ഈ സൈറ്റ് അപൂർണ്ണമാണ്.വെബ്സൈറ്റ് പൂർത്തീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
ആഡിറ്റ് റിപ്പോർട്ട് 2024-25

Image removed.

കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
പേരയം ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2024-2025


കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്

ജില്ലാ ഓഡിറ്റ് കാര്യാലയം

കൊല്ലം.-691001


ഇ-മെയിൽ:  doklm.ksad@kerala.gov.inഫോൺ :  0474-2740141

(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)

നമ്പർ:  കെ.എസ്.എ.കെ.എല്‍.എം.പി.4/1684/25

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
കൊല്ലം.-691001
തീയ്യതി:  12/09/2025
ഇ-മെയിൽ:  doklm.ksad@kerala.gov.in
ഫോൺ:  0474-2740141

ഡെപ്യൂട്ടി ഡയറക്ടര്‍


 

പ്രസിഡന്റ് (സെക്രട്ടറി മുഖേന)

പേരയം ഗ്രാമപഞ്ചായത്ത്


 

സർ,

വിഷയം : പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.

    1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.

    ഈ റിപ്പോർട്ടിലെ ഭാഗം 1ലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .

   ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.

   റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.

വിശ്വസ്തതയോടെ,


 

ഡെപ്യൂട്ടി ഡയറക്ടര്‍


 

പകർപ്പ്:

1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊല്ലം.
3) കാര്യാലയ പകര്‍പ്പ്.

നമ്പർ:  കെ.എസ്.എ.കെ.എല്‍.എം.പി.4/1684/25

തീയ്യതി:  12/09/2025

കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.

   (1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ്  13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ്  215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

   കൊല്ലം  ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-04-2024 മുതൽ 31-03-2025 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
 

  ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.   38 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ  35 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.

   സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 27-07-2025 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.



(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:

പേര്ഉദ്യോഗപ്പേര്‌തീയതി (മുതൽ)തീയതി (വരെ)
ശ്രീ.സജികുമാര്‍.ജിഡെപ്യൂട്ടി ഡയറക്ടര്‍23-07-202501-08-2025



ഓഡിറ്റിന് വിനിയോഗിച്ച സമയം :

തീയതി (മുതൽ)തീയതി (വരെ)
23-07-202501-08-2025



ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
 

ശ്രീ.അജ്മല്‍.എ.എസ്, ഓഡിറ്റ് ഓഫീസര്‍

ശ്രീമതി.ശ്രീജ.എസ്, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍

ശ്രീമതി.ജൂഡിറ്റ് വര്‍ഗ്ഗീസ്.എന്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍

ശ്രീമതി.വിഷ്ണുപ്രിയ.കെ, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍









 



(ബി)നിർവഹണാധികാരികൾ

പേര്ഔദ്യോഗിക പദവിതീയതി (മുതൽ)തീയതി (വരെ)
അഡ്വ.അനീഷ് പടപ്പക്കരപ്രസിഡന്റ്01-04-202431-03-2025
മുരളീകൃഷ്ണന്‍.സി.പിസെക്രട്ടറി-ഇൻ-ചാർജ്ജ്01-04-202402-05-2024
ശ്രീ.ജ്യോതിഷ് കുമാര്‍സെക്രട്ടറി03-05-202424-09-2024
ശ്രീ.സതീഷ് ചന്ദ്രന്‍സെക്രട്ടറി-ഇൻ-ചാർജ്ജ്25-09-202430-09-2024
ശ്രീ.ബിനോയ്.എം.ജിസെക്രട്ടറി01-10-202431-03-2025



നിർവ്വഹണഉദ്യോഗസ്ഥർ

പേര്ഉദ്യോഗപ്പേര്തീയതി (മുതൽ)തീയതി (വരെ)
മുരളീകൃഷ്ണന്‍.സി.പിസെക്രട്ടറി01-04-202402-05-2024
ശ്രീ.ജ്യോതിഷ് കുമാര്‍സെക്രട്ടറി03-05-202424-09-2024
ശ്രീ.സതീഷ് ചന്ദ്രന്‍സെക്രട്ടറി-ഇൻ-ചാർജ്ജ്25-09-202430-09-2024
ശ്രീ.ബിനോയ്.എം.ജിസെക്രട്ടറി01-10-202431-03-2025
ശരീമതി.റെയ്ച്ചല്‍ തോമസ്സ് .റ്റി.സികൃഷി ഓഫീസര്‍01-04-202431-03-2025
ഡോ.ദീപാമേരിവെറ്ററിനറി സര്‍ജന്‍01-04-202431-03-2025
ഡോ.ഷീജാ ഫിലിപ്പ്മെഡിക്കല്‍ ഓഫീസര്‍.പി.എച്ച്.സി01-04-202431-03-2025
ഡോ.ജിജി .ജിമെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം01-04-202431-03-2025
ഡോ.ഷീന.പി.എസ്സ്മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ01-04-202431-03-2025
ശ്രീമതി.മേരി ലതഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍01-04-202431-03-2025
ശ്രീ.സുമേഷ്.റ്റിവില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202431-03-2025
ശ്രീ.സുബാഷ്.സി.എല്‍ഫിഷറീസ് എക്സ്റ്റെഷന്‍ ഓഫീസര്‍01-04-202431-03-2025
ശ്രീമതി.ഷീബ ഫ്രാന്‍സിസ്ഡയറി ഫാം ഇന്‍സ്പെക്ടര്‍01-04-202420-07-2024
ശ്രീമതി.മേരി ലതഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍01-04-202431-03-2025
ശ്രീ.സുമേഷ്.റ്റിവില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍01-04-202431-03-2025
ശ്രീ.സുബാഷ്.സി.എല്‍ഫിഷറീസ് എക്സ്റ്റെഷന്‍ ഓഫീസര്‍01-04-202431-03-2025
ശ്രീമതി.ഷീബ ഫ്രാന്‍സിസ്ഡയറി ഫാം ഇന്‍സ്പെക്ടര്‍01-04-202420-07-2024
ശ്രീ.സുഖേഷ് കുമാര്‍ഡയറി ഫാം ഇന്‍സ്പെക്ടര്‍21-07-202413-08-2024
ശ്രീ.അനീഷ് .എസ്സ്ഡയറി ഫാം ഇന്‍സ്പെക്ടര്‍14-08-202431-03-2025
ശ്രീമതി.വഹീദ.കെ.യുഹെഡിമിസ്ട്രെസ്സ്01-04-202431-03-2025
ശ്രീമതി.ആശ.വൈ.വിഅസ്സിസ്റ്റന്റ് എഞ്ചിനിയര്‍01-04-202405-09-2024
ശ്രീമതി.ലക്ഷ്മി.ജി.മോഹന്‍അസ്സിസ്റ്റന്റ് എഞ്ചിനിയര്‍12-09-202416-10-2024
ശ്രീമതി.ഷൈജ.കെ.എസ്സ്അസ്സിസ്റ്റന്റ് എഞ്ചിനിയര്‍17-10-202431-03-2025
ശ്രീമതി.വത്സ ഗോഡ്വിന്‍അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ , MGNREGS01-04-202431-03-2025
ശ്രീമതി. ബിന്നി മറിയം മാത്യുഓവര്‍സിയര്‍, MGNREGS01-04-202431-03-2025





ഉള്ളടക്കം

ക്രമ നംഭാഗം 1ഖണ്ഡിക നമ്പർ
1ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്1-1
2സി.എഫ്.സി 40(B),B-4പ്രകാരമുളള നീക്കിയിരുപ്പ് തുകകള്‍ പൊരുത്തപ്പെടുന്നില്ല1-1-1
3sbi sanitation acct വരവ് ചെലവ് കണക്കുകള്‍ വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല1-1-2
4M.G,N.R.E.G.S ന്റെ കാഷ് ബുക്ക് വരവ്ചെലവ് കണക്കുകള്‍ എ.എഫ്.എസുമായി പൊരുത്തപ്പെടുന്നില്ല1-1-3
5ബെനിഫിഷറി കോണ്‍ട്രിബ്യൂഷന്‍-വിശദാംശം ലഭ്യമാക്കിയില്ല1-1-4
6റീക്കന്‍സിലീയേഷന്‍ സ്റ്റേറ്റ്മെന്റിലെ ചെക്കുകളുടെ വിശദാംശം ലഭ്യമാക്കിയില്ല1-1-5
7വസ്തുനികുതി -റെസിഡന്‍ഷ്യല്‍ &നോണ്‍ റസിഡന്‍ഷ്യല്‍- ബാലന്‍സ് ഷീറ്റിലെ തുക ഡി.സി.ബി സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല1-1-6
8ബജറ്റ്1-2
9സാമ്പത്തിക വിശകലനം (റസീപ്റ്റ് & പേയ്മെന്റ് പ്രകാരം)1-3
10ഫണ്ട്-വിനിയോഗം1-4
11പദ്ധതിഅവലോകനം1-5
12തൊഴിലുറപ്പ് പദ്ധതി1-6
13ക്ഷേമ പദ്ധതികള്‍1-7
14ക്യാഷ് ബാലൻസ് പരിശോധന1-8
15ആഭ്യന്തര നിയന്ത്രണം1-9
16മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം1-10
17വസ്തു നികുതി പിരിവിനായി നല്‍കിയ മാന്വല്‍ രസീത് ബുക്കുകള്‍ ഉപയോഗിക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തിട്ടില്ല.1-11
18ഷോപ്പിംഗ് കോപ്ലക്സ് വാടക കുടിശ്ശിക നിലനില്‍ക്കുന്നു1-12
19മൈനര്‍ മിനറല്‍ പെര്‍മിറ്റ് -ചട്ട ലംഘനത്തിന് നടപടി സ്വീകരിച്ചില്ല1-13
20ക്ഷീര സഹകരണ സംഘങ്ങളുടെ തൊഴില്‍ നികുതി ഈടാക്കുന്നില്ല1-14
21ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം ഫയലില്‍ സൂക്ഷിച്ചിട്ടില്ല.1-15-1
22പരിശീലന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല1-15-2
235 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് 15 വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കി - അധികമായി വാങ്ങിയ ഉപകരണങ്ങളുടെ വിലയായ 5,98,500/- രൂപ തടസ്സപ്പെടുത്തുന്നു.1-15-3
24തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം1-15-4
25പട്ടികജാതി യുവജനങ്ങള്‍ക്കും പട്ടികജാതി വനിതകള്‍ക്കും വാദ്യോപകരണങ്ങള്‍ -പദ്ധതി നിര്‍വഹണത്തില്‍ അപാകതകള്‍1-15
26വീട് പുനരുദ്ധാരണം പദ്ധതി - 9 ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല.1-16
27നിര്‍മ്മല തീരം അഷ്ടമുടി കായല്‍ സംരക്ഷണം ബയോഡൈജസ്റ്റര്‍ സ്ഥാപിക്കല്‍ - ശുചിത്വമിഷനില്‍ നിന്നും ഫണ്ട് ലഭ്യമായില്ല.1-17
28ജല്‍ജീവ‍ന്‍ മിഷ‍ന്‍ പദ്ധതി-പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം പഞ്ചായത്ത് റോഡുകള്‍ തകര്‍ന്നു- റസ്റ്റോറേഷൻ ചാർജ് ഈടാക്കുന്നില്ല.1-18
29എം.സി.എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിക്കല്‍- പടപ്പക്കര എം. സി .എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിച്ചില്ല1-19
30ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ പദ്ധതി-2,00,000/- രൂപയുടെ മരുന്നുകള്‍ ലഭ്യമായില്ല.1-20
31കുഴല്‍ കിണര്‍ നിര്‍മ്മാണവും പമ്പ് ഹൗസ് സ്ഥാപിക്കലും-വിനിയോഗസര്‍ട്ടിഫിക്കറ്റ് ,നിര്‍വ്വഹണഏജന്‍സിയുമായിട്ടുളള കരാര്‍ രേഖകള്‍ ഇവ ഹാജരാക്കിയില്ല1-21
32പത്രങ്ങളിലെ പരസ്യം -ഡിസ്കൗണ്ട് ആനുകൂല്യം പ്രയോജനപ്പെടുത്തിയില്ല1-22
33പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം- പ്രവൃത്തിയുടെ മൂല്യം നിര്‍ണ്ണയം നടത്തിയില്ല.1-23
34സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകള്‍-വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല-239599/- രൂപ തടസ്സപ്പെടുത്തുന്നു1-24
35T.H.R.S വാങ്ങിയ ബില്ലില്‍ G.S.T നിരക്കിലുളള തുക നല്‍കിയില്ല1-25
36ലൈഫ് ഭവന പദ്ധതി- ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല.1-26
37വിവിധ ഏജന്‍സികള്‍ക്ക് മുന്‍കൂറായി നല്‍കിയ തുക ധനവിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കി ക്രമീകരിച്ചിട്ടില്ല.1-27
38ഫെസ്റ്റിവല്‍ അഡ്വാന്‍സ് തിരികെ ഈടാക്കിയില്ല.1-28
39കരാര്‍ വച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികള്‍ നാളിതുവരെ നിര്‍മ്മാണം ആരംഭിച്ചില്ല.1-29
40പാലിയേറ്റീവ് കെയര്‍ പദ്ധതി-ഡീസല്‍ ചെലവ്- വികസന ഫണ്ടില്‍ നിന്നും HMC അക്കൌണ്ടിലേക്ക് 28312/- രൂപ അധികം ട്രാൻസ്ഥർ ചെയ്തു.1-30
41ജനറല്‍ കമ്മിറ്റി മിനിട്സ് അദ്ധ്യക്ഷന്‍ അംഗീകരിക്കുന്നതില്‍ സമയപരിധി പാലിക്കുന്നില്ല.1-31
42മെന്‍സ്ട്രല്‍ കപ്പ് വിതരണം പദ്ധതി- 257 എണ്ണം വിതരണം ചെയ്തില്ല.1-32
43എം സി എഫുകള്‍ പ്രവര്‍ത്തിക്കുന്നില്ല- മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ തകരാറില്‍1-33
44ഹെല്‍ത്ത് ഗ്രാന്റ് അവലോകനം1-34
45ജല്‍ജീവൻ മിഷൻ അവലോകനം1-35
ഭാഗം 2
--- No records found ---
ഭാഗം 3
--- No records found ---
ഭാഗം 4
1മെഡിസെപ്പ് ഒടുക്ക് സംബന്ധിച്ച പരിശോധന
 
4-1
2വാര്‍ഷികധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
 
4-2
3സംയുക്തപ്രോജക്ടുകള്‍ക്കു ലഭിച്ച ഫണ്ട് വിനിയോഗം
 
4-3
4നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍
 
4-4
5മൊബിലൈസേഷൻ അഡ്വാൻസ് വിവരങ്ങൾ
 
4-5
6വായ്പ / വായ്പ തിരിച്ചടവ്
 
4-6
7സ്ഥിരനിക്ഷേപം
 
4-7
8ഓഡിറ്റ് റിക്കവറി
 
4-8
9സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്
 
4-9
10ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം
 
4-10
11ഓഡിറ്റ് പ്രത്യവലോകനം
 
4-11
12തീര്‍പ്പാക്കാനവശേഷിക്കുന്നഓഡിറ്റ് റിപ്പോര്‍ട്ടുകള്‍
 
4-12
അനുബന്ധം
1ഓഡിറ്റ് സാക്ഷ്യപത്രം
2ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
3അനുബന്ധ പത്രികകള്‍
 
ഭാഗം -1
പൊതു അവലോകനം
1-1   ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ്

1. പേരയം ഗ്രാമ പഞ്ചായത്തിന്റെ 2025 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്‍മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം&എക്സ്പെന്‍ഡിച്ചര്‍‍ അക്കൗണ്ട് എന്നിവയും, 31.03.2025 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും, പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും, ഭരണസമിതിയുടെ 21/6/25ലെ 1-ാം നമ്പര്‍ തീരുമാനം പ്രകാരം അംഗീകരിച്ച് 26/6/25 ല്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011 ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.


2. സി.&എ.ജി.ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള ഓഡിറ്റിംഗ് സ്റ്റാൻഡേർഡുകൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് വാര്‍ഷിക ധനകാര്യപത്രികകളിന്മേല്‍ ഞാൻ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയത്. വാര്‍ഷിക ധനകാര്യപത്രികകള്‍ വസ്തുതാപരമായ തെറ്റുകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. വാര്‍ഷിക ധനകാര്യപത്രികകള്‍ വെളിപ്പെടുത്തുന്ന തുകകളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ പരിശോധന ഓഡിറ്റിൽ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചായത്ത് രാജ് സ്ഥാപനം പാലിച്ചിട്ടുള്ള അക്കൗണ്ടിങ്ങ് തത്വങ്ങളും തയ്യാറാക്കപ്പെട്ട സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓ‍ഡ‍ിറ്റ് റിപ്പോര്‍ട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.


3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.



വിശേഷണങ്ങളോട് കൂടിയ അഭിപ്രായം


അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യപത്രികകള്‍ 31.03.2025-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31.03.2025-ല്‍ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു.


