പരാതിപരിഹാര സംവിധാനങ്ങള്
ഒരു ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും വിവിധ തലങ്ങളിൽ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന പഞ്ചായത്ത് തല പരാതി പരിഹാര സംവിധാനങ്ങൾ താഴെപ്പറയുന്നവയാണ്.
1.പരാതി രജിസ്റ്റർ
പഞ്ചായത്തിൽ നേരിട്ട് സമർപ്പിക്കുന്ന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം
സെക്രട്ടറി/ ഫ്രണ്ട് ഓഫീസ് വഴി പരാതി സ്വീകരിക്കുന്നു
പരാതി നമ്പർ നൽകി തുടർനടപടി സ്വീകരിക്കും
2.ഫ്രണ്ട് ഓഫീസ് /ജനസേവന കേന്ദ്രം
നികുതി സർട്ടിഫിക്കറ്റ് പെൻഷൻ ലൈസൻസ് തുടങ്ങിയ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നു
3.ഗ്രാമസഭ
വാർഡ് തല ഗ്രാമസഭയിൽ ജനങ്ങൾക്ക് നേരിട്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാം
കുടിവെള്ളം, റോഡ്, ലൈറ്റ് ക്ഷേമ പദ്ധതി തുടങ്ങിയ പൊതുപ്ര പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹാര നിർദ്ദേശങ്ങൾ എടുക്കുന്നു.
4.വാർഡ് മെമ്പർ മുഖേന
ഓരോ വാർഡിലുമുള്ള അംഗങ്ങൾ ജനങ്ങളുടെ പരാതികൾ പഞ്ചായത്തിൽ അവതരിപ്പിക്കുന്നു അടിയന്തര വിഷയങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ സാധ്യമാകും
5.പഞ്ചായത്ത് കമ്മിറ്റി യോഗം
പൊതുപ്രശ്നങ്ങളും വികസനവുമായി ബന്ധപ്പെട്ട പരാതികളും പഞ്ചായത്ത് ഭരണസമിതിയിൽ പരിഗണിക്കുന്നു.
ആവശ്യമായാൽ ഉപസമിതികൾക്ക് കൈമാറും.
6.സ്റ്റാന്റിംഗ് കമ്മിറ്റികൾ മുഖേന
വിഷയബന്ധമായ പരാതികൾ പരിശോധിച്ച് ചുവടെ പറയുന്ന സ്റ്റാന്റിംഗ്
കമ്മിറ്റികൾ ആവശ്യമായ ശുപാർശ നൽകുന്നു
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- വികസന സ്റ്റാന്റിംഗ് കമ്മിറ്റി
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
7.പരാതി പരിഹാര അദാലത്ത് ജനസമ്പർക്ക പരിപാടി
പഞ്ചായത്ത് തലത്തിൽ പ്രത്യേക പരാതി പരിഹാര ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്
വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുക്കും
8.ഓൺലൈൻ പരാതി സംവിധാനം
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നു
KSMART(https://ksmart.lsgkerala.gov.in/ui/home/citizen/login)
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാന പോർട്ടൽ (https://www.app.cmo.kerala.gov.in)
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ
9.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളവരും സ്ഥലം മാറ്റപ്പെട്ടവ രുമായ ഉദ്യോഗസ്ഥർ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുണ്ടായേക്കാവുന്ന ക്രമ ക്കേടുകൾ, ദുർഭരണം, അഴിമതി എന്നിവയെ കുറിച്ചുള്ള പരാതികളിന്മേൽ അന്വേഷണം നടത്തി നടപടി എടുക്കുകയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ചുമതല. ഓംബുഡ്സ്മാൻ സെക്രട്ടറി മുമ്പാകെ നേരിട്ടോ തപാൽ വഴിയോ ഏതൊരു വ്യക്തിയ്ക്കും പരാതി സമർപ്പിക്കാം.
വിലാസം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ
സാഫല്യം കോംപ്ലക്സ് (4-ാം നില)
ട്രിഡാ ബിൽഡിംഗ്, യൂണിവേഴ്സിറ്റി. പി. ഒ.
തിരുവനന്തപുരം
10.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണൽ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരെയുള്ള അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂ ണലിനെ നിയമിച്ചിട്ടുള്ളത്. ഒരു ഉത്തരവിനെതിരെയുള്ള അപ്പീൽ ആ ഉത്തരവ് തീയതി മുതൽ 30 ദിവസങ്ങൾക്കുള്ളിൽ നൽകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ ചെയ്തഅപ്പീലിൽ 60 ദിവസങ്ങൾക്കുള്ളിൽ തീരുമാനമാകാത്ത സംഗതിയിൽ 90 ദിവസങ്ങൾക്കുള്ളിൽ ഹർജി സമർപ്പിക്കണം. ട്രൈബ്യൂണൽ മുമ്പാകെ നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖാന്തിരമോ അപ്പീലിൽ 60 ദിവസങ്ങൾക്കുള്ളിൽ തീരുമാനമാകാത്ത സംഗതിയിൽ 90 ദിവസങ്ങൾക്കുള്ളിൽ ഹർജികൾ സമർപ്പിക്കാവുന്നതാണ്.
വിലാസം:
സെക്രട്ടറി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ
ന്യൂ കോർട്ട് കോംപ്ലക്സ്
വഞ്ചിയൂർ, തിരുവനന്തപുരം