കേരളപ്പിറവി ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു
പേരയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ‘നവോത്ഥാനത്തിൽ നിന്നും നവകേരളത്തിലേക്ക്’ എന്ന വിഷയത്തിൽ 03/11/2026 തീയതിയില്‍ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട മുൻ വകുപ്പ് മേധാവി ഡോ. സി. ഉണ്ണികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
പേരയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ‘നവോത്ഥാനത്തിൽ നിന്നും നവകേരളത്തിലേക്ക്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട മുൻ വകുപ്പ് മേധാവി ഡോ. സി. ഉണ്ണികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷീജ സുജിത്ത് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. എ.കെ. പ്രസന്നകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബെൻസി ബെന്നി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണപിള്ള, മെമ്പർമാരായ ശ്രീമതി. സൂസി രഞ്ജിത്ത്, ശ്രീ. സണ്ണി ലോറൻസ്,ശ്രീ അനു ആന്റണി എന്നിവർ സംസാരിച്ചു.





