2026  ഒക്ടോബർ  2 സ്പെഷ്യൽ ഗ്രാമസഭ

 

പേരയം ഗ്രാമപഞ്ചായത്ത് 2026  ഒക്ടോബർ  2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഗ്രാമസഭ 02/10/2026 തീയതിയിൽ ഉച്ചയ്ക്ക് 3 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് കൂടുകയുണ്ടായി. ടി യോഗത്തിന്റെ ഹാജർ ചുവടെ ചേർക്കുന്നു. 

ടി യോഗത്തിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ.പി. രമേഷ്‍ കുമാർ  സ്വാഗതം ആശംസിച്ചു. ടി യോഗത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഷീജ എസ് അധ്യക്ഷത വഹിച്ചു. ടി യോഗത്തിന്റെ ഉത്‌ഘാടനം ബഹു. പേരയം ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ ശ്രീ. എസ്. ശ്യാം നിർവ്വഹിച്ചു. ടി യോഗത്തിൽ പേരയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരും, ജനപ്രതിനിധികളും ആശംസകൾ അറിയിച്ചു. 

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഗ്രാമസഭയിൽ  ചുവടെ ചേർക്കുന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്‌ത് തീരുമാനം അംഗീകരിക്കുകയും ചെയ്‌തു. 

1. വിഷയം: വികസിത് ഭാരത് - ഗ്യാരന്റീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (VB -G  RAM G ) പദ്ധതി പ്രകാരം വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നത് സംബന്ധിച്ച്:

തീരുമാനം

VB-G RAM (G) പദ്ധതി 2026 July1 മുതൽ രാജ്യമൊട്ടാകെ നടപ്പിലാക്കി തുടങ്ങി. നമ്മുടെ ഗ്രാമപഞ്ചായത്തിലും ജൂലൈ ഒന്നു മുതൽ പദ്ധതി നടപ്പാക്കി വരുന്നു. പേരയം ഗ്രാമപഞ്ചായത്തിൽ 1/07/2026 മുതൽ 30/09/2026 വരെ 841 തൊഴിലാളികൾക്ക് 28974 തൊഴിൽനങ്ങൾ സൃഷ്ടിക്കുകയും ആയതിന്റെ വേതനം ഇനത്തിൽ 11405123/- രൂപ ചിലവഴിക്കാനും സാധിച്ചു. 

VB-G RAM( G) യുടെ പ്രധാന വിവരങ്ങൾ ഗ്രാമസഭ യോഗത്തിൽ വിശദീകരിച്ചു. അതിൽ ഒന്നാമത്തെ ആയി ഒരു കുടുംബത്തിന് ഒരു സാമ്പത്തിക   വർഷം 125 ദിവസത്തെ തൊഴിലിന് അർഹതയുണ്ട്.  തൊഴിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭ്യമാക്കി ഇല്ലെങ്കിൽ വ്യവസ്ഥകൾ പ്രകാരം തൊഴിലില്ലായ്മ വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. 

15 ദിവസത്തിനുള്ളിൽ വേതനം നൽകിയിട്ടില്ലെങ്കിൽ വേതനം വൈകിയതിനുള്ള നഷ്ടപരിഹാരത്തിനുള്ള അർഹതയുണ്ട്.  VB-G RAM (G) യില്‍ ഏറ്റെടുക്കാൻ പറ്റുന്ന 375 തരം പ്രവർത്തികളാണ് പദ്ധതിയിൽ കൊണ്ടുവന്നിട്ടുള്ളത്. അതിൽ തൊഴിൽ നൽകുന്നത് ഒപ്പം ഗ്രാമത്തിന്റെ വികസനവും ഗ്രാമീണ ഉപജീവനവും ശക്തിപ്പെടുത്തുന്നതും ഈട് നിൽക്കുന്നതും ഉപയോഗപ്രദവുമായ ആസ്തികൾ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. 

നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് ആവശ്യമായ പ്രവർത്തികൾ ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ കൂടി ഗ്രാമസഭ വഴി തയ്യാറാക്കുന്ന രീതിയാണ്. VB-G RAM (G) യുടെ നടത്തിപ്പിൽ ഗ്രാമസഭയ്ക്കും ഗ്രാമപഞ്ചായത്തിനും പ്രധാന പങ്കുണ്ട് പദ്ധതിയുടെ നിർവഹണത്തിന് സുതാര്യത വരുത്തുന്നതിനായി സോഷ്യൽ ഓഡിറ്റ് സംവിധാനം ഉണ്ട്. ഇതിൽ ഗ്രാമസഭയ്ക്ക് നിർണായക പങ്കുണ്ട്.

ഇന്നത്തെ ഗ്രാമസഭാ യോഗത്തിലാണ് വരും വർഷത്തേക്കുള്ള വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നത്.