സ്ഥലം:കൊല്ലം
തീയതി:12.09.2025

ഡെപ്യൂട്ടി ഡയറക്ടര്‍ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം,കൊല്ലം.
 

1-1-1   സി.എഫ്.സി 40(B),B-4പ്രകാരമുളള നീക്കിയിരുപ്പ് തുകകള്‍ പൊരുത്തപ്പെടുന്നില്ല

1. സി.എഫ്.സി 40(B) പ്രകാരം നിക്കിയിരുപ്പ് തുക-63,81,088/-രൂപ
B-4 പ്രകാരമുളള നീക്കിയിരുപ്പ്-63,20,312/-രൂപ
വ്യത്യാസം-60,776/-രൂപ
 
1-1-2   sbi sanitation acct വരവ് ചെലവ് കണക്കുകള്‍ വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല
SBI sanitation acct no-57033005077 ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം മുന്നിരിപ്പ്-8,56,387.60/-രൂപ
വരവ്-1,76,856/-രൂപ
ആകെ-1,03,3243.6/-രൂപ
ചെലവ്-8,65,450/-രൂപ
നീക്കിയിരുപ്പ്-1,67,794/-രൂപ
വാര്‍ഷിക കണക്ക് പ്രകാരം മുന്നിരിപ്പ്-5,75,000/-രൂപ (ടി.എസ്.സി.)
വരവ്-23,542/-രൂപ
ആകെ-5,98,542/-രൂപ
ചെലവ്-4,30,748/-രൂപ
നീക്കിയിരുപ്പ്-1,67,794/-രൂപ
 
1-1-3   M.G,N.R.E.G.S ന്റെ കാഷ് ബുക്ക് വരവ്ചെലവ് കണക്കുകള്‍ എ.എഫ്.എസുമായി പൊരുത്തപ്പെടുന്നില്ല
M.G,N.R.E.G.S ന്റെ ക്യാഷ്ബുക്ക് പ്രകാരമുളള വരവ്-3,25,60,221.98/-രൂപ
വാര്‍ഷികകണക്ക് പ്രകാരമുളള വരവ്-3,11,55,660/-രൂപ
 
1-1-4   ബെനിഫിഷറി കോണ്‍ട്രിബ്യൂഷന്‍-വിശദാംശം ലഭ്യമാക്കിയില്ല
ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള ബെനിഫിഷറി കോണ്‍ട്രിബ്യൂഷന്‍ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയില്ല

 
1-1-5   റീക്കന്‍സിലീയേഷന്‍ സ്റ്റേറ്റ്മെന്റിലെ ചെക്കുകളുടെ വിശദാംശം ലഭ്യമാക്കിയില്ല

തനത്ഫണ്ട്-31/3/25ലെ reconciliation statement-ല്‍ cheque deposited but not cleared എന്നയിനത്തില്‍ 31/7/23 ലെ ചെക്ക് നം-14502 പ്രകാരം 1,409/-രൂപ credit ആകാതെ നിലനില്‍ക്കുന്നതിന്റെയും cfc union bank acct reconciliation statement-ല്‍ cheque issued but not presented into bank ഇനത്തില്‍ കാണിച്ച 4/12/2024-ലെ 87,222/-രൂപയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കിയില്ല.


 

1-1-6   വസ്തുനികുതി -റെസിഡന്‍ഷ്യല്‍ &നോണ്‍ റസിഡന്‍ഷ്യല്‍- ബാലന്‍സ് ഷീറ്റിലെ തുക ഡി.സി.ബി സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല
ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടുള്ള വസ്തുനികുതി - റെസിഡന്‍ഷ്യല്‍ &നോണ്‍ റസിഡന്‍ഷ്യല്‍ തുകകള്‍ ഡി.സി.ബി സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല.
 
1-2   ബജറ്റ്
17.03.24 തീയതിയിലെ 1(1) തീരുമാനപ്രകാരം അംഗീകരിച്ചു. പുതുക്കിയ /പരിഷ്കരിച്ച ബജറ്റ് 15.02.25 തീയതിയിലെ 3(1) തീരുമാനപ്രകാരം അംഗീകരിച്ചിട്ടുണ്ട്.
 
1-3   സാമ്പത്തിക വിശകലനം (റസീപ്റ്റ് & പേയ്മെന്റ് പ്രകാരം)
മുന്നിരിപ്പ്1,18,00,820/- രൂപ
വരവ്3,92,97,803/- രൂപ
ആകെ5,10,98,623/- രൂപ
ചെലവ്3,90,39,907/- രൂപ
നീക്കിയിരിപ്പ്1,20,58,716/- രൂപ
വരവിനങ്ങളിലുള്ള നഷ്ടം0
ചെലവിനങ്ങളിലുള്ള നഷ്ടം0
ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക26,86,377/-രൂപ


 

1-4   ഫണ്ട്-വിനിയോഗം

ഫണ്ടിനം

ഒ.ബി. (₹)

വരവ് (₹)

ആകെ (₹)

ചെലവ് (₹)

സി.ബി. (₹)

വികസന ഫണ്ട്-ജനറല്‍

0

16689000/-16689000/-14761433/-1927567/-

വികസന ഫണ്ട്-എസ്.സി.പി

0

6794000/-6794000/-5982254/-

811746/-

മെയിന്റനന്‍സ്, നോണ്‍-റോഡ്

0

3431000/-3431000/-3427993/-3007/-

മെയിന്റനന്‍സ്, റോഡ്

0

16744000/-16744000/-15616570/-1127430/-

സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍
ഗ്രാന്റ് അണ്‍ടൈഡ്(ബാങ്ക്)

835484/-2962685/-3798169/-2859591/-938578/-

സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍

ഗ്രാന്റ് ടൈഡ് (ബാങ്ക്)

2454437/-5800000/-8254437/-2872703/-5381734/-

സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍

ഗ്രാന്റ് ടൈഡ് (ട്രഷറി)

0186961/-186961/-186961/-0

സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍

ഗ്രാന്റ് അണ്‍ടൈടൈഡ് (ട്രഷറി)

027881/-27881/-027881/-
കേന്ദ്രാവിഷ്കൃത പദ്ധതി     

റ്റി.എസ്.സി

575000/-23542/-598542/-430748/-167794/-
സ്വച്ച് ഭാരത് അഭിയാന്‍ (ഫേസ് 2)0204540/-204540/-204540/-0

ICDS

967787/-1964630/-2932417/-1000000/-1932417/-

എം.ജി.എന്‍.ആര്‍.ഈ.ജി.എസ്

0.98/-1521925/-1521925.98/-1521405.98/-520/-

ഹെല്‍ത്ത് ഗ്രാന്റ് -ഡയഗനോസ്റ്റിക്സ്

530734/-

360720/-891454/-251439/-640015/-

ഹെല്‍ത്ത് ഗ്രാന്റ്-കണ്‍വേര്‍ഷന്‍

5709/-

561021/-566730/-0566730/-
സംസ്ഥാന ആവിഷ്കൃത പദ്ധതി     
ലൈഫ് സ്റ്റേറ്റ് ഷെയര്‍80000/-080000/-60000/-20000/-

സാക്ഷരത

2102/-

85/-2187/-02187/-
ലൈബ്രറി ഗ്രാന്റ്010440/-10440/-10440/-0
ശുചിത്വ മിഷന്‍1402/-5000/-6402/-6402/-0
നിര്‍മ്മല്‍ പുരസ്കാരം313800/-313800/-313800/-0313800/-


 

1-5   പദ്ധതിഅവലോകനം

ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.

 

അംഗീകാരം
ലഭിച്ചത്

(എണ്ണം)

പദ്ധതി അടങ്കല്‍ ₹

നടപ്പാക്കിയത്

(എണ്ണം)

പദ്ധതി
ചെലവ് ₹

ഭാഗികമായി
നടപ്പാക്കിയത്

(എണ്ണം)

നടപ്പാക്കാത്തവ

(എണ്ണം)

പൂര്‍ത്തീകരിച്ച
പ്രോജക്ടുകളുടെ
ശതമാനം
19114,87,48,773/-1565,55,79,051/-03582

 


 

1-6   തൊഴിലുറപ്പ് പദ്ധതി
ഇനംമുന്നിരിപ്പ് ₹വരവ് ₹ആകെ ₹ചെലവ് ₹നീക്കിയിരുപ്പ്₹
ഭരണചെലവുകള്‍ MNREGA A/C98/-15,21,925/-15,21,925.98/-15,21,405.98/-520/-
ഗുണഭോക്താക്കള്‍ക്ക്
നേരിട്ട് നല്‍കുന്നത്
 2,96,34,254/-2,96,34,254/-2,96,34,254/--


 

1-7   ക്ഷേമ പദ്ധതികള്‍

തന്‍വര്‍ഷം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ക്ഷേമപദ്ധതിയുടെ പേര്

ചെലവഴിച്ച തുക ₹

കര്‍ഷകതൊഴിലാളി പെന്‍ഷന്‍

8,04,000/-
വിധവാ പെന്‍ഷന്‍1,04,58,300/-
വാര്‍ദ്ധക്യകാല പെന്‍ഷന്‍1,85,66,000/-
വികലാംഗപെന്‍ഷന്‍39,30,300/-
50 വയസിന് മുകളില്‍ പ്രായമുള്ള
അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
4,52,400/-

വിവാഹ ധനസഹായം
60,000/-


 

1-8   ക്യാഷ് ബാലൻസ് പരിശോധന

1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 28.07.25, 03.45 PM ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ അന്നേ ദിവസത്തെ ഡേ ബുക്ക് പ്രകാരം ഒടുക്ക് വരുത്തിയ 1,249/- രൂപയുടെ ക്യാഷ് ബാലന്‍സിന്റെ കൃത്യത ‍ ബോദ്ധ്യപ്പെട്ടു.


 

1-9   ആഭ്യന്തര നിയന്ത്രണം



ഗ്രാമപഞ്ചായത്തിന്റെ ആഭ്യന്തര നിയന്ത്രണ സംവിധാനം പൊതുവില്‍ തൃപ്തികരമാണ്. ജോലി വിഭജനം കൃത്യമായി തയ്യാറാക്കുന്നതിലും ഓഫീസ് ഉത്തരവുകള്‍ നടപ്പിലാക്കുന്നതിലും മികവു പുലര്‍ത്തിയിട്ടുണ്ട്. നികുതി, നികുതിയേതര വരവുകള്‍ പിരിച്ചെടുക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബാങ്ക്, ട്രഷറി അക്കൗണ്ടുകളുടെ പ്രതിമാസ റെക്കണ്‍സിലേഷന്‍ തയ്യാറാക്കി സാക്ഷ്യപ്പെടുത്തിയിട്ടില്ല. പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പരിശ്രമം നടത്തിയിട്ടുണ്ടങ്കിലും പദ്ധതികളുടെ മോണിട്ടറിംഗ് നടത്തുന്നതില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചിട്ടില്ല. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടെ മിനിട്സ് അപൂര്‍ണ്ണമാണ്. ഭരണ സമിതി യോഗങ്ങളുടെ മിനിട്സ് അംഗീകരിച്ച് അന്തിമമാക്കുന്നതില്‍ ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുളള സമയ പരിധി പാലിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തികള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല.

.
 

1-10   മറ്റ് ഓഡിറ്റുകൾ നടത്തിയതിന്റെ വിവരം
ഓഡിറ്റ്അവസാനം ഓഡിറ്റ്
നടത്തിയ തീയതി
ഓഡിറ്റ് കാലയളവ്റിപ്പോര്‍ട്ട് ലഭിച്ച
തീയതി
അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ്20.10.2012012-13 to 2016-1724.07.2018
പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്12.02.20232021-2206.08.2023

 


 

1-11   വസ്തു നികുതി പിരിവിനായി നല്‍കിയ മാന്വല്‍ രസീത് ബുക്കുകള്‍ ഉപയോഗിക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തിട്ടില്ല.




രസീത് ബുക്കിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ 12.11.2024-ല്‍ 30556, 30559 നം രസീത് ബുക്കുകള്‍ യഥാക്രമം അരുണ്‍.ടി.എസ്, ഷബ്‌ന എന്നിവര്‍ക്ക് നികുതി പിരിച്ചെടുക്കുന്നതിനായി ഇഷ്യു ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ബുക്കുകളില്‍ ഒരു പേജ് പോലും നാളിതുവരെ ഉപയോഗിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷാവസാനം ഇവ സ്റ്റോക്ക് ബാലന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.



ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 01.10.2024 തീയതിയിലെ 15/2024-25 നം. ഓഫീസ് ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഡുകളില്‍ വസ്തുനികുതി പിരിക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുണ്ട്. 14.11.2024 തീയതിയിലെ 23/2024-25 നം. ഓഫീസ് ഓര്‍ഡര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥര്‍ക്കും ടാര്‍ജറ്റ് തുക നിശ്ചയിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ആയത് പ്രകാരമുള്ള വാര്‍ഡിന്റേയും ടാര്‍ജറ്റ് തുകയുടേയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

നികുതി പിരിവിന് ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥന്റെ പേര്

ചുമതലപ്പെടുത്തിയ

വാര്‍ഡ്

പിരിച്ചെടുക്കാന്‍
ശേഷിക്കുന്ന തുക

പ്രതിദിന
ടാര്‍ജറ്റ്

ശ്രീ.അരുണ്‍.ടി.എസ്

JC4 സെക്ഷന്‍ ക്ലര്‍ക്ക്

II, XIII,XIV

3,71,513/- രൂപ

3,505/- രൂപ

ശ്രീമതി.ബീന. ജി.എസ്

JC1 സെക്ഷന്‍ ക്ലര്‍ക്ക്

V ,VI, IX

7,49,812/- രൂപ

7,074/- രൂപ

ശ്രീമതി.രേഷ്മ. എ

JC1 സെക്ഷന്‍ ക്ലര്‍ക്ക്

III, IV

3,37,824/- രൂപ

3,187/- രൂപ

ശ്രീമതി. ഹരിപ്രിയ

JC3 സെക്ഷന്‍ ക്ലര്‍ക്ക്

VII,VIII,XI

7,06,660/- രൂപ

6,667/- രൂപ

ശ്രീമതി.രമ്യ

ഓഫീസ് അറ്റന്റന്റ്

X

4,38,997/- രൂപ

4,142/-രൂപ

ശ്രീമതി.ഷബ്ന

ഓഫീസ് അറ്റന്റന്റ്

XII

4,09,615/- രൂപ

3,864/-രൂപ

സ്വയംഭൂ വല്ലി

പാര്‍ട്ട് ടൈം ലൈബ്രേറിയന്‍

I

51,641/- രൂപ

488/- രൂപ

 





ഓഫീസ് ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഡുകളില്‍ നിന്നും വസ്തുനികുതി പിരിക്കുന്നതിനുള്ള ചുമതല നല്‍കുകയും, ‍ രസീത് ബുക്ക് ഇഷ്യു ചെയ്യുകയും ചെയ്തിട്ടും രസീത് ബുക്കുകള്‍ ഉപയോഗിക്കാതിരുന്നതിന്റെ വിശദീകരണവും, ഈ ജീവനക്കാര്‍ പിരിച്ചെടുത്ത നികുതി തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ ഓഡിറ്റ് എന്‍ക്വയറികള്‍ക്ക്, (19/28.07.2025, 36/31.07.2025) 100% നികുതി പിരിവിന്റെ ഭാഗമായി നികുതി ദാതാക്കളെ നേരിട്ടും ഫോണ്‍മുഖേനയും നികുതി ഒടുക്കാനുള്ള വിവരം അറിയിച്ച് പിന്നീടുള്ള ദിവസങ്ങളില്‍ ഫ്രണ്ട് ഓഫീസ് മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം മുഖേനയോ നികുതി ഒടുക്കുവരുത്തുന്ന രീതിയാണ് കൂടുതലും അവലംബിച്ചിട്ടുള്ളതെന്നും ആയതിനാല്‍ മാനുവല്‍ രസീത് ഈ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നുമാണ് അറിയിച്ചിട്ടുള്ളത്. ഉപയോഗിക്കേണ്ടിവന്നിട്ടില്ലാത്ത രസീതു ബുക്കുകള്‍ സാമ്പത്തിക വര്‍ഷാവസാനം എല്ലാ പേജുകളും ക്യാന്‍സല്‍ചെയ്ത് തിരികെ രസീതു ബുക്കുകളുടെ സ്റ്റോക്ക് ചുമതലയുള്ള ഉദ്യോഗസ്ഥനെ ഏല്‍പിക്കുകയും ടി ബുക്കുകളുടെ രസീത് നമ്പരുകള്‍ ILGMS ല്‍ ക്ലോസ് ചെയ്യുകയും ചെയ്യണമായിരുന്നു. ILGMS ല്‍ ക്ലോസ് ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധന ആവശ്യമാണ്. മാന്വല്‍ ആയി രസീതുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടില്ല.





ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ‍ വാര്‍ഡ് II, XIII, XIV, XII എന്നീ വാര്‍ഡുകളിലെ വസ്തു നികുതി കളക്ഷന്റെ സഞ്ചയയില്‍ നിന്നുള്ള വിവരങ്ങള്‍ ഓഡിറ്റിന് ഹാജരാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗം തുകകളും 14.11.2024-ന് ശേഷം ഒടുക്കിയിട്ടുള്ളവയാണ്. എന്നാല്‍ 14.11.2024 തീയതിയിലെ 23/2024-25 നം ഓഫീസ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 14.11.2024 മുതല്‍ പിരിച്ചെടുത്ത തുകകളുടെ കൃത്യത രേഖാമൂലം ഓഡിറ്റിനെ ബോധ്യപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മാന്വല്‍ രസീതുബുക്കുകള്‍ അതാത് സാമ്പത്തിക വര്‍ഷം ഉപയോഗിക്കാത്തതിനാല്‍ അവ ക്യാന്‍സല്‍ചെയ്ത് തിരികെ രസീതു ബുക്കുകളുടെ സ്റ്റോക്ക് ചുമതലയുള്ള ഉദ്യോഗസ്ഥനെ ഏല്‍പിക്കുന്ന നടപടിക്രമം പാലിച്ചിട്ടില്ല. കൂടാതെ ഉപയോഗിക്കാത്ത രസീത് നമ്പരുകള്‍ ILGMS ല്‍ ക്ലോസ് ചെയ്യുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയും ചെയ്യുന്നു. പ്രസ്തുത അപാകതകള്‍ സംബന്ധിച്ച് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നം. 19/28.07.2025, 36/31.07.2025


 

1-12   ഷോപ്പിംഗ് കോപ്ലക്സ് വാടക കുടിശ്ശിക നിലനില്‍ക്കുന്നു

ഷോപ്പിംഗ് കോപ്ലക്സ് വാടക രജിസ്റ്റര്‍, ഫയല്‍ എന്നിവ പ്രകാരം പഞ്ചായത്തിന്റെ അധീനതയിലുള്ള 12 കടമുറികളില്‍ 2 എണ്ണത്തിന്റെ വാടകയില്‍ കുടിശ്ശിക നിലനില്‍ക്കുന്നു. ഇവയ്ക്ക് RR നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും കാണുന്നു. കുടിശ്ശിക, നിലവിലെ സ്ഥിതിവിവരം എന്നിവ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് RR നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭാഗികമായി തുക ഒടുക്കിയിട്ടുണ്ടെന്നും, ശേഷിക്കുന്ന തുക ഈടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടി നല്‍കിയിട്ടുണ്ട്. നിലവിലെ കുടിശ്ശിക വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

Sl.no

Stall no

ഉടമസ്ഥന്റെ പേര്

ഡിമാന്റ്

കളക്ഷന്‍

31.03.2025 ലെ
കുടിശ്ശിക

നിലവിലെ
കുടിശ്ശിക

1

12/446

ശ്രീമതി പുഷ്പലത ക്രിസ്തുദാസ്

20,808/-

6,936/-

14,732/-

(13872 + പലിശ)

 

2

12/450

ശ്രീ ഷാജി

9,336/-

0

12,270/-

9336 + പലിശ

 

കുടിശ്ശിക തുക ഈടാക്കി രേഖകള്‍ ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നം.25/28.07.2025


 

1-13   മൈനര്‍ മിനറല്‍ പെര്‍മിറ്റ് -ചട്ട ലംഘനത്തിന് നടപടി സ്വീകരിച്ചില്ല

കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം 2015-ലെ ( 31/03/2023 ലെ സ.ഉ (അച്ചടി) നം 38/2023 ഐഡി പ്രകാരമുളള ഭേദഗതി) ചട്ടം 14 (4) പ്രകാരം 278.7 m2 (3000 ച. അടി) താഴെ കെട്ടിട വിസ്തീര്‍ണ്ണമുളള കെട്ടിടനിര്‍മ്മാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പെര്‍മിറ്റ് ലഭിച്ച വ്യക്തിക്ക് നിര്‍മ്മാണത്തിന്റെ ഭാഗമായി സൈറ്റില്‍ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട സാഹചര്യത്തില്‍, നീക്കം ചെയ്യുവാന്‍ അനുമതി നല്‍കിയ മണ്ണിന്റെ അളവ് പ്രകാരമുളള റോയല്‍റ്റി പെര്‍മിറ്റ് ഉടമ ട്രഷറിയില്‍ ഒടുക്ക് വരുത്തി ചെല്ലാന്‍ ഹാജരാക്കൂന്ന മുറയ്ക്ക് Form S ലെ മൂവ്മെന്റ് പെര്‍മിറ്റും Form O(A) ലെ മിനറല്‍ ട്രാന്‍സിറ്റ് പാസ്സൂം അനുവദിക്കുന്നതിനുളള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം മിനറല്‍ ട്രാന്‍സിറ്റ് പാസ്സ് ലഭിച്ച ഉടമ മിനറല്‍ ട്രാന്‍സിറ്റ് പെര്‍മിറ്റ് ലഭിച്ച് ഒരു വര്‍ഷത്തിനുളളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് നിര്‍മ്മിച്ചില്ലെങ്കില്‍ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം 14(7) പ്രകാരം റോയല്‍റ്റി ഫീസിന്റെ അഞ്ചിരട്ടി പിഴയായി ഒടുക്കണം. കൂടാതെ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ മണ്ണ് എടുക്കുകയും ചെയ്താല്‍ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം 14(8) പ്രകാരം അധികമായി എടുക്കുന്ന മണ്ണിന്റെ റോയല്‍റ്റി ഫീസിന്റെ അഞ്ചിരട്ടി പിഴയായി പെര്‍മിറ്റ് ഉടമ ഒടുക്കണം.
ശ്രീമതി.അമ്പിളി, ചൊക്കന്‍കുഴി പുത്തന്‍വീട്, പേരയം എന്ന വ്യക്തിക്ക്, പേരയംവില്ലേജിലെ 46,/11,46/11-2 റീസർവ്വേ നമ്പറിൽ പെട്ട 206.40 ച. മീ പുരയിടത്തില്‍നിന്നും 505.68 m3 മണ്ണ് നീക്കം ചെയ്ത് 108ച.മീ വാസഗൃഹം നിർമ്മിക്കുന്നതിന് എസ്.സി 3-773/24 തീയതി26.3.24 മൂവ്മെന്റ് പെർമിറ്റ് പ്രകാരം 220 മിനറല്‍ ട്രാന്സിറ്റ് പാസ്സുകള്‍ (SC2-773/24 തീ.26.3.24)നല്‍കിയിട്ടുണ്ട്. (1.4.24 മുതല്‍ 6.4.24 വരെ, 8.4.24മുതല്‍ 9.4.24വരെ, 11.4.24 മുതല്‍ 12.4.24വരെ). മണ്ണിന്റെ അളവ് പ്രകാരമുളള റോയല്‍റ്റി 40,455/-രൂപ KL037166348202324M തീയതി 25.3.24 നം ചലാന്‍ പ്രകാരം അവാക്കിയിരുന്നു. ടി വ്യക്തിക്ക് മിനറല്‍ ട്രാന്‍സിറ്റ് പെര്‍മിറ്റ് ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച കെട്ടിടത്തിന്റെ ബേസ്മെന്റ് നിര്‍മ്മിച്ചിട്ടുണ്ടോയെന്നും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ മണ്ണ് എടുത്തിട്ടുണ്ടോയെന്നും വ്യക്തമാക്കുന്ന രേഖകള്‍ ഫയലിലില്‍ ലഭ്യമല്ല. പ്രസ്തുത സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പ്രവ‍ൃത്തികള്‍ ആരംഭിച്ചിട്ടില്ല എന്ന് അസിസ്ററന്റ് എഞ്ചിനീയര്‍ 31.7.25 ന് നടത്തിയ സ്ഥലപരിശോധനയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. മിനറല്‍ ട്രാന്‍സിറ്റ് പാസ്സ് ലഭിച്ച ഉടമ മിനറല്‍ ട്രാന്‍സിറ്റ് പെര്‍മിറ്റ് ലഭിച്ച് ഒരു വര്‍ഷത്തിനുളളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് നിര്‍മ്മിച്ചില്ലെങ്കില്‍ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം 14(7) പ്രകാരം റോയല്‍റ്റി ഫീസിന്റെ അഞ്ചിരട്ടി പിഴയായി ഒടുക്കണം. മേല്‍ചട്ട ലംഘനത്തിന് ടി വ്യക്തി 2,02,275/-രൂപ (40455*5)രൂപ പിഴയായി അടവാക്കേണ്ടതുണ്ട്. ഓഡിറ്റ് എന്‍ക്വയറി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ 30.7.25 ലെ എസ്.സി.റ്റു.773/24തീ.30.7.25 കത്ത് മുഖേന ജില്ലാ ജിയോളജിസ്റ്റിനെ ചട്ടലംഘനം അറിയിച്ചതിന്റെ രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കി. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം 2(iii), 14(2) എന്നിവ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്ഷമതയുളള അധികാരിയായി നല്‍കിയ മൂവ്മെന്റ് പെര്‍മിറ്റ് ലംഘിക്കുന്ന സന്ദര്‍ഭങ്ങളില്‍ ചട്ടം14(7), ചട്ടം 14(8) പ്രകാരമുളള പിഴ ഒടുക്കിയ വിവരം, 14(10) പ്രകാരമുളള രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതും, പിഴ ഈടാക്കാത്ത പക്ഷം പെര്‍മിറ്റ് ഹോള്‍ഡര്‍ക്കെതിരെ ചട്ടം 14 (9) ചട്ടം 112 എന്നിവ പ്രകാരം റവന്യൂ റിക്കവറി നടപടി സ്വീകരിച്ചതിന്റെ വിവരം Form(U) ല്‍ സെക്രട്ടറി ജില്ല ജിയോളജിസ്റ്റിനെ അറിയിക്കേണ്ടതുമാണ്. എന്നാല്‍ ചട്ടലംഘനങ്ങള്‍ കത്ത് മുഖേന ജില്ല ജിയോളജിസ്റ്റിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. പെര്‍മിറ്റ് അനുവദിക്കാന്‍ ക്ഷമതയുളള അധികാരിയായ സെക്രട്ടറി ചട്ടലംഘനങ്ങള്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കാത്തത് മൂലം സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ രൂപ 2,02,275/-രൂപ ലഭ്യമായിട്ടില്ല. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ട പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരംഅറിയിക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നം.24/25.7.25


 

1-14   ക്ഷീര സഹകരണ സംഘങ്ങളുടെ തൊഴില്‍ നികുതി ഈടാക്കുന്നില്ല

പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കൊടുവിള, കുണ്ടറ, കൈതക്കോട് ക്ഷീര സഹകരണ സംഘങ്ങളുടെ തൊഴില്‍ നികുതി, സ്ഥാപന നികുതി എന്നിവ ഡിമാന്റ് ചെയ്ത് ഈടാക്കിയിട്ടില്ല. ആയത് ഈടാക്കി രേഖകള്‍ ഓഡിറ്റിന് ‍ ഹാജരാക്കേണ്ടതാണ്.


 

1-15-1   ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം ഫയലില്‍ സൂക്ഷിച്ചിട്ടില്ല.

ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പരിചയവും പ്രാവീണ്യവുമുള്ളവരാണെന്ന് കണ്ടെത്തുന്ന 5 അംഗങ്ങള്‍ എങ്കിലും ഉള്ള ഗ്രൂപ്പുകള്‍ രൂപീകരിക്കണം എന്ന് മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് ഗ്രൂപ്പുകളെ തെരെഞ്ഞെടുത്തിട്ടുള്ളത് എന്ന് ഫയലില്‍ സൂചിപ്പിച്ചിട്ടില്ല.


 

1-15-2   പരിശീലന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല

 

മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശ പ്രകാരം കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് ഗ്രൂപ്പുകള്‍ 3 മാസത്തെ പരിശീലനം പൂര്‍ത്തീകരിച്ചതിന്റെ വിവരങ്ങള്‍, പരിശീലനം നല്‍കിയ സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടില്ല. റെലവന്റ് സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സ്ഥാപനം വനിത യുവജന ഗ്രൂപ്പുകളിലെ 5 അംഗങ്ങള്‍ക്ക് വീതം 1 മാസം പരിശീലനം നല്‍കിയതിന്റെ ഹാജര്‍ വിവരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.

 

 


 

1-15-3   5 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് 15 വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കി - അധികമായി വാങ്ങിയ ഉപകരണങ്ങളുടെ വിലയായ 5,98,500/- രൂപ തടസ്സപ്പെടുത്തുന്നു.

10 മുതല്‍ 15 പേര്‍ വരെ അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന അറ്റന്‍ഡന്‍സ് ഷീറ്റില്‍ 5 അംഗങ്ങള്‍ വീതമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിനും മേല്‍ പ്രകാരം 15 വാദ്യോപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 5 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് 15 വാദ്യോപകരണങ്ങള്‍ നല്‍കിയതിന്റെ സാഹചര്യം ഫയലില്‍ വ്യക്തമാക്കിയിട്ടില്ല.

ഇതു സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. 5 അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് 15 എണ്ണം ഉപകരണങ്ങള്‍ നല്‍കിയതിന് വിശദീകരണം ലഭ്യമാക്കേണ്ടതാണ്. മതിയായ വിശദീകരണം ലഭ്യമാകുന്നതു വരെ പദ്ധതിക്കായി ചെലവഴിച്ച 5,98,500/- രൂപ തടസ്സപ്പെടുത്തുന്നു.
ഓഡിറ്റ് എന്‍ക്വയറി നം -38/01.08.2025


 

1-15-4   തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം

കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് എന്നീ ഗ്രൂപ്പുകള്‍ സംരംഭങ്ങളായി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍, ഗ്രൂപ്പുകള്‍ പരിപാടി അവതരിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ടോ എന്ന വിവരം എന്നിവ ലഭ്യമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടില്ല. ഗ്രൂപ്പുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യേണ്ടതും ഗ്രൂപ്പുകളെ സംരംഭങ്ങളായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തന ക്ഷമമായതിന്റെ രേഖകള്‍ ഓഡിറ്റിന് ഹാജരാക്കേണ്ടതുമാണ്. ഈ വിഷയത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.
ഓഡിറ്റ് എന്‍ക്വയറി നം.38/01.08.2025


 

1-15   പട്ടികജാതി യുവജനങ്ങള്‍ക്കും പട്ടികജാതി വനിതകള്‍ക്കും വാദ്യോപകരണങ്ങള്‍ -പദ്ധതി നിര്‍വഹണത്തില്‍ അപാകതകള്‍



നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ - വി.ഇ.ഒ

ഫണ്ടിനം -വികസന ഫണ്ട് (എസ്.സി.പി)‍ 2,99,250/-രൂപ വീതം

ഗുണഭോക്തൃ വിഹിതം 15,750/- രൂപ വീതം

പട്ടികജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ (114/25), പട്ടികജാതി വനിതകള്‍ക്ക് വാദ്യോപകരണങ്ങള്‍ ‍ (197/25) എന്നീ പദ്ധതികള്‍ ‍ 15 പേര്‍ ഉള്ള ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനാണ് രൂപീകരിച്ചിട്ടുള്ളത്. മേല്‍ പ്രകാരം കേളി ആര്‍ട്സ്, ഉദയ ആര്‍ട്സ് എന്നീ രണ്ട് ഗ്രൂപ്പുകള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിലയായ 6,30,000/-രൂപ റെലവന്റ് സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പട്ടികജാതി വനിതകള്‍ക്ക് വാദ്യോപകരണങ്ങള്‍ ‍ (197/25)

ബില്‍ നം 24030552095401498203/11.03.2025 – 2,99,250/-രൂപ

510/11.03.2025 –15,750/-രൂപ

പട്ടികജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ (114/25),

ബില്‍ നം 24030552095401498198/11.03.2025 – 2,99,250/-രൂപ

513/11.03.2025 –15,750/-രൂപ


ഓരോ ഗ്രൂപ്പിനും വാങ്ങി നല്‍കിയ വാദ്യോപകരണങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

 

ക്രമ നം

ഇനം

ഒരെണ്ണത്തിന്റെ
വില₹

എണ്ണം

തുക₹

1

ചെണ്ട

24,000/-

4

96,000/-

2

വീക്ക് ചെണ്ട

24,000/-

4

96,000/-

3

പെരുംചെണ്ട

24,000/-

4

96,000/-

4

ഇലത്താളം

9,000/-

3

27,000/-

 

 

 

ആകെ

3,15,000/-


പ്രോജക്ടുകളുടെ ഫയല്‍ പരിശോധിച്ചതില്‍ താഴെ സൂചിപ്പിക്കുന്ന അപാകതകള്‍ കാണുന്നു.


 

1-16   വീട് പുനരുദ്ധാരണം പദ്ധതി - 9 ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല.

