം പട്ടികജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ (114/25), പട്ടികജാതി വനിതകള്‍ക്ക് വാദ്യോപകരണങ്ങള്‍ (197/25) എന്നീ പദ്ധതികള്‍ 15 പേര് ഉള്ള ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനാണ് രൂപീകരിച്ചിട്ടുള്ളത്. മേല്‍ പ്രകാരം കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് എന്നീ രണ്ട് ഗ്രൂപ്പുകള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിലയായ 6,30,000/-രൂപ റെലവന്റ് സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പട്ടികജാതി വനിതകള്‍ക്ക് വാദ്യോപകരണങ്ങള്‍ (197/25) ബില്‍ നം 24030552095401498203/11.03.2025 – 2,99,250/-രൂപ 510/11.03.2025 –15,750/-രൂപ പട്ടികജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ (114/25), ബില്‍ നം 24030552095401498198/11.03.2025 – 2,99,250/-രൂപ 513/11.03.2025 –15,750/-രൂപ
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 വീട് പുനരുദ്ധാരണം പദ്ധതി - 9 ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നം - 71/24-25 നിര്‍വ്വഹണോദ്യോഗസ്ഥന്‍ - വി.ഇ.ഒ ഫണ്ടിനം - വികസന ഫണ്ട് ജനറല്‍ അടങ്കല്‍ - 16,80,000/-രൂപ ചെലവ് - 14,85,000/-രൂപ I. വീട് പുനരുദ്ധാരണത്തിനായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 30,000/-രൂപ വീതം നല്‍കുന്നതിനാണ് പദ്ധതിരൂപീകരിച്ചത്. എന്നാല്‍ ഒന്നാം ഗഡു കൈപ്പറ്റിയിട്ടുള്ള ഗുണഭോക്താക്കളില്‍ 9 പേര് പണി പൂര്‍ത്തീകരിച്ച് രണ്ടാഗഡു കൈപ്പറ്റിയിട്ടില്ല. വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഇവര്‍ നിലവില്‍ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നുള്ള വിവരം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് 2025-26 വര്‍ഷം സമയബന്ധിതമായി ഭവന പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് വരുന്ന മുറയ്ക്ക് ബാക്കി തുക നല്കി പദ്ധതി പൂര്‍ത്തീകരിക്കുന്നതാണെന്നും അല്ലാത്ത പക്ഷം ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം കൈപ്പറ്റിയ തുക പലിശ സഹിതം ഈടാക്കി സര്‍ക്കാരിലേക്ക് ഒടുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി മോണിട്ടറിംഗ് നടത്തി അനുയോജ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 നിര്‍മ്മല തീരം അഷ്ടമുടി കായല്‍ സംരക്ഷണം ബയോഡൈജസ്റ്റര്‍ സ്ഥാപിക്കല്‍ - ശുചിത്വമിഷനില്‍ നിന്നും ഫണ്ട് ലഭ്യമായില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നം -179/24 2024-25 വര്‍ഷം 1,02,50,000/- രൂപ ശുചിത്വമിഷന് ഫണ്ട് അടങ്കല്‍ തുകയായി വച്ച് നടപ്പിലാക്കിയ പദ്ധതിയാണ് നിര്‍മ്മലതീരം അഷ്ടമുടി കായല്‍ സംരക്ഷണം ബയോഡൈജസ്റ്റര്‍ സ്ഥാപിക്കല്‍. 205 വീടുകളില്‍ ബയോഡൈജസ്റ്റര്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ശുചിത്വമിഷനില്‍ നിന്നും ഫണ്ട് ലഭ്യമായിട്ടില്ല. 2024-25 വര്‍ഷം 49 ബയോഡൈജസ്റ്റര്‍ സ്ഥാപിച്ചതിന്റെ തുകയായി 23,64,838/-രൂപ 22401108/14.03.2025 നം വൗച്ചര്‍ പ്രകാരം (ചെക്ക് നം.062221/10.03.2025) ബങ്കാബയോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തനത് ഫണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന 156 ബയോഡൈജസ്റ്റര്‍ 2025-26 വര്‍ഷം സ്ഥാപിച്ചിട്ടുണ്ട്. 09.07.2025 ലെ ജി.ഒ (ആര്.ടി) നം 1699/2025/എല്‍.എസ്.ജി.