 

2. വിഷയം: മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ സംബന്ധിച്ച്:

തീരുമാനം

  1. 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം'

ബഹു കേരള സർക്കാരിൻറെ 30/9/2016 ലെ സ.ഉ കൈ നം. 128/26 ത.സ്വ.ഭ.വ. നമ്പർ സർക്കുലർ പ്രകാരം ലഭിച്ച മാർഗ്ഗരേഖ പ്രകാരം കേരള സർക്കാരിൻറെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിനായ 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം'എന്ന ശുചിത്വ വാരാചരണം 2026 ഒക്ടോബർ 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന വിവിധ പദ്ധതിക‍ള്‍ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലുമുള്ള ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുവാൻ ഈ പ്രത്യേക ഗ്രാമസഭ യോഗം അംഗീകരിച്ചു തീരുമാനിച്ചു.

  1. കയ്യോട് കൈ

രാജ്യത്ത് സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചും സ്വച്ഛതാ ഹി സേവാ എന്ന പേരിൽ വിവിധതരം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ആസൂത്രണം ചെയ്തുവരുന്നു. ഈ വർഷം എല്ലാവരും ഒത്തൊരുമിച്ച് മാലിന്യമുക്തിക്കായി എന്ന് ആപ്തവാക്യമാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന ശുചിത്വ മിഷൻ റീബ്രാൻഡ് ചെയ്തിരിക്കുന്ന ക്യാമ്പയിൻ ആണ് 'കൈയോട് കൈ' - കൈ കോർക്കാം മാലിന്യരഹിത കേരളത്തിനായി എന്നത്. ഒക്ടോബർ 2ന് ദേശീയതലത്തിൽ സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ അവസാനിക്കുമെങ്കിലും കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഈ സീറോ വേസ്റ്റ് ക്യാമ്പയിൻ ബഹു മുഖ്യമന്ത്രി സമാരംഭം കുറിക്കും പഞ്ചായത്ത് തലത്തിൽ നടത്തിവരുന്ന ഈ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിന് ഈ പ്രത്യേക ഗ്രാമസഭ യോഗം അംഗീകരിച്ച് തീരുമാനിച്ചു.

  1. സ്വച്ഛ് സേവാ ആംഗലൻ (SSA) 

സ്വച്ഛതാ ഹി സേവായുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ഖര-ദ്രവ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് സ്വയം വിലയിരുത്തി ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ വികസിപ്പിച്ച സ്വച്ഛ് സേവാ ആംഗലൻ എന്ന ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് സ്വയം വിലയിരുത്തൽ നടത്തി തയ്യാറാക്കിയ വിവരങ്ങൾ ഇന്നേദിവസം  (ഒക്ടോബർ -2) ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ പ്രത്യേക ഗ്രാമസഭാ യോഗത്തിൽ വായിച്ച് അവതരിപ്പിച്ചു. ആയത് യോഗം അംഗീകരിച്ചു. സ്വച്ഛ് ഹി സേവാ ആംഗലൻ എന്ന ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തുവാൻ ഗ്രാമസഭാ യോഗം അംഗീകാരം നൽകി തീരുമാനിച്ചു.

3. വിഷയം: ഓപ്പറേഷൻ തൂഫാൻ 2.O - Narco Hunt തുടർ പ്രവർത്തനം സംബന്ധിച്ച്:

തീരുമാനം

‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ സംസ്ഥാനതല ഉത്‌ഘാടനം      28/09/2026 നു മലപ്പുറം എ.ആർ.നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11 .00 മണിയ്ക്ക് ബഹു.കേരള ആഭ്യന്തര വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നതിന്റെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്ത് തല ‘ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതി’ യുടെ ഉത്‌ഘാടനം പേരയം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ ശ്രീ. എസ് ശ്യാം തൂഫാൻ 2.0 പതാക ഉയർത്തി നിർവ്വഹിക്കുകയുണ്ടായി.

പേരയം ഗ്രാമപഞ്ചായത്തിൽ തുഫാൻ പ്രവർത്തനങ്ങൾ  ഊർജിതമാക്കുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ,  ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തകർ, കുടുംബശ്രീ പ്രതിനിധികൾ, യുവജന-വിദ്യാർത്ഥി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ,  സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സജീവ പങ്കാളിത്തത്തോടെ വാർഡ് തല ജനജാഗ്രതാ സമിതികൾ  രൂപീകരിക്കുന്നതിനും, വാർഡ് തലത്തി‍ല്‍ തൂഫാൻ വാരിയേഴ്‌സിനെ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

പേരയം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ഷാജി സി നന്ദി രേഖപ്പടുത്തി യോഗം വൈകിട്ട് 4.30 ന് അവസാനിച്ചു.

 

2026 October 2 , Special Gramasabha