 

പ്രോജക്ട് നം - 71/24-25

നിര്‍വ്വഹണോദ്യോഗസ്ഥന്‍ - വി.ഇ.ഒ

ഫണ്ടിനം - വികസന ഫണ്ട് ജനറല്‍

അടങ്കല്‍ - 16,80,000/-രൂപ

ചെലവ് - 14,85,000/-രൂപ

I. വീട് പുനരുദ്ധാരണത്തിനായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 30,000/-രൂപ വീതം നല്‍കുന്നതിനാണ് പദ്ധതിരൂപീകരിച്ചത്. എന്നാല്‍ ഒന്നാം ഗഡു കൈപ്പറ്റിയിട്ടുള്ള ഗുണഭോക്താക്കളില്‍ 9 പേര്‍ പണി പൂര്‍ത്തീകരിച്ച് രണ്ടാഗഡു കൈപ്പറ്റിയിട്ടില്ല. ‍വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

വാര്‍ഡ് നം

പേര്/മേല്‍വിലാസം

കൈപ്പറ്റിയ തുക/തീയതി

1

IX

ശ്രീമതി രമാദേവി,
പൊയ്കയില്‍ വീട്, പേരയം

15000/6.01.2025

2

XII

ശ്രീമതി നിഷാമോള്‍,
ചെറുപുഷ്പ വിലാസം, പടപ്പക്കര

15000/6.01.2025

3

VI

ബോബോഞ്ചര്‍,
യേശുദാസ് ഭവന്‍, മോരിപ്പുറം

15000/21.01.2025

4

VII

ശ്രീ. ഭാസ്ക്കരന്‍ പിള്ള,
ചിറക്കര പുത്തന്‍ വീട്

15000/21.01.2025

5

V

ശ്രീ. ജോസഫ്.പി,
കള്ളുവിള വിട്,കുമ്പളം

15000/21.01.2025

6

V

ശ്രീമതി റീത്ത.സി.പി,
കുന്നത്ത് വീട്, ഓണമ്പലം

15000/30.01.2025

7

V

ശ്രീമതി ഷൈലാമാത്യു,
മീരാഭവനം, കുമ്പളം.പി.ഒ

15000/14.02.2025

8

I

ശ്രീ ജോണ്‍.പി.ജയന്‍,
നെല്ലിവിള വടക്കതില്‍, പടപ്പക്കര

15000/10.03.2025

9

VII

ശ്രീ യേശുദാസന്‍,
ചിറയരുകില്‍ പുത്തന്‍വീട്, കോട്ടപ്പുറം

15000/10.03.2025

 

ഇവര്‍ നിലവില്‍ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നുള്ള വിവരം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് 2025-26 വര്‍ഷം സമയബന്ധിതമായി ഭവന പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് വരുന്ന മുറയ്ക്ക് ബാക്കി തുക നല്‍കി പദ്ധതി പൂര്‍ത്തീകരിക്കുന്നതാണെന്നും അല്ലാത്ത പക്ഷം ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം കൈപ്പറ്റിയ തുക പലിശ സഹിതം ഈടാക്കി സര്‍ക്കാരിലേക്ക് ഒടുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി മോണിട്ടറിംഗ് നടത്തി അനുയോജ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നം. 19/ 28.07.2025


 

1-17   നിര്‍മ്മല തീരം അഷ്ടമുടി കായല്‍ സംരക്ഷണം ബയോഡൈജസ്റ്റര്‍ സ്ഥാപിക്കല്‍ - ശുചിത്വമിഷനില്‍ നിന്നും ഫണ്ട് ലഭ്യമായില്ല.

പ്രോജക്ട് നം -179/24
നിര്‍വ്വഹണോദ്യോഗസ്ഥന്‍ – വി.ഇ.ഒ

2024-25 വര്‍ഷം 1,02,50,000/- രൂപ ശുചിത്വമിഷന്‍ ഫണ്ട് അടങ്കല്‍ തുകയായി വച്ച് നടപ്പിലാക്കിയ പദ്ധതിയാണ് നിര്‍മ്മലതീരം അഷ്ടമുടി കായല്‍ സംരക്ഷണം ബയോഡൈജസ്റ്റര്‍ സ്ഥാപിക്കല്‍. 205 വീടുകളില്‍ ബയോഡൈജസ്റ്റര്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ശുചിത്വമിഷനില്‍ നിന്നും ഫണ്ട് ലഭ്യമായിട്ടില്ല. 2024-25 വര്‍ഷം 49 ബയോഡൈജസ്റ്റര്‍ സ്ഥാപിച്ചതിന്റെ തുകയായി 23,64,838/-രൂപ 22401108/14.03.2025 നം വൗച്ചര്‍ പ്രകാരം (ചെക്ക് നം.062221/10.03.2025) ബങ്കാബയോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തനത് ഫണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന 156 ബയോഡൈജസ്റ്റര്‍ 2025-26 വര്‍ഷം സ്ഥാപിച്ചിട്ടുണ്ട്. 09.07.2025 ലെ ജി.ഒ (ആര്‍.ടി) നം 1699/2025/എല്‍.എസ്.ജി.ഡി ഉത്തരവ് പ്രകാരം ശുചിത്വമിഷനില്‍ നിന്നും പേരയം ഗ്രാമ പഞ്ചായത്തിന് 78,85,162/- രൂപ അനുവദിച്ച് ഉത്തരവ് ആയിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക റീകൂപ്പ് ചെയ്യേണ്ടതും സ്ഥാപനത്തിന് നല്‍കേണ്ട തുക നല്‍കേണ്ടതുമാണ്.


 

1-18   ജല്‍ജീവ‍ന്‍ മിഷ‍ന്‍ പദ്ധതി-പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം പഞ്ചായത്ത് റോഡുകള്‍ തകര്‍ന്നു- റസ്റ്റോറേഷൻ ചാർജ് ഈടാക്കുന്നില്ല.

പേരയം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളി‍ല്‍ ജല്‍ജീവന്‍ മിഷ‍ന്‍ പദ്ധതിയുടെ ഭാഗമായി (കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 17.02.2024 തീയതിയിലെ DB2/GL/PHNDn/KTR/2023 നമ്പ‍ര്‍ കത്ത്) പൈപ്പ് ലൈ‍ന്‍ സ്ഥാപിച്ചത് മൂലം തകര്‍ന്ന ചുവടെ ചേര്‍ത്ത റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. ഇത് കാരണം റിസ്റ്റോറേ‍ഷന്‍ ചാര്‍ജ് ഇനത്തില്‍ പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടമായതായി വിലയിരുത്തുന്നു. റോഡുകള്‍ റിസ്റ്റോറേഷന്‍ ചെയ്തിട്ടുണ്ടെന്നതിലും വ്യക്തതയില്ല.

1. മുട്ടം –മങ്ങാരത്ത് കടവ് റോഡ്, വാര്‍ഡ്- 1
2. FWC സെന്‍റര്‍-കായല്‍വാരം റോഡ്, വാര്‍ഡ്- 2
3. സെന്‍റ് ആന്‍ണീസ് കുരിശ്ശടി- ആനിയമ്മയുടെ വീട്, വാര്‍ഡ്- 3
4. വൈദ്യര്‍ ജംഗ്ഷന്‍-പള്ളിക്കലഴികത്ത് റോഡ്, വാര്‍ഡ് -4
5. അരയന്‍റഴികത്ത് റോഡ്, വാര്‍ഡ്- 4
6. പേരയം അമ്പലം പടി-വടക്ക് പഴനി റോഡ്, വാര്‍ഡ്- 6
7. മോരിപ്പുറം റോഡ്, വാര്‍ഡ് -6
8. പുളിമുക്ക്-സൌന്ദര്യ ജംഗ്ഷന്‍ റോഡ്, വാര്‍ഡ് -6
9. ചൊക്കംകുഴി ശ്രീഭദ്രകാളി റോഡ്, വാര്‍ഡ്- 7
10. കോട്ടപ്പുറം ക്രിസ്തുരാജ് റോഡ്, വാര്‍ഡ് -7
11. ബി.ബി റോഡ്, വാര്‍ഡ് -7
12. കോട്ടപ്പുറം കടത്തുകടവ് റോഡ് , വാര്‍ഡ്- 7
13. കോട്ടപ്പുറം –കൊടിയത്ത് റോഡ്, വാര്‍ഡ് -8
14. അമ്പിയില്‍ മുക്ക്-ഓണമ്പലം റോഡ്, വാര്‍ഡ്- 8
15. സോഡാസമ്പനി(സൌന്ദര്യ ജംഗ്ഷന്‍)-ചൊക്കംകുഴി റോഡ്, വാര്‍ഡ്- 8
16. NSS സ്കൂള്‍-മുളവന എല്‍.പി സകൂള്‍, വാര്‍ഡ് -9
17. ചിറ മുതല്‍ നീരൊഴിക്കല്‍ റോഡ്, വാര്‍ഡ് -10
18. കോളനി റോഡ്, വാര്‍ഡ്- 10
19. ട്രാന്‍സ്ഫോര്‍മ‍ര്‍ -കോടിമേല്‍ പടിഞ്ഞാറുഭാഗം, വാര്‍ഡ് -11
20. നീരൊഴിക്കല്‍ അമ്പലം ജംഗ്ഷന്‍, വാര്‍ഡ്- 11
21. കരിക്കുഴി-മാപ്പിളപ്പൊയ്ക റോഡ്, വാര്‍ഡ് -12
22. കരിക്കുഴി പള്ളി ജംഗ്ഷന്‍- കരിക്കുഴി തോട് റോഡ്, വാര്‍ഡ് -12
23. എന്‍.എസ് നഗര്‍ വല്യണ്ടയ്ക്കല്‍ റോഡ്, വാര്‍ഡ് -13
24. പുതുച്ചേരിവിള –ഈശോനാമം റോഡ്, വാര്‍ഡ് -13
25. എന്‍.എസ് കടത്ത് കടവ് റോഡ്, വാര്‍ഡ്- 13
26. ചില്ലയ്ക്കല്‍ റോഡ്, വാര്‍ഡ് -14
27. കോടീയില്‍ റോഡ് വാര്‍ഡ് -14

പേരയം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജല്‍ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചത് മൂലം തകർന്ന 27 റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി 21-2-24 പഞ്ചായത്ത് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. എന്നാൽ റോഡുകൾ കട്ട് ചെയ്യുന്നതിന് പഞ്ചായത്തിലേക്ക് SUGAMA പോര്‍ട്ടല്‍ വഴി കേരള വാട്ടര്‍ അതോറിറ്റി അപേക്ഷ സമർപ്പിക്കാത്തതിനാൽ റസ്റ്റോറേഷൻ ചാർജ് കണക്കാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ലന്നും KWA പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറുടെ സാന്നിധ്യത്തിൽ അല്ല പഞ്ചായത്ത് റോഡുകൾ കട്ട് ചെയ്ത് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത് എന്നതിനാല്‍ റസ്റ്റോറേഷൻ ചെയ്യേണ്ട നീളം, വീതി, ആഴം എന്നിവ നിർണ്ണയിക്കുവാൻ സാധിച്ചിട്ടില്ലെന്നും എന്‍ക്വയറിക്ക് മറുപടി നല്‍കിയിരിക്കുന്നു. മേല്‍ സൂചിപ്പിച്ച റോഡുകള്‍ റിസ്റ്റോര്‍ ചെയ്തതിന്റെയും റിസ്റ്റോറേ‍ഷന്‍ ചാര്‍ജ് ഇനത്തില്‍ പഞ്ചായത്തിന് ലഭിക്കേണ്ട തുക ഈടാക്കുന്നതിന് സ്വീകരിച്ച നടപടികളുടെയും വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.


 

1-19   എം.സി.എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിക്കല്‍- പടപ്പക്കര എം. സി .എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിച്ചില്ല



ഹരിതകർമസേന ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുന്ന പ്ലാസ്റ്റിക്കുകൾ കംപ്രസ്സ് ചെയ്യുന്നതിലേക്ക് പടപ്പക്കര എം.സി.എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിക്കുവാൻ 24 -25 സാമ്പത്തിക വർഷം സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ബെയിലിങ് മെഷീൻ വാങ്ങിയിരുന്നു. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

 

പ്രോജക്ട് നം177/25, പടപ്പക്കര എം.സി.എഫിൽ ബെയിലിങ് മെഷീൻ
അടങ്കല്‍ തുക2,52,360/-രൂപ (വികസനഫണ്ട്-ജനറല്‍)
31,640/-ധനകാര്യകമ്മീഷന്‍ ഗ്രാന്റ്,     3,80,450/-(ശുചിത്വമിഷന്‍ഫണ്ട്)
ചെലവ് തുക1,31,410/-(വികസനഫണ്ട്-ജനറല്‍),     ( BRN 1519689, 1569699/13.3.25,)
31,640/-രൂപ ധനകാര്യകമ്മീഷന്‍ ഗ്രാന്റ്,
3,80,450/-രൂപ (ശുചിത്വമിഷന്‍ഫണ്ട്-ബില്‍ നം525,527,13.3.25)

 



മേല്‍ പ്രോജക്ടില്‍ ബെയിലിങ് മെഷീൻ വാങ്ങുന്നതിനായി 4,95,000/- രൂപയും, അനുബന്ധ ചെലവുകൾക്ക് 50,000/-രൂപയും ത്രീ ഫേസ് കണക്ഷൻ എടുക്കുവാൻ കെ.എസ്.ഇ.ബിക്ക് നൽകേണ്ട തുക, പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരന് എം-ബുക്ക് പ്രകാരം നൽകേണ്ട തുക, ജില്ലാ പഞ്ചായത്ത് ടെക്നിക്കൽ ഭാഗത്തിന് നൽകേണ്ട തുക എന്നിവയ്ക്കായി 1,19,450/-രൂപയും വകയിരുത്തിയിരുന്നു. ജെം മുഖേന ആർ.ജെ എന്റർപ്രൈസസ് കോട്ടയം എന്ന സ്ഥാപനത്തിൽ നിന്ന് 4,93,500/-രൂപയ്ക്ക് (invoice No-RJE03931/24-25 തീയതി 3.3.2025) ബെയിലിംഗ് മെഷീനും, സണ്‍ ബീം എന്ന സ്ഥാപനത്തില്‍ നിന്നും 50,000/-രൂപയ്ക്ക് (invoice No-SUN01428/24-25 തീ 3.3.2025) ഹൈഡ്രോളിക്ക് ഓയിലും വാങ്ങിയിട്ടുണ്ട്. എന്നാല്‍ 26.7.2025 ന് പടപ്പക്കര എം.സി.എഫില്‍ നടത്തിയ സ്ഥലപരിശോധനയില്‍ ബെയിലിംഗ് മെഷീൻ സ്ഥാപിച്ചിട്ടില്ല എന്നു കണ്ടെത്തി. ബെയിലിംഗ് മെഷീൻ കെട്ടിടത്തിനുളളില്‍ സ്ഥാപിക്കാതെ കെട്ടിടത്തിന് പുറത്ത് വച്ചിരിക്കുകയാണ്. എന്നാല്‍ 14.3.2025-ല്‍ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഇത് സംബന്ധിച്ച വിനിയോഗ സാക്ഷ്യപത്രത്തില്‍ 2024-25 സാമ്പത്തിക വർഷം പടപ്പക്കര എം.സി.എഫിൽ ബെയിലിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
 


Image removed.




 











































നിലവിലെ എം.സി.എഫ് കെട്ടിടത്തിന്റെ വാതിൽ ചെറുതായതിനാൽ മെഷീന്‍ അകത്ത് പ്രവേശിപ്പിക്കാൻ സാധിക്കില്ല എന്നും, ആയത് പുറത്ത് സ്ഥാപിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നു എന്നും ത്രീഫേസ് കണക്ഷന്‍ എടുക്കുന്നതിനു വേണ്ട ടെൻഡർ നടപടികൾ തുടർന്നുവരികയാണെന്നും പി.ഡബ്ല്യു.ഡി ലൈസൻസ്, ജിഎസ്.ടി. രജിസ്ട്രേഷന്‍ ഇവ ഉള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാര്‍ ആരും തന്നെ അപേക്ഷിച്ചിട്ടില്ലാത്തതിനാൽ ആണ് പ്രവൃത്തി നീളുന്നതെന്നും എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കി. എം.സി.എഫില്‍ അടിസ്ഥാന സൗകര്യമൊരുക്കാതെയാണ് പദ്ധതി നിര്‍വഹണം നടപ്പാക്കിയിരിക്കുന്നത്‌.    ത്രീഫേസ് കണക്ഷന്‍ എടുക്കുന്നതിനു വേണ്ട സത്വര നടപടികള്‍ സ്വീകരിച്ച് ബെയിലിംഗ് മെഷീൻ സ്ഥാപിക്കേണ്ടതാണ്. ആകെ ചെലവഴിച്ച 5,43,500/-രൂപ തടസ്സത്തില്‍വയ്ക്കുന്നു. ബെയിലിംഗ് മെഷീൻ സ്ഥാപിച്ചതിന്റെ രേഖകള്‍ ഹാജരാക്കി തടസ്സം ഒഴിവാക്കേണ്ടതാണ്.

എന്‍ക്വയറി നം-14/28.7.25
തടസ്സം-5,43,500/-രൂപ


 

1-20   ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ പദ്ധതി-2,00,000/- രൂപയുടെ മരുന്നുകള്‍ ലഭ്യമായില്ല.