ഡി ഉത്തരവ് പ്രകാരം ശുചിത്വമിഷനില്‍ നിന്നും പേരയം ഗ്രാമ പഞ്ചായത്തിന് 78,85,162/- രൂപ അനുവദിച്ച് ഉത്തരവ് ആയിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക റീകൂപ്പ് ചെയ്യേണ്ടതും സ്ഥാപനത്തിന് നല്‍കേണ്ട തുക നല്‍കേണ്ടതുമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ജല്‍ജീവന്‍ മിഷന് പദ്ധതി-പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം പഞ്ചായത്ത് റോഡുകള്‍ തകര്‍ന്നു- റസ്റ്റോറേഷൻ ചാർജ് ഈടാക്കുന്നില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പേരയം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി (കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 17.02.2024 തീയതിയിലെ DB2/GL/PHNDn/KTR/2023 നമ്പര്‍ കത്ത്) പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകര്‍ന്ന ചുവടെ ചേര്‍ത്ത റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. ഇത് കാരണം റിസ്റ്റോറേഷന്‍ ചാര്‍ജ് ഇനത്തില്‍ പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടമായതായി വിലയിരുത്തുന്നു. റോഡുകള്‍ റിസ്റ്റോറേഷന്‍ ചെയ്തിട്ടുണ്ടെന്നതിലും വ്യക്തതയില്ല. 1. മുട്ടം –മങ്ങാരത്ത് കടവ് റോഡ്, വാര്‍ഡ്- 1 പേരയം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജല്‍ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം തകർന്ന 27 റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി 21-2-24 പഞ്ചായത്ത് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. എന്നാൽ റോഡുകൾ കട്ട് ചെയ്യുന്നതിന് പഞ്ചായത്തിലേക്ക് SUGAMA പോര്‍ട്ടല്‍ വഴി കേരള വാട്ടര്‍ അതോറിറ്റി അപേക്ഷ സമർപ്പിക്കാത്തതിനാൽ റസ്റ്റോറേഷൻ ചാർജ് കണക്കാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ലന്നും KWA പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറുടെ സാന്നിധ്യത്തിൽ അല്ല പഞ്ചായത്ത് റോഡുകൾ കട്ട് ചെയ്ത് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത് എന്നതിനാല്‍ റസ്റ്റോറേഷൻ ചെയ്യേണ്ട നീളം, വീതി, ആഴം എന്നിവ നിർണ്ണയിക്കുവാൻ സാധിച്ചിട്ടില്ലെന്നും എന്‍ക്വയറിക്ക് മറുപടി നല്കിയിരിക്കുന്നു. മേല്‍ സൂചിപ്പിച്ച റോഡുകള്‍ റിസ്റ്റോര്‍ ചെയ്തതിന്റെയും റിസ്റ്റോറേഷന്‍ ചാര്‍ജ് ഇനത്തില്‍ പഞ്ചായത്തിന് ലഭിക്കേണ്ട തുക ഈടാക്കുന്നതിന് സ്വീകരിച്ച നടപടികളുടെയും വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 എം.സി.എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിക്കല്‍- പടപ്പക്കര എം. സി .എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ പദ്ധതി-2,00,000/- രൂപയുടെ മരുന്നുകള്‍ ലഭ്യമായില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസർ, ഹോമിയോ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കിയ ഹോമിയോ ആശുപത്രിയ്ക്ക് മരുന്ന് വാങ്ങല്‍ പദ്ധതി പ്രകാരം 2,00,000/- രൂപ ഹോംകോയ്ക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 കുഴല്‍ കിണര്‍ നിര്‍മ്മാണവും പമ്പ് ഹൗസ് സ്ഥാപിക്കലും-വിനിയോഗസര്‍ട്ടിഫിക്കറ്റ് ,നിര്വ്വഹണഏജന്സിയുമായിട്ടുളള കരാര്‍ രേഖകള്‍ ഇവ ഹാജരാക്കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മേല്‍ പ്രോജക്ടില്‍ ഉൾപ്പെടുത്തി പേരയം ഗ്രാമപഞ്ചായത്തിലെ കരിക്കുഴി വനത്തിൽ ഭാഗം, കുമ്പളം പി.എച്ച്.