ഈ സൈറ്റ് അപൂർണ്ണമാണ്.വെബ്സൈറ്റ് പൂർത്തീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
പേരയം ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1950 ലെ പഞ്ചായത്ത് ആക്ട് പ്രകാരം പേരയംമുളവനകുണ്ടറ ചേരികൾ ഉൾപ്പെടുത്തി റവന്യൂ വില്ലേജ് അടിസ്ഥാനത്തിൽ മുളവന പഞ്ചായത്ത് 1953 ൽ നിലവിൽ വന്നു. കുമ്പളത്ത് കടവിൽ ശ്രീ. എസ്.ജോസഫ് ആയിരുന്നു പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. അദ്ദേഹത്തെ തുടർന്ന് ശ്രീ.ഗോപിനാഥൻപിളളയും, ശ്രീ.ഫെർണാണ്ടസും സേവനം അനുഷ്ഠിച്ചു. ജനസംഖ്യ അടിസ്ഥാനത്തിൽ പേരയംകാഞ്ഞിരകോട് വടക്കുംഭാഗംപടപ്പക്കരകുമ്പളംപേരയംമുളവനകോട്ടപ്പുറം പ്രദേശങ്ങൾ ചേർത്ത് പേരയം ഗ്രാമപഞ്ചായത്ത് 1969ൽ നിലവിൽ വന്നു. കേരളാ ഗവൺമെന്റിന്റെ 22.09.1969 ലെ ജി.ഒ.എം.എസ്.നമ്പർ 270-3/69 ഡി.ഡി.നമ്പർ ഉത്തരവ് അനുസരിച്ച് 23.10.1969 ൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റായി ശ്രീ.ബെർണാഡ് ചാർജെടുത്തു. 10.01.1972 ൽ പഞ്ചായത്തിന്റെ അഡിമിനിസ്ട്രേറ്റീവ് മെമ്പൻമാർ സത്യപ്രതിജ്ഞ ചെയ്തു. 

മെമ്പർമാർ

1.ശ്രീ.ആന്റണി.ജെ.നിക്ലോസ്

2. ശ്രീ.എം.എം.ജോസഫ്

3. ശ്രീ.എൻ.പയസ്

4. ശ്രീമതി ജോർജ്ജ് ലേന

27.09.1979 ൽ തെരഞ്ഞെടുപ്പിനെ തുടർന്ന് പുതിയ കമ്മിറ്റി ചാർജെടുത്തു.

അംഗങ്ങൾ

1.ശ്രീ.എസ്.ബെർണാഡ് - പ്രസിഡന്റ്

2.ശ്രീ.ജെ.കെ.ലൂയിസ് - വൈസ് പ്രസിഡന്റ്

3.ശ്രീ.ജോയി - മെമ്പർ

4.ശ്രീ.എ.സ്റ്റീഫൻ - മെമ്പർ

5.ശ്രീ.ജെ.ആന്റണി - മെമ്പർ

6. ശ്രീ.എ.അയ്യപ്പൻ മെമ്പർ

7.ശ്രീ.വൈ. അനസ്യം മെമ്പർ

8.ശ്രീ.എം.വൈ.ആന്റിണി - മെമ്പർ

9.ശ്രീമതി ബ്രൗൺലി ഫെർണാണ്ടസ് - മെമ്പർ