മെഡിക്കല്‍ ഓഫീസർ, ഹോമിയോ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കിയ ഹോമിയോ ആശുപത്രിയ്ക്ക് മരുന്ന് വാങ്ങല്‍ പദ്ധതി പ്രകാരം 2,00,000/- രൂപ ഹോംകോയ്ക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പ്രോജക്ട് നം./പേര്

ആകെ
അടങ്കല്‍ (₹)

ആകെ
ചെലവു
തുക (₹)

ബില്‍ നം./തീയതി

പെര്‍ഫോമ
ഇൻവോയിസ്

56/25
ഹോമിയോ ഡിസ്പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ പദ്ധതി

2,00,000/-

2,00,000/-

2/25
തീയതി 28.2.25

PF-1323/15-02-2025
2,00,000/-രൂപ


എന്നാല്‍ മരുന്നുകള്‍ ലഭ്യമായിട്ടില്ല. 2,00,000/-രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. മരുന്നുകള്‍ അടിയന്തിരമായി ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് രേഖകള്‍ ഹാജരാക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 12/28.07.2025
തടസ്സപ്പെടുത്തിയ തുക-2,00,000/- രൂപ


 

1-21   കുഴല്‍ കിണര്‍ നിര്‍മ്മാണവും പമ്പ് ഹൗസ് സ്ഥാപിക്കലും-വിനിയോഗസര്‍ട്ടിഫിക്കറ്റ് ,നിര്‍വ്വഹണഏജന്‍സിയുമായിട്ടുളള കരാര്‍ രേഖകള്‍ ഇവ ഹാജരാക്കിയില്ല
പ്രോജക്ടു് നം,പേര്166/25,
കുഴല്‍ കിണര്‍ നിര്‍മ്മാണവും പമ്പ് ഹൗസ് സ്ഥാപിക്കലും
അടങ്കല്‍ തുക19,59,000/-രൂപ CFC
ചെലവ് തുക9,81,935/-രൂപ
ബില്‍ നം

XVFC/24-25/P/73/19.3.25-5,88,700/-രൂപ

XVFC/24-25/P/77/21.3.25-66,235/-രൂപ

XVFC/24-25/P/98/26.3.25-3,28,000/-രൂപ

മേല്‍ പ്രോജക്ടില്‍ ഉൾപ്പെടുത്തി പേരയം ഗ്രാമപഞ്ചായത്തിലെ കരിക്കുഴി വനത്തിൽ ഭാഗം, കുമ്പളം പി.എച്ച്.സി, പടപ്പക്കര സബ് സെന്റർ നെല്ലിമുക്കം എന്നീ സ്ഥലങ്ങളിൽ കുഴൽ കിണറും പമ്പ് ഹൗസും നിർമ്മിക്കുന്നതിനായി 9,81,935/-രൂപ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിലേക്ക് അടവാക്കിയിട്ടുണ്ട്. എന്നാല്‍ ആയതിന്റെ വിനിയോഗസര്‍ട്ടിഫിക്കറ്റ്, ടി സ്ഥാപനവുമായി കരാര്‍ വച്ചതിന്റെ രേഖകള്‍ എന്നിവ ഹാജരാക്കിയിട്ടില്ല. ധനകാര്യ (എസ്.എഫ്.സി-സെല്‍.എ.) വകുപ്പിന്റെ സ.ഉ.കൈ.നം 38/23 ധന തീ.9.3.23 നം ഉത്തരവ് പ്രകാരം കെ.എസ്.ഇ.ബി, കെ.ഡബ്ലൂ.എ ഉള്‍പ്പെടെയുളള എല്ലാത്തരം അക്രഡിറ്റ‍ഡ് ഏജന്‍സികള്‍ മുഖേന നടത്തുന്ന ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്കായി പ്രാദേശിക സര്‍ക്കാരുകള്‍ നിക്ഷേപിച്ചിട്ടുള്ള തുക അതാത് സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കേണ്ടതാണെന്നും ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്കായി പ്രാദേശിക സര്‍ക്കാരുകള്‍ നിക്ഷേപിച്ചതില്‍ ചെലവഴിക്കാത്ത തുക സംസ്ഥാന സഞ്ചിതനിധിയില്‍ തിരിച്ചടയ്ക്കേണ്ടതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെപദ്ധതി മാർഗേരഖ സ.ഉ.(കൈ) 84/2022/ത.സ്വഭ.വ, തീ. 19.04.2022 ഖ 12.2(ഡി)ii പ്രകാരം ഡെപ്പോസിറ്റ് പ്രവൃത്തികള്‍ക്കായി കരാറിൽ ഏര്‍പ്പെട്ടതിന് ശേഷം മാത്രമേ മുന്‍കൂര്‍ തുക നല്‍കാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മേല്‍ പ്രോജക്ടില്‍ നിര്‍വ്വഹണ ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഡെപ്പോസിറ്റ് പ്രവൃത്തികള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ 9,81,935/-രൂപ തടസ്സപ്പെടുത്തുന്നു. വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തടസ്സം ഒഴിവാക്കേണ്ടതാണ്.


ഓഡിറ്റ് എന്‍ക്വയറി നം- 33/25 -31.07.25
തടസ്സപ്പെടുത്തിയ തുക 9,81,935/-രൂപ


 

1-22   പത്രങ്ങളിലെ പരസ്യം -ഡിസ്കൗണ്ട് ആനുകൂല്യം പ്രയോജനപ്പെടുത്തിയില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പത്രങ്ങളിൽ പരസ്യങ്ങൾ നൽകുമ്പോൾ ഗവൺമെന്റ് ഉത്തരവ് സ.ഉ.(കൈ) നം.288/14/I & PRD തീയതി 10-9-14 പ്രകാരം 15 ശതമാനം ഡിസ്കൗണ്ടിന് അർഹതയുണ്ട്. എന്നാല്‍ പദ്ധതി രൂപീകരണവും മോണിറ്ററിംഗും പ്രോജക്ടില്‍ (6/25) ഉള്‍പ്പെട്ടിട്ടുളള പരസ്യചെലവുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല. വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ക്രമ

നമ്പര്‍

പത്രംഇൻവോയിസ് നമ്പർ/തീയതിബിൽ തുക
(രൂപ)
ചെക്ക് നം
1വീക്ഷണംവി.കെ.എസ്/കെ.എല്‍.എം/2/9795/30.10.244,032/-062202/11.2.25
2വീക്ഷണംവി.കെ.എസ്/കെ.എല്‍.എം/2/9632/17.10.244,032/-062202/11.2.25
3വീക്ഷണംവി.കെ.എസ്/കെ.എല്‍.എം//11734/26.12.244,032/-062202/11.2.25
4.വീക്ഷണംവി.കെ.എസ്/കെ.എല്‍.എം/2/11876/31.12.242,520/-062202/11.2.25
5വീക്ഷണംവി.കെ.എസ്/കെ.എല്‍.എം/2/11782/18.12.243,528/-062202/11.2.25
6കേരളാ കൗമുദിക്യൂ.എല്‍.എന്‍/181146/7.3.256,552/-1536282/14.3.25
7വീക്ഷണംവി.കെ.എസ്/കെ.എല്‍.എം/2/57/12.3.252,625/-680203/24.3.25
8വീക്ഷണംവി.കെ.എസ്/കെ.എല്‍.എം//96/19.3.253,150/-680203/24.3.25
9.വീക്ഷണംവി.കെ.എസ്/കെ.എല്‍.എം/12/12594/27.1.253,150/- 

 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിസ്കൗണ്ട് ആനുകൂല്യം ലഭ്യമാകുന്നതിനായി മേല്‍ പത്രങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന്, ഇത് സംബന്ധിച്ച് നല്‍കിയ എന്‍ക്വയറിക്ക് മറുപടിയായി അറിയിച്ചു. ഡിസ്കൗണ്ട് ആനുകൂല്യം ലഭ്യമാക്കി വിവരം അറിയിക്കേണ്ടതാണ്.
എന്‍ക്വയറി നം 15/28.7.25


 

1-23   പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം- പ്രവൃത്തിയുടെ മൂല്യം നിര്‍ണ്ണയം നടത്തിയില്ല.

 

പ്രോജക്ടു് നം,പേര്204/25-പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം
അടങ്കല്‍ തുക

1,55,966/- Development Fund-G

6,55,230-രൂപ (CFC Basic Grant)

1,19,333/-രൂപ (own fund)

ചെലവ് തുക

1,55,966/-രൂപ (Development Fund-G)

5,35,700/-രൂപ (CFC Basic Grant)

1,19,333/-രൂപ (own fund)

ബില്‍ നംDevelopment Fund-G(BRN1694095/25.3.25), CFC Basic Grant(577/21.3.25,635/25.3.25)

 

പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 18 എം.എം. മറൈൻ പ്ലൈവുഡ് പ്ലാറ്റ്ഫോം, കാർപെറ്റ് 18 എം.എം. പ്രീ ലാമിനേറ്റഡ് (mdf ), കബോർഡ് സഹിതം ഉള്ള സൈഡ് ടേബിൾ 18mm ലാമിനേറ്റഡ് എം.ഡി.എഫ്, പോഡിയം സ്റ്റാൻഡ് ലാമിനേറ്റഡ് എം.ഡി.എഫ്, ഡയസിന്റെ പിൻവശം പി.വി.സി പാനലിങ്, സൈഡ് ഗ്രിൽ അലൂമിനിയം ഗ്ലാസ്, ഗ്ലാസ് സ്ലൈഡ് വിൻഡോ, കുഷ്യൻ ചെയർ-15 ഇവ സജ്ജീകരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മേൽ പ്രോജക്ടിൽ പ്രവൃത്തി നടപ്പാക്കുന്നതിനായി ടെണ്ടര്‍ മുഖേന SIDCO യുമായി കരാറിൽ ഏർപ്പെട്ട്, പ്രവൃത്തിയ്ക്കായി 8,10,999/-രൂപ SIDCO-യ്ക്ക് ഇന്‍വോയ്സ് നം.KLM/24-25/272-തീയതി 3-3-25 പ്രകാരം നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തിക്ക് ഉപയോഗിച്ച സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുകയോ പ്രവൃത്തിയുടെ അളവുകള്‍ എൻജിനീയറിങ് വിഭാഗം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. SIDCO-യുമായി കരാറിൽ ഏർപ്പെട്ടതിനാലാണ് എൻജിനീയറിങ് വിഭാഗം വാല്വഷേന്‍ എടുക്കാതിരുന്നതെന്ന് എന്‍ക്വയറിക്ക് മറുപടി ലഭ്യമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം അപാകതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നം.33/31.7.25


 

1-24   സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകള്‍-വിനിയോഗസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല-239599/- രൂപ തടസ്സപ്പെടുത്തുന്നു

2024-25 സാമ്പത്തിക വര്‍ഷം സെക്രട്ടറി നിര്‍വ്വഹണം നടത്തിയ വിവിധ പ്രോജക്ടുകള്‍ക്കായി നല്‍കിയ തുകകളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല.

 

പ്രോജക്ട് നം./പേര്അടങ്കല്‍₹ചെലവ്₹

തുക കൈപ്പറ്റിയ

സ്ഥാപനം

 

പോസ്റ്റ് ഷിഫ്റ്റിംഗ് -201/25

39,599/- വികസനഫണ്ട് പൊതുവിഭാഗം

സാധാരണ വിഹിതം

BRN 1068086/19.12.24കെ.എസ്.ഇ.ബി
175/25-ജില്ലാ പഞ്ചായത്തിന്
മൊബൈല്‍ മാലിന്യ സംസ്ക്കരണയൂണിറ്റ്
1,00,000/-സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ട്

ACR No1330/19.3.25

 

ജില്ലാ പഞ്ചായത്ത്
174/25 ABC സെന്റര്‍- ജില്ലാ പഞ്ചായത്തിന്
വിഹിതം നല്‍കല്‍

1,00,000/-വികസനഫണ്ട് പൊതുവിഭാഗം

സാധാരണ വിഹിതം

BRN1032456/13.12.24ജില്ലാ പഞ്ചായത്ത്

 

2,39,599/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തടസ്സം ഒഴിവാക്കേണ്ടതാണ്.
എന്‍ക്വയറി നം 13/28-07-2025


 

1-25   T.H.R.S വാങ്ങിയ ബില്ലില്‍ G.S.T നിരക്കിലുളള തുക നല്‍കിയില്ല


പ്രോജക്ട് നം-90
സി.എഫ്.സി അടങ്കല്‍- 14,25,800/-രൂപ
ചെലവ്- 14,25,800/-രൂപ
സെന്‍ട്രല്‍ ഷെയര്‍ -10,00,000/-രൂപ
ചെലവ്- 10,00,000/-രൂപ
ബ്ലോക്ക്ഷെയര്‍ അടങ്കല്‍- 1,50,000/-രൂപ
ചെലവ്- 1,46,254/-രൂപ
ജില്ലാപഞ്ചായത്ത് ഷെയര്‍-1,00,000/-രൂപ
ചെലവ്-58,750/-രൂപ
ആകെ 26,75,800/-രൂപ
ചെലവ്-26,30,804/-രൂപ

2024-25 വര്‍ഷം ഐ.സി.ഡി.എസ് നിര്‍വഹണം നടത്തിയ പദ്ധതിയാണ് പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ വിതരണം. പ്രസ്തുത പദ്ധതിയില്‍ അമൃതം പൊടി വാങ്ങിയ ഇനത്തില്‍ ഏജന്‍സിക്ക് തുക നല്‍കിയപ്പോള്‍ ബില്ലില്‍ ഉള്‍പ്പെട്ട 2.5% ജി.എസ്.ടി ഇനത്തിലുളള തുക കൂടി നല്‍കിയില്ല. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.

ഇന്‍വോയ്സ് നം/തീയതിവാങ്ങിയസാധനത്തിന്റെഅളവ്/നല്കേണ്ടുന്നതുക₹ആകെ
നല്‍കിയ തുക₹
കുറവ്₹
179/29-8-241017കി.ഗ്രാം-കി.ഗ്രാമിന് 70/-രൂപ നിരക്കില്‍ട്രാന്‍സ്പോര്‍ട്ടിംഗ്
ചാര്‍ജ്ഉള്‍പ്പെടെ 72,716/-രൂപയും, 2.5% CGST&SGST
തുകയായ3,560/-രൂപയും ചേര്‍ത്ത് 76,276/-രൂപ
72,716/-3,560/-
125/27-3-241052 കി.ഗ്രാം/7732277,322/--
 1,53,598/-150038/-(XVFC/2024/25DTD
25/3/25
3,560/-

 

ക്രമ നം. ഒന്ന് പ്രകാരമുളള ബില്‍ തുകയിന്മേല്‍ ബില്ലില്‍ രേഖപ്പെടുത്തിയ ജി.എസ്.ടി തുകയായ 3,560/-രൂപ (1780+1780) ഒഴിവാക്കിയാണ് തുക നല്‍കിയത്. തുക കുറവായി നല്‍കിയത് സംബന്ധിച്ച് നല്‍കിയ എന്‍ക്വയറിക്ക് ലഭ്യമാക്കിയ മറുപടിയില്‍, അടുത്തബില്ലില്‍ തുക അഡ്ജസ്റ്റ് ചെയ്ത് വിവരം ലഭ്യമാക്കുന്നതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ബില്ലില്‍ തുക അഡ്ജസ്റ്റ് ചെയ്തുഏജന്‍സിക്ക് നല്‍കിയതിന്റെ രേഖകള്‍ സഹിതം ഓഡിറ്റില്‍ ലഭ്യമാക്കേണ്ടതാണ്.
ഓഡിറ്റ് എന്‍ക്വയറി നം.-9/28.7.25

 


 

1-26   ലൈഫ് ഭവന പദ്ധതി- ഗുണഭോക്താക്കള്‍ വീട് പണി പൂര്‍ത്തീകരിച്ചില്ല.

 


ലൈഫ് ഭവന പദ്ധതി 2020 ലെ ഗുണഭോക്താക്കളില്‍ 5 ഗുണഭോക്താക്കള്‍ വീടു പണി പൂര്‍ത്തീകരിച്ചിട്ടില്ല. വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.