സി, പടപ്പക്കര സബ് സെന്റർ നെല്ലിമുക്കം എന്നീ സ്ഥലങ്ങളിൽ കുഴൽ കിണറും പമ്പ് ഹൗസും നിർമ്മിക്കുന്നതിനായി 9,81,935/-രൂപ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിലേക്ക് അടവാക്കിയിട്ടുണ്ട്. എന്നാല്‍ ആയതിന്റെ വിനിയോഗസര്‍ട്ടിഫിക്കറ്റ്, ടി സ്ഥാപനവുമായി കരാര്‍ വച്ചതിന്റെ രേഖകള്‍ എന്നിവ ഹാജരാക്കിയിട്ടില്ല. ധനകാര്യ (എസ്.എഫ്.സി-സെല്‍.എ.) വകുപ്പിന്റെ സ.ഉ.കൈ.നം 38/23 ധന തീ.9.3.23 നം ഉത്തരവ് പ്രകാരം കെ.എസ്.ഇ.ബി, കെ.ഡബ്ലൂ.എ ഉള്‍പ്പെടെയുളള എല്ലാത്തരം അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേന നടത്തുന്ന ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്കായി പ്രാദേശിക സര്‍ക്കാരുകള്‍ നിക്ഷേപിച്ചിട്ടുള്ള തുക അതാത് സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കേണ്ടതാണെന്നും ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്കായി പ്രാദേശിക സര്‍ക്കാരുകള്‍ നിക്ഷേപിച്ചതില്‍ ചെലവഴിക്കാത്ത തുക സംസ്ഥാന സഞ്ചിതനിധിയില്‍ തിരിച്ചടയ്ക്കേണ്ടതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെപദ്ധതി മാർഗേരഖ സ.ഉ.(കൈ) 84/2022/ത.സ്വഭ.വ, തീ. 19.04.2022 ഖ 12.2(ഡി)ii പ്രകാരം ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്കായി കരാറിൽ ഏര്‍പ്പെട്ടതിന് ശേഷം മാത്രമേ മുന്‍കൂര്‍ തുക നല്‍കാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മേല്‍ പ്രോജക്ടില്‍ നിര്‍വ്വഹണ ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഡെപ്പോസിറ്റ് പ്രവൃത്തികള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ 9,81,935/-രൂപ തടസ്സപ്പെടുത്തുന്നു. വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തടസ്സം ഒഴിവാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 പത്രങ്ങളിലെ പരസ്യം -ഡിസ്കൗണ്ട് ആനുകൂല്യം പ്രയോജനപ്പെടുത്തിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പത്രങ്ങളിൽ പരസ്യങ്ങൾ നൽകുമ്പോൾ ഗവൺമെന്റ് ഉത്തരവ് സ.ഉ.(കൈ) നം.288/14/I & PRD തീയതി 10-9-14 പ്രകാരം 15 ശതമാനം ഡിസ്കൗണ്ടിന് അർഹതയുണ്ട്. എന്നാല്‍ പദ്ധതി രൂപീകരണവും മോണിറ്ററിംഗും പ്രോജക്ടില്‍ (6/25) ഉള്‍പ്പെട്ടിട്ടുളള പരസ്യചെലവുകള്ക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല. വിശദാംശം ചുവടെ ചേര്‍ക്കുന്നു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിസ്കൗണ്ട് ആനുകൂല്യം ലഭ്യമാകുന്നതിനായി മേല്‍ പത്രങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന്, ഇത് സംബന്ധിച്ച് നല്കിയ എന്‍ക്വയറിക്ക് മറുപടിയായി അറിയിച്ചു. ഡിസ്കൗണ്ട് ആനുകൂല്യം ലഭ്യമാക്കി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം- പ്രവൃത്തിയുടെ മൂല്യം നിര്‍ണ്ണയം നടത്തിയില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 18 എം.എം. മറൈൻ പ്ലൈവുഡ് പ്ലാറ്റ്ഫോം, കാർപെറ്റ് 18 എം.എം. പ്രീ ലാമിനേറ്റഡ് (mdf ), കബോർഡ് സഹിതം ഉള്ള സൈഡ് ടേബിൾ 18mm ലാമിനേറ്റഡ് എം.ഡി.എഫ്, പോഡിയം സ്റ്റാൻഡ് ലാമിനേറ്റഡ് എം.ഡി.എഫ്, ഡയസിന്റെ പിൻവശം പി.വി.