1. ലൈഫ് ഭവന പദ്ധതി - എസ്.സി

ക്രമ നം

 

വാര്‍ഡ്

പേര്/മേല്‍ വിലാസം

കൈപ്പറ്റിയ തുക/തീയതി

1

VIII

ശ്രീ. സുധീര്‍ കുമാര്‍

അമ്മൂസ്, മുളവന

40,000/18.05.2023

 

2. ലൈഫ് ഭവന പദ്ധതി - ജനറല്‍

ക്രമ നം

വാര്‍ഡ്

പേര്/മേല്‍ വിലാസം

കൈപ്പറ്റിയ തുക/തീയതി

1

VII

ശ്രീ. ജോണ്‍സണ്‍.വൈ,
ചരുവിള പുത്തന്‍ വീട്

40000/19.05.2023

2

VII

ശ്രീ. പീറ്റര്‍,
തുണ്ടു പുരയിടം, മുളവന

40,000/22.06.2023

3

II

ശ്രീ. വില്‍ഫ്രഡ്,
തെങ്ങുവിള മേലതില്‍, പടപ്പക്കര

40,000/01.07.2023

4

XIV

ശ്രീമതി ഷൈനി രാജു,
ഷൈനി ഭവന്‍, പടപ്പക്കര

40,000/22.06.2023

 


ഇവര്‍ നിലവില്‍ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നുള്ള വിവരം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക്, 2025-26 വര്‍ഷം സമയബന്ധിതമായി ഭവന പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് വരുന്ന മുറയ്ക്ക് ബാക്കി തുക നല്‍കി പദ്ധതി പൂര്‍ത്തീകരിക്കുന്നതാണെന്നും, അല്ലാത്ത പക്ഷം ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം കൈപ്പറ്റിയ തുക പലിശ സഹിതം ഈടാക്കി സര്‍ക്കാരിലേക്ക് ഒടുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി മോണിട്ടറിംഗ് നടത്തി അനുയോജ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഓഡിറ്റ് എന്‍ക്വയറി നം. 19/ 28.07.2025


 

1-27   വിവിധ ഏജന്‍സികള്‍ക്ക് മുന്‍കൂറായി നല്‍കിയ തുക ധനവിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കി ക്രമീകരിച്ചിട്ടില്ല.

2024-25 വര്‍ഷത്തെ വാര്‍ഷിക കണക്കിലെ ബാലന്‍സ്ഷീറ്റ്, അഡ്വാന്‍സ് രജിസ്റ്റര്‍, വൗച്ചര്‍ എന്നിവ പരിശോധിച്ചതില്‍ താഴെപ്പറയുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയ തുക നാളിതുവരെയായി ക്രമീകരിച്ചിട്ടില്ല.


 

ക്രമനംപ്രോജക്ട് നം/വര്‍ഷംഅഡ്വാന്‍സ്
നല്‍കിയ
സ്ഥാപനം
ഉദ്ദേശ്യംതുക₹
187/2018-19KGWDകുഴല്‍കിണര്‍ നിര്‍മ്മാണം2,00,000/-
287/2018-19KGWDകുഴല്‍കിണര്‍ നിര്‍മ്മാണം23,767/-
391/2020-21KGWDകുഴല്‍കിണര്‍ നിര്‍മ്മാണം1,18,720/-
4145/22-23KGWDകുഴല്‍കിണര്‍ നിര്‍മ്മാണം9,64,220/-
514422-23KGWDകുഴല്‍കിണര്‍ നിര്‍മ്മാണം15,19,443/
6166/24-25KGWDകുഴല്‍കിണര്‍ നിര്‍മ്മാണം3,28,000/-
7166/24-25KGWDകുഴല്‍കിണര്‍ നിര്‍മ്മാണം3,27,935/-
8166/24-25KGWDകുഴല്‍കിണര്‍ നിര്‍മ്മാണം3,26,000/-
995/21-22KSEBസ്ട്രീറ്റ്ലൈന്‍ എക്സ്റ്റന്‍ഷന്‍65,641/-
1095/21-22KSEBസ്ട്രീറ്റ്ലൈന്‍ എക്സ്റ്റന്‍ഷന്‍72,328/-
11175/22-23KSEBസ്ട്രീറ്റ്ലൈന്‍ എക്സ്റ്റന്‍ഷന്‍4,23,646/-
1218/2017-18KWAപൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍1,59,241/-
1340/2017-18KWAപൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍10,21,671/-
1457/19-20KWAപൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍4,00,000/-
15161/23-24KWAകുടിവെളള പദ്ധതി14,10,000/-
     

 

 

മുകളില്‍ പരാമര്‍ശിച്ച വിവിധ ഏജന്‍സികള്‍ക്ക് മുന്‍കൂറായി നല്‍കിയ തുകകളുടെ വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല. കൂടാതെ പേരയം മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന കുഴല്‍കിണറില്‍ നിന്ന് വെളളം ലഭിക്കാത്തതിനെ തുടര്‍ന്ന് കിണര്‍ മെയിന്റനന്‍സ് ചെയ്യുന്നതിനായി 22/5/24-ലെ 1/5 നം തീരുമാന പ്രകാരം തുക ഭൂജലവകുപ്പ് ജില്ലാഓഫീസറുടെ അക്കൗണ്ടിലേക്ക് 26,000/-രൂപ നല്‍കി (വൗച്ചര്‍ നം-22401057 dtd 22/2/25ചെക്ക് നം-062210/25-2-25). പ്രസ്തുത പദ്ധതിയുടെ വിനിയോഗസാക്ഷ്യപത്രം കൂടി ലഭ്യമാക്കാന്‍ നല്‍കിയ എന്‍ക്വയറിക്ക്, വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് അ‍താത് ഏജന്‍സികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് മറുപടി നല്‍കി. വിനിയോഗസാക്ഷ്യപത്രം ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഷിക ധനകാര്യപത്രികയില്‍ അഡ്വാന്‍സ് നല്‍‍‍‍കിയ ഇനത്തിലുളള മുന്‍കൂറുകള്‍ ക്രമീകരിക്കേണ്ടതാണ്. വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കുന്നതുവരെ തന്‍വര്‍ഷം നല്‍കിയ 26,000/-രൂപ തടസ്സപ്പെടുത്തുന്നു.
തടസ്സപ്പെടുത്തുന്ന തുക-26,000/-രൂപ
ഓഡിറ്റ് എന്‍ക്വയറി നം-18/29-7-25.


 

1-28   ഫെസ്റ്റിവല്‍ അഡ്വാന്‍സ് തിരികെ ഈടാക്കിയില്ല.


പേരയം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 2024-25 വര്‍ഷം ഫെസ്റ്റിവല്‍ അഡ്വാന്‍സ് ഇനത്തില്‍ ശ്രീമതി ജാക്വലിന്‍, ഓഫീസ് അറ്റന്റന്റിന് നല്‍കിയ (വൗച്ചര്‍ നം-22400506/തീയതി-09/9/24 ചെക്ക് നം-43920/9-9-24) 20,000/-രൂപ തിരിച്ചടച്ചിട്ടില്ല. വാര്‍ഷികകണക്കിലെ ബാലന്‍സ് ഷീറ്റില്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സ് ഇനത്തില്‍ 20,000/-രൂപ നിലനില്‍ക്കുന്നുണ്ട്. തുക പിഴപ്പലിശ സഹിതം തിരികെ ഈടാക്കാത്തത് സംബന്ധിച്ച് നല്‍കിയ എന്‍ക്വയറിക്ക് ലഭ്യമാക്കിയ മറുപടിയില്‍ തുക ഒടുക്കുവരുത്തി രേഖകള്‍ ഹാജരാക്കുന്നതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുന്നതുവരെ 20,000/-രൂപ തടസ്സത്തില്‍ വയ്ക്കുന്നു.

ഓഡിറ്റ് എന്‍ക്വയറി നം-23/30.7.25


 

1-29   കരാര്‍ വച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികള്‍ നാളിതുവരെ നിര്‍മ്മാണം ആരംഭിച്ചില്ല.

2024-25-വര്‍ഷം വരെയുള്ള കാലയളവില്‍ കരാര്‍ വച്ചിട്ടുള്ള മരാമത്ത് പ്രവൃത്തികളില്‍‍ നാളിതുവരെ നിര്‍മ്മാണം ആരംഭിക്കാത്തവയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

ക്രമ നം.പ്രോജക്ട് നം.വര്‍ഷംടെ​ണ്ടര്‍,കരാര്‍ വിവരങ്ങള്‍കരാറുകാരന്‍

അടങ്കല്‍,

ഫണ്ടിനം

APAC
130/25 പാറയില്‍ ലക്ഷം വീട്
കിണര്‍ & പ്ലേഗ്രൌണ്ട്
14/AE/LID&EW/PGP/24-25; 17-2-25Sri Nazarudeen616069
dev fund
4,17,000/-
2164/25 പടപ്പക്കര MCF
കെട്ടിട നവീകരണം
19/AE/LID&EW/PGP/24-25; 28-2-25Sri Muhammed Khureshi4600004,60,000/-
3172/25അംഗന്‍വാടികളിലും
ഘടകസ്ഥാപനങ്ങളിലും സോക്ക്പിറ്റ്
നിര്‍മ്മാണം
18/AE/LID&EW/PGP/24-25; 28-2-25Sri Muhammed Khureshi390000
296000
(TS amount)
2,50,616/-

 

പാറയില്‍ ലക്ഷം വീട് കിണര്‍ & പ്ലേഗ്രൌണ്ട് പ്രവ‍ൃത്തി സ്ഥലത്ത് കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വില്ലേജ് ഓഫീസില്‍ നിന്നും രേഖകള്‍ ലഭ്യമാക്കി തുടര്‍ നടപടിയെടുക്കുവാന്‍ കമ്മിറ്റി 20-3-2025- ല്‍ 2(1) തീരുമാനം എടുത്തിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല. മറ്റു രണ്ട് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് വേണ്ടി കരാറുകാരന് 19-6-25 & 7-7-25 തിയതികളില്‍ അസി. എന്‍ഞ്ചിനീയര്‍ നോട്ടീസ് നല്‍കിട്ടും പ്രവൃത്തി ആരംഭിക്കുവാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും കരാറുകാര്‍ക്കെതിരെ PWD Manual 2012 section 2116.2 -ല്‍ അനുശാസിക്കുന്ന നിയമ നടപടികളും, PWD Manual 2012 section 2116.2.1 പ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റ്, പെര്‍ഫോമന്‍സ് ഗ്യാരന്റി എന്നിവ കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.


 

1-30   പാലിയേറ്റീവ് കെയര്‍ പദ്ധതി-ഡീസല്‍ ചെലവ്- വികസന ഫണ്ടില്‍ നിന്നും HMC അക്കൌണ്ടിലേക്ക് 28312/- രൂപ അധികം ട്രാൻസ്ഥർ ചെയ്തു.

പാലിയേറ്റീവ് കെയർ പദ്ധതിയുടെ വിവിധ ഫണ്ടുകളുടെ ബില്ലുകളില്‍ നിന്നും ഡീസല്‍ ചെലവിനത്തില്‍ അധികം തുക എച്ച്.എം.സി അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നു. പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവറുടെ വേതനം, പാലിയേറ്റീവ് നേഴ്സിന്റെ വേതനം, ആംബുലൻസിന്റെ ഡീസൽ ചെലവുകൾ എന്നിവയ്ക്ക് വേണ്ടി വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് (NR) എന്നിവയില്‍ നിന്നും തുകകൾ ചെലവഴിച്ചിട്ടുണ്ട്. ബില്ലുകൾ, വൗച്ചറുകൾ എന്നിവ പരിശോധിച്ചതിൽ നിന്നും ആംബുലൻസിന്റെ ഡീസൽ ചെലവുകൾക്ക് വേണ്ടിയുള്ള തുക എച്ച്.എം.സി അക്കൗണ്ടിലേക്കാണ് ട്രഷറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. ഓരോ മാസങ്ങളിലെ ഹോം കെയർ നടന്ന ദിവസങ്ങളിലെല്ലാം 270/-രൂപ വെച്ച് ഡീസൽ ചെലവ് ഇനത്തിൽ കണക്കാക്കുകയും തുകകള്‍ പിൻവലിച്ച് മെഡിക്കൽ ഓഫീസർ, പി.എച്ച്.സി.എച്ച്.സി യുടെ HMC അക്കൗണ്ടിലേക്ക് ട്രഷറി ട്രാൻസ്ഫർ ചെയ്യുന്നു. ഡീസൽ വൗച്ചറുകള്‍, Ambulance ലോഗ് ബുക്ക് രേഖപ്പെടുത്തല്‍ എന്നിവ പ്രകാരം 2024-25 വർഷം 32727.75/-രൂപയാണ് diesel ചെലവു വന്നിട്ടള്ളത്. എന്നാല്‍ വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് (NR) എന്നിവയില്‍ നിന്നും ഡീസൽ ചെലവുകൾക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത് 61,020/-രൂപയാണ്. ഡീസൽ ചെലവിന് വേണ്ടി HMC അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിട്ടുള്ളത് 32,708/-രൂപ മാത്രമാണ്. പാലിയേറ്റീവ് കെയർ ബില്ലുകളിൽ നിന്ന് 32,708/-രൂപയ്ക്ക് പകരം, 61,020/- രൂപയാണ് HMC യുടെ a/c നം : 45022200063260 ലേക്ക് വിവിധ മാസങ്ങളിലായി ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്.

ഡീസല്‍ ചെലവ് (ലോഗ് ബുക്ക് പ്രകാരവും എച്ച്.എം.സി ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരവും)

ഡീസല്‍ നിറച്ച തിയതി/
ലോഗ് ബുക്ക് പേജ് നം
കിലോമീറ്റര്‍/ലിറ്റര്‍പെട്രോള്‍ പമ്പ് / ബില്‍ നം & തുക₹ഡീസല്‍ ചെലവ്- HMC അക്കൌണ്ട് പ്രകാരം
(2024/25)₹
18-4-24
PAGE 20
7460 KM
47.030 ലിറ്റര്‍
ടി.കെ വര്‍ഗ്ഗീസ് & സണ്‍സ്
ബില്‍ നം633. : 4507.36/-
05-06-2024 ; 4507.00
FUND TRANSFER DEBIT
TK VARGHESE &SONS
5-6-24
PAGE 33
7890 KM
48.230 ലിറ്റര്‍
ബില്‍ നം ഇല്ല. :4622.36/-04-7-2024 :4622.00
FUND TRANSFER DEBIT
TK VARGHESE &SONS
17-7-24
PAGE 45
8320 KM
48.360 ലിറ്റര്‍
ബില്‍ നം ഇല്ല :4634.82/-
06-9-2024 :4635.00
FUND TRANSFER DEBIT
TK VARGHESE &SONS
04-9-24
PAGE 58
8743 KM
48.5 ലിറ്റര്‍
ബില്‍ നം ഇല്ല :4666.01/-15-10-2024:4648/-
FUND TRANSFER DEBIT
TK VARGHESE &SONS
04-11-24
PAGE 72
9153 KM
48.660 ലിറ്റര്‍
ബില്‍ നം9051 :4666.01/-07-11-2024:4666/-
FUND TRANSFER DEBIT
TK VARGHESE &SONS
04-01-25
PAGE 88
9685 KM
51.630 ലിറ്റര്‍
ബില്‍ നം11798 :4950.80/-17-01-2025:4950.00
FUND TRANSFER DEBIT
TK VARGHESE &SONS
04-3-25
PAGE09(NEW REGISTER)
10107 KM
48.81 ലിറ്റര്‍
ബില്‍ നം15784: 4680.39/-26-03-2025:4680/-
FUND TRANSFER DEBIT
TK VARGHESE &SONS
  log book പ്രകാരം ;32727.75/-ആകെ     32708/-




 

എച്ച് എം സി അക്കൌണ്ടിലേക്ക്
തുക ട്രാന്‍സ്ഫര്‍ ചെയ്യ്ത ബില്ലുകള്‍
ആകെ ട്രാന്‍സ്ഫര്‍
ചെയ്തത് (₹)
ട്രാന്‍സ്ഫര്‍ ചെയ്യേണ്ട
ശരിയായ തുക (₹)
അധികം
ട്രാന്‍സ്ഫര്‍
ചെയ്തത് (₹)
01/25, 04/25, 12/25, 19/25, 23/25,
29/25, 32/25, 41/25, 46/25, 55/25,
61,020/-32,708/-28,312/-

പാലിയേറ്റീവ് പദ്ധതി പ്രകാരം വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് (NR) എന്നിവയില്‍ നിന്നും 28,312/-രൂപ അധികം HMC യിലേക്ക് ട്രാൻസ്ഥർ ചെയ്തിട്ടുള്ളത് തിരികെ അടവാക്കേണ്ടതാണ്.


 

1-31   ജനറല്‍ കമ്മിറ്റി മിനിട്സ് അദ്ധ്യക്ഷന്‍ അംഗീകരിക്കുന്നതില്‍ സമയപരിധി പാലിക്കുന്നില്ല.

 

1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങളിലെ ചട്ടം 26(8) പ്രകാരം യോഗം കഴിഞ്ഞ് മൂന്നു ദിവസത്തിനകം സെക്രട്ടറി മിനിട്സ് തയ്യാറാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഭരണസമിതിയോഗങ്ങളുടെ നടപടിക്രമങ്ങള്‍ പരിശോധിച്ചതില്‍ മിനിട്സ് തയ്യാറാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്തിൽ സമയപരിധി പാലിക്കുന്നില്ല. ഗുരുതര ചട്ട ലംഘനം നടന്നതായി ഓഡിറ്റ് കണ്ടെത്തുന്നു.
വിശദാംശം ചുവടെ ചേർക്കുന്നു.

ക്രമ നം.

യോഗ നം.

യോഗ തീയതി

 

സെക്രട്ടറി
അംഗീകാരത്തിനായി
അയച്ച തീയതി

അദ്ധ്യക്ഷൻ
അപ്പ്രൂവ്
ചെയ്ത തീയതി

1

112/1/2410/5/2410/5/24

2

223/1/2427/2/2427/2/24

3

32/2/2415/4/2415/04/24

4

414/2/2427/02/2427/02/24

5

514/2/2402/3/2402/3/24

6

621/2/248/5/248/5/24

7

728/2/247/5/247/5/24

8

811/3/2415/6/2415/6/24

9

922/3/2421/6/2421/6/24

10

1020/4/2423/5/2423/5/24

11

1115/5/2423/5/2423/5/24

12

1222/5/2431/7/2431/7/24

13

1331/5/2412/7/2412/7/25

14

1419/6/2413/9/2413/9/24

15

1511/7/243/10/243/10/24

16

1617/7/2413/9/2413/9/24

17

1716/8/2416/10/2416/10/24

18

1827/8/2418/10/2418/10/24
191912/9/242/12/242/12/24
202019/9/243/10/243/10/24
212110/10/242/12/242/12/24
222218/10/2421/4/2521/4/25
23234/11/2421/4/2521/4/25
242414/11/2421/4/2521/4/25
252525/11/2421/4/2521/4/25
26267/12/2410/5/2510/5/25
27279/12/248/5/258/5/25
282828/12/2412/5/2512/5/25
29013/1/259/5/259/5/25
300213/1/259/5/259/5/25
310323/1/2510/5/2510/5/25
32046/2/255/6/255/6/25
330515/2/255/6/255/6/25
34061/3/2512/5/2512/5/25
35074/3/2512/5/2512/5/25
360813/3/259/5/259/5/25
370915/3/258/5/258/5/25
381017/3/258/5/258/5/25
391120/3/258/5/258/5/25
401225/3/255/7/255/7/25


മേല്‍ അപാകതയ്ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.
എന്‍ക്വയറി നം. 10/28-7-25
 

1-32   മെന്‍സ്ട്രല്‍ കപ്പ് വിതരണം പദ്ധതി- 257 എണ്ണം വിതരണം ചെയ്തില്ല.

മെന്‍സ്ട്രല്‍ കപ്പുകള്‍ നല്‍കുന്നതിലൂടെ വനിതകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രാമപ്പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രോജക്ട് പ്രകാരം 2,00,995/-രൂപ ചെലവഴിച്ച് ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, തിരുവനന്തപുരം എന്ന സ്ഥാപനത്തില്‍നിന്നും 299/-രൂപ നിരക്കില്‍ വാങ്ങിയ മെന്‍സ്ട്രുവല്‍ കപ്പുകളില്‍ 257 എണ്ണം നാളിതുവരെ വിതരണം ചെയ്തിട്ടില്ല. ‍

പ്രോജക്ടിന്റെ പേര്77/2025 - മെന്‍സ്ട്രല്‍ കപ്പ് വിതരണം പദ്ധതി
നി‍ര്‍വഹണ ഉദ്യോഗസ്ഥമെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി.)
അടങ്കല്‍₹2,00,995/- (വികസന ഫണ്ട്)
ചെലവഴിച്ച തുക₹2,00,995/-
ബില്‍ നം., തീയതി, തുകBRN 24030552094501235010 DATED ;28-01-2025

 

14 വാർഡുകളിലും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തിട്ടുള്ളത് നാല് സബ് സെൻറ്ററുകൾ, ഒരു മെയിന്‍ സെന്റര്‍ എന്നിവ മുഖേനയാണ്. സെൻററുകളുടെ വിതരണ രജിസ്റ്റർ പരിശോധിച്ചതിൽ നിന്നും 257 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാതെ അവശേഷിക്കുന്നതായി ബോധ്യപ്പെട്ടു. ഇതിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.


സബ് സെന്ററുകള്‍


വാര്‍ഡ്/ആകെ
ഗുണഭോക്താക്കളുടെ
എണ്ണം


വിതരണത്തിനായി
ലഭിച്ചവയുടെ
എണ്ണം

 

വിതരണം
ചെയ്തത്

 


ബാലന്‍സ്

 

സബ് സെന്റര്‍ പടപ്പക്കര

വാര്‍ഡ്-1(24)972328
വാര്‍ഡ്-2(29)8
വാര്‍ഡ്-14(58)38

സബ് സെന്റര്‍ കരിക്കഴി

വാര്‍ഡ്-3(32)1071753
വാര്‍ഡ്-12(58)22
വാര്‍ഡ്-13(53)15

സബ് സെന്റര്‍ പേരയം

വാര്‍ഡ്-10(45)1063510
വാര്‍ഡ്-11(30)32
വാര്‍ഡ്-6(36)29

സബ് സെന്റര്‍ മാര്‍ത്താണ്ടപുരം

വാര്‍ഡ്-7(131)29822163
വാര്‍ഡ്-8(85)65
വാര്‍ഡ്-9(87)48
മെയിന്‍ സെന്റര്‍ പേരയംവാര്‍ഡ്-4(19)621803
വാര്‍ഡ്-5(50)41



ആവശ്യകതയും അനുയോജ്യതയും ഉറപ്പുവരുത്താതെ മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങി

വ്യക്തിഗത ആവശ്യം പരിഗണിച്ചാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കേണ്ടത്. മീഡിയം, സ്മോള്‍ എന്നിങ്ങനെ രണ്ട് അളവുകളില്‍ ഉള്ള കപ്പുകള്‍ ആണ് വാങ്ങിച്ചിട്ടുള്ളത്. ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ സ്വീകരിക്കാതെയും അനുയോജ്യത ഉറപ്പുവരുത്താതെയും ആണ് 500 മീഡിയം, 170 സ്മോള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങിയിട്ടുള്ളത്.

ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കിയില്ല

മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗരീതി സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. എച്ച്.എല്‍.എല്‍. മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.

പദ്ധതി നിര്‍വ്വഹണത്തില്‍ അകാരണമായ കാലതാമസം

​ഏക വര്‍ഷ പ്രോജക്ടിന്റെ നിര്‍വ്വഹണം തന്‍വര്‍ഷം തന്നെ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ യഥാസമയം അപേക്ഷകള്‍ സ്വീകരിച്ച്, കപ്പുകള്‍ വിതരണം ചെയ്യാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് തന്‍വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടില്ല.

മോണിറ്ററിംഗ് നടത്തിയില്ല

പദ്ധതി നിര്‍വ്വഹണത്തിനുശേഷം ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മോണിറ്ററിംഗ് സമിതികളായി പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയതിനുശേഷം ഇതിന്റെ തുടര്‍ നടപടികള്‍ മോണിറ്ററിംഗിനു വിധേയമാക്കിയിട്ടില്ല. നിര്‍വ്വഹണത്തിലെ അനാസ്ഥയും മോണിറ്ററിംഗിന്റെ അഭാവവും മൂലം പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് ഓഡിറ്റ് വിലയിരുത്തുന്നു. ഇക്കാരണത്താല്‍ 257 മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്ക് ചെലവഴിച്ച 76,843/- രൂപ തടസ്സത്തില്‍ വയ്ക്കുന്നു. എല്ലാ ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കേണ്ടതും മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം നടത്തി, മോണിറ്ററിംഗ് റിപ്പോര്‍ട്ടു സഹിതം മറുപടി ലഭ്യമാക്കേണ്ടതുമാണ്.

  


 

1-33   എം സി എഫുകള്‍ പ്രവര്‍ത്തിക്കുന്നില്ല- മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ തകരാറില്‍

പേരയം ഗ്രാമപഞ്ചായത്തില്‍ രണ്ട് എം.സി.എഫുകള്‍ ആണുള്ളത്. രണ്ടിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പേരയം MCF കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചതിനാല്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്.




Image removed.                 Image removed.    
         പടപ്പക്കര MCF                                                                         പേരയം MCF


ഇവിടെ 17-01-2025 ന് തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ MCF കളില്‍ മതിയായ ഓട്ടോമാറ്റിക്ക് ഫയർ എക്സിംഗ്വിഷർ സ്ഥാപിച്ചിട്ടില്ലെന്ന് 26-7-2025 ലെ സ്ഥല പരിശോധനയില്‍ ബോധ്യപ്പെട്ടു. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടില്ല. തീപിടുത്തം ഉണ്ടായ MCF ല്‍ ബെയിലിംഗ്, ഗ്രൈന്‍ഡിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി നശിച്ച അവസ്ഥയിലാണ്. പടപ്പക്കര MCF കെട്ടിടത്തിന് പുറത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും പ്രവര്‍ത്തന സജ്ജമാണെന്നതില്‍ വ്യക്തതയില്ല. പടപ്പക്കര MCF ല്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ട് . മാലിന്യ സംസ്ക്കരണ പ്രവത്തനങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി പേരയം എം.സി.എഫ് കെട്ടിടം അടിയന്തിരമായി വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. 2024-25 വാര്‍ഷിക പദ്ധതി ഭേദഗതിയിൽ എം.സി.എഫ് കെട്ടിടത്തിലെ വയറിംഗ് നടത്തുന്നതിനായി ഫണ്ട്‌ വകയിരുത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നങ്കിലും 2024-25-ല്‍ പദ്ധതി നടപ്പിലായിട്ടില്ല.


 

1-34   ഹെല്‍ത്ത് ഗ്രാന്റ് അവലോകനം

2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലായി ഗ്രാമപഞ്ചായത്തിന് ലഭിച്ചതും ചെലവഴിച്ചതുമായ ഹെല്‍ത്ത് ഗ്രാന്റിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ക്രമ നം

ഇനം

ലഭിച്ച ഹെല്‍ത്ത് ഗ്രാന്റ്

ആകെ

ചെലവഴിച്ച ഹെല്‍ത്ത് ഗ്രാന്റ്

ആകെ

ബാലന്‍സ്

2021-2022

2022-2023

2023-2024

2024-25

 

2021-202

2022-2023

2023-2024

2024-2025

 

1

Support for Diagnostic Infrastructure

 

267532/-

835321/-

360720/-

1463573/-

 

144951/-

427168/-

251439/-

823558/-

640015/-

2

Grant for Rural Health & wellness centres

 

136510/-

354843/-

561021/-

1052374/-

 

134644/-

351000/-

0

485644/-

566730/-

3

Construction of Building to Health sub centres

 

 

 

 

 

 

 

 

 

 

 

 

ആകെ

 

404042/-

1190164/-

921741/-

2515947/-

 

279595/-

778168/-

251439/-

1309202/-

1206745/-

 

Support for Diagnostic Infrastructure എന്ന ഇനത്തില്‍ നല്‍കിയ തുക ഉപയോഗിച്ച് സ്കീം-3 പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നാളിതു വരെ ചെലവഴിച്ച തുകകളുടെ വിവരം.

ക്രമ നം

ഇനം

ചെലവഴിച്ച തുക

ആകെ

2021-2022

2022-2023

2023-2024

2024-2025

1

ഉപകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗനിര്‍ണ്ണയ
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍.

6950/-

45075/-

 

 

 

2

ഉപകേന്ദ്രങ്ങളില്‍ 14 തരം ടെസ്റ്റുകളും പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍ 64 തരം ടെസ്റ്റുകളും ഏര്‍പ്പെടുത്തുക.

 

114135/-

 

 

 

3

ഉപകരണങ്ങള്‍, കിറ്റുകള്‍ , റീജന്റ് എന്നിവ വാങ്ങുന്നതിനും

ഇവ സൂക്ഷിക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.

138001/-

512244/-

 

 

 

4

ഉപകരണങ്ങളുടെ മെയിന്റനന്‍സ്

 

7153/-

 

 

 

5

ലാബ് ടെക്നീഷ്യന്‍, ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്ക് പരിശീലനം

 

 

 

 

 

6

ലാബ് ഇല്ലാത്ത സ്ഥാപനങ്ങളില്‍ പുതിയ ലാബ് ആരംഭിക്കല്‍.

 

 

 

 

 

 

ആകെ

144951/-

678607/-

 

 

 

Grant for Rural Health & wellness centres എന്ന ഇനത്തില്‍ ലഭിച്ച ഗ്രാന്റുപയോഗിച്ച്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍

 

ക്രമ നംഇനംചെലവഴിച്ച തുക
2021-20222022-20232023-20242024-25
1പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.12475/-9892/-  
2ഇന്റര്‍നെറ്റ് ചാര്‍ജ്    
3ബോധവല്‍ക്കരണ ക്ലാസ്സുകള്‍ 80730/-  
4ജീവനക്കാര്‍ക്കും ആശാ വര്‍ക്കേഴ്സിനും ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും പരിശീലനം
 5700/-  
5ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ഉപകരണങ്ങളും സാമഗ്രികളും വാങ്ങുക,
122169/-254678/-  
  134644/-351000/-  



 

വര്‍ഷംഫണ്ടിനംവാര്‍ഷികകണക്ക്
പ്രകാരമുളള
നീക്കിയിരുപ്പ്
2022-23(ഹെല്‍ത്ത് ഗ്രാന്റ് –
ടയഗ്നോസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍
122581/-
2022-23ഹെല്‍ത്ത് ഗ്രാന്റ് -സബ് സെന്റര്‍1866/-
2023-24(ഹെല്‍ത്ത് ഗ്രാന്റ് –
ടയഗ്നോസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍
530734/-
 Health Grant twards conversion of PHCs andSubcentres
in to Health and Wellness Centres
5709/-
2024-25ഹെല്‍ത്ത് ഗ്രാന്റ് –
ടയഗ്നോസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍
640015/-
 Health Grant twards conversion of PHCs andSubcentres
in to Health and Wellness Centres
566730/-

 


 

1-35   ജല്‍ജീവൻ മിഷൻ അവലോകനം

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വീടുകളിലും 2024 നുള്ളില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ്‌ കണക്ഷനുകള്‍ ലഭ്യമാക്കുക, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പൊതു കെട്ടിടങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പുകള്‍ നല്‍കുക തുടങ്ങിയവയാണ്‌ ജല്‍ജീവന്‍ മിഷന്റെ പ്രധാന ദൗത്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാനവിഹിതം 50:50 എന്ന അനുപാതത്തിലാണ്‌. ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാക്കിയ വിവരങ്ങൾ പരിശോധിച്ചതിൽ ജല്‍ജീവൻ മിഷന്‍ പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്തിന്റെ ആക്ഷന്‍ പ്ലാന്‍ പ്രകാരം ഒടുക്കേണ്ട 15% സ്ഥാപനവിഹിതവും 10% ഗുണഭോക്തൃവിഹിതവും ഗ്രാമപഞ്ചായത്ത്‌ 2020-21 മുതൽ തൻവർഷം വരെ ഒടുക്കിയിട്ടില്ല. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ തന്‍വര്‍ഷം വരെ പ്രോജക്ടുകള്‍ വിഭാവനം ചെയ്തിരുന്നെങ്കിലും നാളിതുവരെ ഗുണഭോക്തൃവിഹിതം പിരിച്ചടുക്കുകയോ തുക ചെലവഴിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ എം.എല്‍.എ. യുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ജല്‍ജീവൻ മിഷൻ പദ്ധതിയ്ക്കായി തുക ചെലവഴിച്ചിട്ടില്ല.
ഓഡിറ്റ് എന്‍ക്വയറി നം. 2/19.07.25


 

ഭാഗം -2
വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(1) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -3
ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍
[KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം‍]
 

ഇല്ല.