സി പാനലിങ്, സൈഡ് ഗ്രിൽ അലൂമിനിയം ഗ്ലാസ്, ഗ്ലാസ് സ്ലൈഡ് വിൻഡോ, കുഷ്യൻ ചെയർ-15 ഇവ സജ്ജീകരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മേൽ പ്രോജക്ടിൽ പ്രവൃത്തി നടപ്പാക്കുന്നതിനായി ടെണ്ടര്‍ മുഖേന SIDCO യുമായി കരാറിൽ ഏർപ്പെട്ട്, പ്രവൃത്തിയ്ക്കായി 8,10,999/-രൂപ SIDCO-യ്ക്ക് ഇന്‍വോയ്സ് നം.KLM/24-25/272-തീയതി 3-3-25 പ്രകാരം നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തിക്ക് ഉപയോഗിച്ച സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുകയോ പ്രവൃത്തിയുടെ അളവുകള്‍ എൻജിനീയറിങ് വിഭാഗം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. SIDCO-യുമായി കരാറിൽ ഏർപ്പെട്ടതിനാലാണ് എൻജിനീയറിങ് വിഭാഗം വാല്വഷേന് എടുക്കാതിരുന്നതെന്ന് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം അപാകതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകള്‍-വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല-239599/- രൂപ തടസ്സപ്പെടുത്തുന്നു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2024-25 സാമ്പത്തിക വര്‍ഷം സെക്രട്ടറി നിര്‍വ്വഹണം നടത്തിയ വിവിധ പ്രോജക്ടുകള്‍ക്കായി നല്കിയ തുകകളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല.
2,39,599/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തടസ്സം ഒഴിവാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 T.H.R.S വാങ്ങിയ ബില്ലില്‍ G.S.T നിരക്കിലുളള തുക നല്‍കിയില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 ലൈഫ് ഭവന പദ്ധതി- ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. ലൈഫ് ഭവന പദ്ധതി - എസ്.സി
2. ലൈഫ് ഭവന പദ്ധതി - ജനറല്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 വിവിധ ഏജന്‍സികള്‍ക്ക് മുന്‍കൂറായി നല്കിയ തുക ധനവിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കി ക്രമീകരിച്ചിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 ഫെസ്റ്റിവല്‍ അഡ്വാന്‍സ് തിരികെ ഈടാക്കിയില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 കരാര്‍ വച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികള്‍ നാളിതുവരെ നിര്‍മ്മാണം ആരംഭിച്ചില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2024-25-വര്‍ഷം വരെയുള്ള കാലയളവില്‍ കരാര്‍ വച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികളില്‍ നാളിതുവരെ നിര്‍മ്മാണം ആരംഭിക്കാത്തവയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പാറയില്‍ ലക്ഷം വീട് കിണര്‍ & പ്ലേഗ്രൌണ്ട് പ്രവൃത്തി സ്ഥലത്ത് കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വില്ലേജ് ഓഫീസില്‍ നിന്നും രേഖകള്‍ ലഭ്യമാക്കി തുടര്‍ നടപടിയെടുക്കുവാന്‍ കമ്മിറ്റി 20-3-2025- ല്‍ 2(1) തീരുമാനം എടുത്തിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല. മറ്റു രണ്ട് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് വേണ്ടി കരാറുകാരന് 19-6-25 & 7-7-25 തിയതികളില്‍ അസി. എന്ഞ്ചിനീയര് നോട്ടീസ് നല്‍കിട്ടും പ്രവൃത്തി ആരംഭിക്കുവാന്‍ കരാറുകാരന് തയ്യാറായിട്ടില്ല. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും കരാറുകാര്‍ക്കെതിരെ PWD Manual 2012 section 2116.2 -ല്‍ അനുശാസിക്കുന്ന നിയമ നടപടികളും, PWD Manual 2012 section 2116.2.1 പ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റ്, പെര്‍ഫോമന്‍സ് ഗ്യാരന്റി എന്നിവ കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-30 പാലിയേറ്റീവ് കെയര്‍ പദ്ധതി-ഡീസല്‍ ചെലവ്- വികസന ഫണ്ടില്‍ നിന്നും HMC അക്കൌണ്ടിലേക്ക് 28312/- രൂപ അധികം ട്രാൻസ്ഥർ ചെയ്തു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പാലിയേറ്റീവ് കെയർ പദ്ധതിയുടെ വിവിധ ഫണ്ടുകളുടെ ബില്ലുകളില്‍ നിന്നും ഡീസല്‍ ചെലവിനത്തില്‍ അധികം തുക എച്ച്.എം.സി അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നു. പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവറുടെ വേതനം, പാലിയേറ്റീവ് നേഴ്സിന്റെ വേതനം, ആംബുലൻസിന്റെ ഡീസൽ ചെലവുകൾ എന്നിവയ്ക്ക് വേണ്ടി വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് (NR) എന്നിവയില്‍ നിന്നും തുകകൾ ചെലവഴിച്ചിട്ടുണ്ട്. ബില്ലുകൾ, വൗച്ചറുകൾ എന്നിവ പരിശോധിച്ചതിൽ നിന്നും ആംബുലൻസിന്റെ ഡീസൽ ചെലവുകൾക്ക് വേണ്ടിയുള്ള തുക എച്ച്.എം.സി അക്കൗണ്ടിലേക്കാണ് ട്രഷറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. ഓരോ മാസങ്ങളിലെ ഹോം കെയർ നടന്ന ദിവസങ്ങളിലെല്ലാം 270/-രൂപ വെച്ച് ഡീസൽ ചെലവ് ഇനത്തിൽ കണക്കാക്കുകയും തുകകള്‍ പിൻവലിച്ച് മെഡിക്കൽ ഓഫീസർ, പി.എച്ച്.സി.എച്ച്.സി യുടെ HMC അക്കൗണ്ടിലേക്ക് ട്രഷറി ട്രാൻസ്ഫർ ചെയ്യുന്നു. ഡീസൽ വൗച്ചറുകള്‍, Ambulance ലോഗ് ബുക്ക് രേഖപ്പെടുത്തല്‍ എന്നിവ പ്രകാരം 2024-25 വർഷം 32727.75/-രൂപയാണ് diesel ചെലവു വന്നിട്ടള്ളത്. എന്നാല്‍ വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് (NR) എന്നിവയില്‍ നിന്നും ഡീസൽ ചെലവുകൾക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത് 61,020/-രൂപയാണ്. ഡീസൽ ചെലവിന് വേണ്ടി HMC അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിട്ടുള്ളത് 32,708/-രൂപ മാത്രമാണ്. പാലിയേറ്റീവ് കെയർ ബില്ലുകളിൽ നിന്ന് 32,708/-രൂപയ്ക്ക് പകരം, 61,020/- രൂപയാണ് HMC യുടെ a/c നം : 45022200063260 ലേക്ക് വിവിധ മാസങ്ങളിലായി ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്.
പാലിയേറ്റീവ് പദ്ധതി പ്രകാരം വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് (NR) എന്നിവയില്‍ നിന്നും 28,312/-രൂപ അധികം HMC യിലേക്ക് ട്രാൻസ്ഥർ ചെയ്തിട്ടുള്ളത് തിരികെ അടവാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-31 ജനറല്‍ കമ്മിറ്റി മിനിട്സ് അദ്ധ്യക്ഷന്‍ അംഗീകരിക്കുന്നതില്‍ സമയപരിധി പാലിക്കുന്നില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങളിലെ ചട്ടം 26(8) പ്രകാരം യോഗം കഴിഞ്ഞ് മൂന്നു ദിവസത്തിനകം സെക്രട്ടറി മിനിട്സ് തയ്യാറാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഭരണസമിതിയോഗങ്ങളുടെ നടപടിക്രമങ്ങള്‍ പരിശോധിച്ചതില്‍ മിനിട്സ് തയ്യാറാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്തിൽ സമയപരിധി പാലിക്കുന്നില്ല. ഗുരുതര ചട്ട ലംഘനം നടന്നതായി ഓഡിറ്റ് കണ്ടെത്തുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-32 മെന്‍സ്ട്രല്‍ കപ്പ് വിതരണം പദ്ധതി- 257 എണ്ണം വിതരണം ചെയ്തില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെന്‍സ്ട്രല്‍ കപ്പുകള്‍ നല്‍കുന്നതിലൂടെ വനിതകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രാമപ്പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രോജക്ട് പ്രകാരം 2,00,995/-രൂപ ചെലവഴിച്ച് ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, തിരുവനന്തപുരം എന്ന സ്ഥാപനത്തില്‍നിന്നും 299/-രൂപ നിരക്കില്‍ വാങ്ങിയ മെന്‍സ്ട്രുവല്‍ കപ്പുകളില്‍ 257 എണ്ണം നാളിതുവരെ വിതരണം ചെയ്തിട്ടില്ല.
14 വാർഡുകളിലും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തിട്ടുള്ളത് നാല് സബ് സെൻറ്ററുകൾ, ഒരു മെയിന്‍ സെന്റര്‍ എന്നിവ മുഖേനയാണ്. സെൻററുകളുടെ വിതരണ രജിസ്റ്റർ പരിശോധിച്ചതിൽ നിന്നും 257 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാതെ അവശേഷിക്കുന്നതായി ബോധ്യപ്പെട്ടു. ഇതിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
വ്യക്തിഗത ആവശ്യം പരിഗണിച്ചാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കേണ്ടത്. മീഡിയം, സ്മോള്‍ എന്നിങ്ങനെ രണ്ട് അളവുകളില്‍ ഉള്ള കപ്പുകള്‍ ആണ് വാങ്ങിച്ചിട്ടുള്ളത്. ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ സ്വീകരിക്കാതെയും അനുയോജ്യത ഉറപ്പുവരുത്താതെയും ആണ് 500 മീഡിയം, 170 സ്മോള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങിയിട്ടുള്ളത്. ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കിയില്ല മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗരീതി സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. എച്ച്.എല്‍.എല്‍. മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പദ്ധതി നിര്‍വ്വഹണത്തില്‍ അകാരണമായ കാലതാമസം ഏക വര്‍ഷ പ്രോജക്ടിന്റെ നിര്‍വ്വഹണം തന്‍വര്‍ഷം തന്നെ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ യഥാസമയം അപേക്ഷകള്‍ സ്വീകരിച്ച്, കപ്പുകള്‍ വിതരണം ചെയ്യാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് തന്‍വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടില്ല. മോണിറ്ററിംഗ് നടത്തിയില്ല പദ്ധതി നിര്‍വ്വഹണത്തിനുശേഷം ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മോണിറ്ററിംഗ് സമിതികളായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയതിനുശേഷം ഇതിന്റെ തുടര്‍ നടപടികള്‍ മോണിറ്ററിംഗിനു വിധേയമാക്കിയിട്ടില്ല. നിര്‍വ്വഹണത്തിലെ അനാസ്ഥയും മോണിറ്ററിംഗിന്റെ അഭാവവും മൂലം പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. ഇക്കാരണത്താല്‍ 257 മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്ക് ചെലവഴിച്ച 76,843/- രൂപ തടസ്സത്തില്‍ വയ്ക്കുന്നു. എല്ലാ ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കേണ്ടതും മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം നടത്തി, മോണിറ്ററിംഗ് റിപ്പോര്‍ട്ടു സഹിതം മറുപടി ലഭ്യമാക്കേണ്ടതുമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-33 എം സി എഫുകള്‍ പ്രവര്‍ത്തിക്കുന്നില്ല- മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ തകരാറില്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പേരയം ഗ്രാമപഞ്ചായത്തില്‍ രണ്ട് എം.സി.എഫുകള്‍ ആണുള്ളത്. രണ്ടിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പേരയം MCF കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചതിനാല്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-34 ഹെല്‍ത്ത് ഗ്രാന്റ് അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലായി ഗ്രാമപഞ്ചായത്തിന് ലഭിച്ചതും ചെലവഴിച്ചതുമായ ഹെല്‍ത്ത് ഗ്രാന്റിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Support for Diagnostic Infrastructure എന്ന ഇനത്തില്‍ നല്കിയ തുക ഉപയോഗിച്ച് സ്കീം-3 പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതു വരെ ചെലവഴിച്ച തുകകളുടെ വിവരം.
Grant for Rural Health & wellness centres എന്ന ഇനത്തില്‍ ലഭിച്ച ഗ്രാന്റുപയോഗിച്ച് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-35 ജല്‍ജീവൻ മിഷൻ അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വീടുകളിലും 2024 നുള്ളില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷനുകള്‍ ലഭ്യമാക്കുക, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പൊതു കെട്ടിടങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പുകള്‍ നല്‍കുക തുടങ്ങിയവയാണ് ജല്‍ജീവന്‍ മിഷന്റെ പ്രധാന ദൗത്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാനവിഹിതം 50:50 എന്ന അനുപാതത്തിലാണ്. ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാക്കിയ വിവരങ്ങൾ പരിശോധിച്ചതിൽ ജല്‍ജീവൻ മിഷന് പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്തിന്റെ ആക്ഷന്‍ പ്ലാന്‍ പ്രകാരം ഒടുക്കേണ്ട 15% സ്ഥാപനവിഹിതവും 10% ഗുണഭോക്തൃവിഹിതവും ഗ്രാമപഞ്ചായത്ത് 2020-21 മുതൽ തൻവർഷം വരെ ഒടുക്കിയിട്ടില്ല. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ തന്‍വര്‍ഷം വരെ പ്രോജക്ടുകള്‍ വിഭാവനം ചെയ്തിരുന്നെങ്കിലും നാളിതുവരെ ഗുണഭോക്തൃവിഹിതം പിരിച്ചടുക്കുകയോ തുക ചെലവഴിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ എം.എല്‍.എ. യുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ജല്‍ജീവൻ മിഷൻ പദ്ധതിയ്ക്കായി തുക ചെലവഴിച്ചിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -3 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 മെഡിസെപ്പ് ഒടുക്ക് സംബന്ധിച്ച പരിശോധന | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (റഗുലര്‍ ജീവനക്കാര്‍)
(1-4-2024 മുതല്‍ 31-3-2025നുളളില്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുളളവര് ഒഴികെ) 2. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (1-4-24മുതല്‍ 30-6-24-നുളളില്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുളള റഗുലര്‍ ജീവനക്കാര്‍)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 വാര്‍ഷികധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 സംയുക്തപ്രോജക്ടുകള്ക്കു ലഭിച്ച ഫണ്ട് വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്കിയ തുകയുടെ വിവരങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 മൊബിലൈസേഷൻ അഡ്വാൻസ് വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 വായ്പ / വായ്പ തിരിച്ചടവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം പഞ്ചായത്തിന് വായ്പയിനത്തില്‍ 14,64,722/-രൂപ വരവുണ്ട്. മുന്‍ബാക്കി 7,70,683/-രൂപയടക്കം 22,35,405/-രൂപയിൽ 18,47,440/-രൂപ വിനിയോഗിച്ചിട്ടുണ്ട്. വായ്പ തിരിച്ചടച്ചതിന്റെയും, വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവേശഷിക്കുന്ന വായ്പ തുകയുടെയും വിശദവിവരം താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 സ്ഥിരനിക്ഷേപം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 ഓഡിറ്റ് റിക്കവറി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് റിക്കവറിയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച 10,328/- രൂപയുടെ വിശദാംശങ്ങള്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 23-ാം വകുപ്പ് പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-11 ഓഡിറ്റ് പ്രത്യവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) പേരയം ഗ്രാമപഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-12 തീര്പ്പാക്കാനവശേഷിക്കുന്നഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 1 dated 1 dated 21-06-2025 and submitted on 26-06-2025 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2025 and Balance sheet as on 31-03-2025 , with supporting forms, of the Perayam Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2024-2025 and Financial position of Perayam Grama Panchayat as on 31-03-2025
Date: 12/09/2025
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of Perayam Grama Panchayat for the Year 2024-2025.
1.Major Observations
nil
2.Other Observations
1. Closing balane of cfc in 40(B) is not tallied with B-4 in balance sheet.
2. SBI sanitation a/c is not in agreement with AFS.
3. Collection and balance amount in M.G.N.R.E.G.S cash book is not in agreement with AFS.
4. The details of beneficiary contribution in balance sheet are not available.
5. The details of cheques in reconciliation statement are not available.
6. The property tax -residential and non-residential is not in agreement with DCB.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കൊല്ലം
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
| അനുബന്ധം - 3 അനുബന്ധ പത്രികകള്‍ | |||||||
ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ ഓഡിറ്റ് കാര്യാലയം, കൊല്ലം കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
|