ഭാഗം -4
പൊതു വിവരങ്ങളും ഓഡിറ്റ്‌ പ്രത്യവലോകനവും

 
4-1   മെഡിസെപ്പ് ഒടുക്ക് സംബന്ധിച്ച പരിശോധന

1. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (റഗുലര്‍ ജീവനക്കാര്‍)

ഓഡിറ്റ് വര്‍ഷംജീവനക്കാരുടെ
എണ്ണം
ഈടാക്കിയ
തുക₹
മെഡിസെപ്പ്
പ്രീമിയം
ഇനത്തില്‍
ഒടുക്കിയതുക₹
ഒടുക്കാന്‍
ബാക്കി
നില്‍ക്കുന്ന
തുക₹
റിമാര്‍ക്സ്
2024-251592,000/-92,000/--23-24 വര്‍ഷ
ബാലന്‍സ്
7,500/-
 

(1-4-2024 മുതല്‍ 31-3-2025നുളളില്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുളളവര്‍ ഒഴികെ)

2. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (1-4-24മുതല്‍ 30-6-24-നുളളില്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുളള റഗുലര്‍ ജീവനക്കാര്‍)

ജീവനക്കാരുടെ
എണ്ണം
സര്‍വീസില്‍
പ്രവേശിച്ച മാസം
മെഡിസെപ്പ് പ്രീമിയം
ഇനത്തില്‍
ഈടാക്കിയ തുക
(7/22മുതല്‍ അല്ലെങ്കില്‍
7/23മുതലുളള
കുടിശ്ശിക ഉള്‍പ്പെടെ
മെഡിസെപ്പ് പ്രീമിയം
ഇനത്തില്‍
ഒടുക്കിയതുക₹
ഒടുക്കാന്‍ ബാക്കി
നില്‍ക്കുന്ന
തുക₹
റിമാര്‍ക്സ്
ബാധകമല്ല


3. മെഡിസെപ്പ് പ്രീമിയം ഒടുക്ക്(1/7/24മുതല്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുളള റഗുലര്‍ ജീവനക്കാര്‍)

ജീവനക്കാരുടെ
എണ്ണം
മെഡിസെപ്പ് പ്രീമിയം
ഇനത്തില്‍ ഈടാക്കിയ
തുക(7/22മുതലുളള കുടിശ്ശിക
ഈടാക്കിയിട്ടുണ്ടെങ്കില്‍
ആയതുള്‍പ്പെടെ)
മെഡിസെപ്പ്
പ്രീമിയം
ഇനത്തില്‍
ഒടുക്കിയതുക₹
ഒടുക്കാന്‍
ബാക്കി
നില്‍ക്കുന്ന
തുക₹
റിമാര്‍ക്സ്
ബാധകമല്ല


4. മെഡിസെപ്പ് പ്രീമിയം ഒടുക്ക് (1/8/24മുതല്‍ 31/3/25നുളളില്‍ സര്‍വീസില്‍ പ്രവേശിച്ചിട്ടുളള റഗുലര്‍ ജീവനക്കാര്‍)

ജീവനക്കാരുടെ
എണ്ണം
സര്‍വീസില്‍
പ്രവേശിച്ചമാസം
മെഡിസെപ്പ് പ്രീമിയം
ഇനത്തില്‍
ഈടാക്കിയ തുക
(7/22മുതല്‍ അല്ലെങ്കില്‍
7/2024
മുതലുളള കുടിശ്ശിക ഉള്‍പ്പെടെ
മെഡിസെപ്പ്
പ്രീമിയം
ഇനത്തില്‍
ഒടുക്കിയതുക₹
ഒടുക്കാന്‍
ബാക്കി
നില്‍ക്കുന്ന
തുക₹
റിമാര്‍ക്സ്
ബാധകമല്ലബാധകമല്ലബാധകമല്ലബാധകമല്ലബാധകമല്ലബാധകമല്ല



                                                                            
 

4-2   വാര്‍ഷികധനകാര്യപത്രിക പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയതിന്റെ വിവരം
ഓഡിറ്റ്
വര്‍ഷം
സര്‍ട്ടിഫിക്കേഷന് കണക്കുകള്‍
പരിശോധിച്ച തീയതി
സര്‍ട്ടിഫിക്കറ്റ് നമ്പര്‍/തീയതി
2024-2523/7/25, 24/7/25കെ.എസ്.എ.കെ.എല്‍.എം.പി4/1684/2025
തീയതി 12.09.2025


 

4-3   സംയുക്തപ്രോജക്ടുകള്‍ക്കു ലഭിച്ച ഫണ്ട് വിനിയോഗം

വിഹിതം നല്‍കിയ സ്ഥാപനം

തുക ലഭിച്ച വര്‍ഷം

ലഭിച്ച തുക ₹

പ്രൊജക്ടിന്റെ പേര്

ചെലവ് ₹

ബാലന്‍സ് ₹

ബ്ലോക്ക് പഞ്ചായത്ത്

2024-25

1,00,000/-

പാലിയേറ്റീവ്

1,00,000/-

0

ബ്ലോക്ക് പഞ്ചായത്ത്

2024-25

1,00,000/-

അതിദാരിദ്ര്യംതുടര്‍പ്രവര്‍
ത്തനങ്ങള്‍

1,00,000/-

0

ബ്ലോക്ക് പഞ്ചായത്ത്

2024-25

1,52,600/-

ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്

1,52,600/-

0

ബ്ലോക്ക് പഞ്ചായത്ത്

2024-25

1,46,254/-

അനുപൂരകം

1,46,254/-

0

ബ്ലോക്ക് പഞ്ചായത്ത്

2024-25

20,811/-

ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

20,811/-

0

ബ്ലോക്ക് പഞ്ചായത്ത്2024-251,57,046/-ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി1,57,046/-0

ജില്ലാ പഞ്ചായത്ത്

2024-25

56,750/-

അനുപൂരക പോഷകാഹാരം പദ്ധതി

56,750/-

0

ജില്ലാ പഞ്ചായത്ത്

2024-25

1,20,650/-

ഭിന്നശേഷിക്കാര്‍ക്കുളള
സ്കോളര്‍ഷിപ്പ്

1,20,650/-

0


 

4-4   നിക്ഷേപ പ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍
നിര്‍വ്വഹണ ഏജന്‍സിപ്രവൃത്തിയുടെപേര്മുൻകൂര്‍
നല്‍കിയ
തുക
(രൂപ)
വൌച്ചര്‍ നം/ചെക്ക് നം            ചെലവഴിച്ച
തുക
(രൂപ)
ചെലവഴിക്കാന്‍
ബാക്കിയുള്ള
തുക(രൂപ)
കെ.എസ്.ഈ.ബിപോസ്റ്റ് ഷിഫ്റ്റിംഗ്- 201/2539,599/-BRN 1068086/19.12.24039,599/-
G.W.D166/25-കുഴല്‍ കിണര്‍ നിര്‍മ്മാണവും
പമ്പ് ഹൗസ് സ്ഥാപിക്കലും
9,81,935/-

XVFC/24-25/P/73/19.3.25-588700/-

XVFC/24-25/P/77/21.3.25-66235/-

XVFC/24-25/P/98/26.3.25-328000

09,81,935/-


 

4-5   മൊബിലൈസേഷൻ അഡ്വാൻസ് വിവരങ്ങൾ
ഇല്ല
 
4-6   വായ്പ / വായ്പ തിരിച്ചടവ്

ഓഡിറ്റ് വര്‍ഷം പഞ്ചായത്തിന് വായ്പയിനത്തില്‍ 14,64,722/-രൂപ വരവുണ്ട്. മുന്‍ബാക്കി 7,70,683/-രൂപയടക്കം 22,35,405/-രൂപയിൽ 18,47,440/-രൂപ വിനിയോഗിച്ചിട്ടുണ്ട്. വായ്പ തിരിച്ചടച്ചതിന്റെയും, വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവേശഷിക്കുന്ന വായ്പ തുകയുടെയും വിശദവിവരം താഴെ കൊടുക്കുന്നു.

വായ്പയുടെ
പേര്/ ഉദ്ദേശ്യം
ഉത്തരവ്
നമ്പര്‍/തീയതി
തന്‍വര്‍ഷ
വായ്പ തുക
(രൂപ)
വര്‍ഷാരംഭത്തില്‍
തിരിച്ചടയ്ക്കാന്‍
ബാക്കിയുണ്ടായിരുന്ന
തുക (രൂപ)
തന്‍വര്‍ഷം
തിരിച്ചടച്ച തുക (രൂപ)
 വര്‍ഷാവസാനം
തിരിച്ചടയ്ക്കാന്‍
ബാക്കിയുളള
തുക (രൂപ)
മുതല്‍പലിശ
ലൈഫ് ഭവന പദ്ധതി 14,64,722/-94,69,933/-9,40,930/- 99,93,725/-

 


 

4-7   സ്ഥിരനിക്ഷേപം
ഇല്ല
 
4-8   ഓഡിറ്റ് റിക്കവറി

 

ഓഡിറ്റ് റിക്കവറിയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച 10,328/- രൂപയുടെ വിശദാംശങ്ങള്‍

റിപ്പോര്‍ട്ട്
വര്‍ഷം
ഭാഗം/
ഖണ്ഡിക
ഈടാക്കിയ
തുക₹
ഒടുക്കിയ ആളുടെ പേരും/ഉദ്യോഗപ്പേരുംരശീത് നമ്പര്‍തീയതി
2023-241-132,976/-മദര്‍ എലീസ വെല്‍ഫെയര്‍ സെന്റര്‍124010137714/11/24
2023-241-211,302/-ദിലീപ്കുമാര്‍ ബി.എസ്124010139415/11/24
2023-241-132,850/-മെഡിക്കല്‍ ഓഫീസര്‍124010141216/11/24
2023-241-132,000/-മെഡിക്കല്‍ ഓഫീസര്‍12401041316/11/24
2023-241-13600/-പ്രൊപ്രൈററ്റര്‍124010144218/11/24
2023-241-13600/-പ്രൊപ്രൈററ്റര്‍124010144318/11/24


 

4-9   സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട്

പഞ്ചായത്തിലെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 23-ാം വകുപ്പ് പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ഓഡിറ്റ്
വര്‍ഷം

ഖണ്ഡിക

സമാഹൃത
റിപ്പോര്‍ട്ട്
വര്‍ഷം

ഖണ്ഡിക

വിഷയം

ഇപ്പോഴത്തെ അവസ്ഥ

1999-2000

3-9

2006-07

3.11.4

ജനകീയ പാര്‍പ്പിട പദ്ധതി

അക്കൗണ്ട്സ് കമ്മിറ്റിയുടെ
പരിഗണനയില്‍

1999-2000

3-7

2006-07

3.11.4

പമ്പ്സെറ്റ് സ്ഥാപിക്കല്‍

അക്കൗണ്ട്സ് കമ്മിറ്റിയുടെ

പരിഗണനയില്‍    

2014-152-42016-17അനുബന്ധം 3തൊഴില്‍ നികുതി

അക്കൗണ്ട്സ് കമ്മിറ്റിയുടെ

പരിഗണനയില്‍    

2015-162-320016-07അനുബന്ധം 5തൊഴില്‍ നികുതി

അക്കൗണ്ട്സ് കമ്മിറ്റിയുടെ

പരിഗണനയില്‍    



 

4-10   ചാര്‍ജ് /സര്‍ചാര്‍ജ് നടപടികളുടെ വിവരം
ഇല്ല
 
4-11   ഓഡിറ്റ് പ്രത്യവലോകനം

(എ) പേരയം ഗ്രാമപഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം
ഇല്ല

(ബി) ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക
നമ്പര്‍
തുക (രൂപ)ഉത്തരവാദിയായ ആളുടെ പേരും/ഉദ്യോഗപ്പേരും
1-15-35,98,500/-ശ്രീ. സുമേഷ്.ടി,
വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍
1-195,43,500/-ശ്രീ. ബിനോയി.എം.ജി,
സെക്രട്ടറി
1-202,00,000/-ഡോ. ഷീന.പി.എസ്,
മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ
1-219,81,935/-ശ്രീ. ബിജോയി.എം.ജി,
സെക്രട്ടറി
1-242,39,599/-ശ്രീ. ബിജോയി.എം.ജി,
സെക്രട്ടറി
1-2726,000/-ശ്രീ. ബിജോയി.എം.ജി,
സെക്രട്ടറി
1-2820,000/-ശ്രീ. ജ്യോതിഷ് കുമാര്‍,
സെക്രട്ടറി
1-3276,843/-ഡോ. ഷീജാ ഫിലിപ്പ്,
മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി
ആകെ26,86,377/- 


(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം
ഇല്ല
(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ
ഖണ്ഡിക 1-12 , 1-13

(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് / തടസ്സത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും

പേരും/ഉദ്യോഗപ്പേരുംഇപ്പോഴത്തെ
(ഓഡിറ്റ് നടന്ന സമയത്തെ)
ഔദ്യോഗിക മേല്‍വിലാസം
സ്ഥിരം മേല്‍വിലാസം
ശ്രീ. സുമേഷ്.ടി,
വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍
വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍
പേരയം ഗ്രാമപഞ്ചായത്ത്
ഹര്‍ഷം , കേളി നഗര്‍ 81 B,
രണ്ടാം കുറ്റി പി.ഒ, കൊല്ലം
ഡോ. ഷീന.പി.എസ്,
മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ
മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ ,
പേരയം ഗ്രാമപഞ്ചായത്ത്
ഉത്തമ, താന്നിക്കമുക്ക്,
പെരിനാട്.പി.ഒ, കൊല്ലം
ശ്രീ. ബിജോയി.എം.ജി,
സെക്രട്ടറി
സെക്രട്ടറി, വാഴപ്പള്ളി ഗ്രാ.പTC 14/1196,
സെന്റ്ജോര്‍ജ്ജ് ലെയിന്‍,
കുമാരപുരം, മെഡിക്കല്‍ കോളേജ്.പി.ഒ,
തിരുവനന്തപുരം
ശ്രീ. ജ്യോതിഷ് കുമാര്‍,
സെക്രട്ടറി
സെക്രട്ടറി, പെരിനാട് ഗ്രാ.പപാര്‍വ്വതി നിവാസ്,
അക്ഷര നഗര്‍-53, കൊല്ലം
ഡോ.ഷീജാഫിലിപ്പ്,
മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി
മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി,
പേരയം ഗ്രാമ പഞ്ചായത്ത്
കാവുള്ളതില്‍, അജിത്ത് ഭവനം,
കരിക്കം, കൊട്ടാരക്കര


 

4-12   തീര്‍പ്പാക്കാനവശേഷിക്കുന്നഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

ഓഡിറ്റ്
വര്‍ഷം

ഈ വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച ഏറ്റവും
ഒടുവിലത്തെ കത്തിടപാടിന്റെ വിവരം

തീര്‍പ്പാക്കാനവശേഷിക്കുന്ന
ഖണ്ഡികകളുടെ എണ്ണം

1996-97

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

2

1998-99

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

4

1999-2000

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

4

2000-01

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

4

2001-02

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

2

2002-03

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

1

2003-04

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

4

2004-05

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

7

2005-06

കെ എസ് എ.കെ എല്‍ എം.പി 4-368/18 തീയതി 28-02-18

6

2006-07

കെ എസ് എ.കെ എല്‍ എം.പി 4-783(1)/19 തീയതി 7-6-19

13

2007-08

കെ എസ് എ.കെ എല്‍ എം.പി 4-783(2)/19 തീയതി 7-6-19

5

2008-09

കെ എസ് എ.കെ എല്‍ എം.പി 4-783(3)/19 തീയതി 7-6-19

3

2009-10

കെ എസ് എ.കെ എല്‍ എം.പി 4-783(4)/19 തീയതി 7-6-19

4

2010-11

കെ എസ് എ.കെ എല്‍ എം.പി 4-783(5)/19 തീയതി 7-6-19

1

2011-12

കെ.എസ്.എ.കെ.എല്‍.എം.പി4/അദാലത്ത് 2011-12/709/22 തീയതി. 20.08.2022

6

2012-13

കെ.എസ്.എ.കെ.എല്‍.എം.പി4/അദാലത്ത് 2012-13/708/22 തീയതി. 20.08.2022

11

2013-14 &

2014-15

കെ.എസ്.എ.കെ.എല്‍.എം.പി4/അദാലത്ത് 2013-14/706/22 തീയതി. 20.08.2022

13

2015-16

കെ.എസ്.എ.കെ.എല്‍.എം.പി4/അദാലത്ത് 2015-16/707/22 തീയതി. 20.08.2022

17

2016-17

കെ.എസ്.എ.കെ.എല്‍.എം.പി 4/457/22 തീയതി.-16.04.24

10

2017-18

കെ.എസ്.എ.കെ.എല്‍.എം.പി 4/458/22 തീയതി.-16.04.24

12

2018-19

കെ.എസ്.എ.കെ.എല്‍.എം.പി 4/456/22 തീയതി.-19.04.24

22

2019-20

കെ.എസ്.എ.കെ.എല്‍.എം.പി 4/948/21 തീയതി.-22.01.24

എല്ലാ ഖണ്ഡികകളും

2020-21

കെ.എസ്.എ.കെ.എല്‍.എം.പി 4/952/21 തീയതി.- 01.04.24

എല്ലാ ഖണ്ഡികകളും
2021-22കെ.എസ്.എ.കെ.എല്‍.എം.പി 4/2393/22 തീയതി - 19.04.24എല്ലാ ഖണ്ഡികകളും
2022-23കെ.എസ്.എ.കെ.എല്‍.എം.പി 4//1426/2023 തീയതി - 08.09.23എല്ലാ ഖണ്ഡികകളും
2023-24കെ.എസ്.എ.കെ.എല്‍.എം.പി 4എല്ലാ ഖണ്ഡികകളും





 



ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കൊല്ലം
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്.


 




 

Annexure-1
Audit Certificate
 

i. I have audited the attached Financial statements approved vide resolution number 1 dated 1 dated 21-06-2025 and submitted on 26-06-2025 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2025 and Balance sheet as on 31-03-2025 , with supporting forms, of the Perayam Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2024-2025 and Financial position of Perayam Grama Panchayat as on 31-03-2025

Date:  12/09/2025

Deputy Director

Kerala State Audit Department

Audit Report appended to the Audit Certificate of Perayam Grama Panchayat for the Year 2024-2025.

1.Major Observations

nil

2.Other Observations

1. Closing balane of cfc in 40(B) is not tallied with B-4 in balance sheet.
2. SBI sanitation a/c is not in agreement with AFS.
3. Collection and balance amount in M.G.N.R.E.G.S cash book is not in agreement with AFS.
4. The details of beneficiary contribution in balance sheet are not available.
5. The details of cheques in reconciliation statement are not available.
6. The property tax -residential and non-residential is not in agreement with DCB.
 

   അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
 

    കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിന്റെ 2024-2025 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.


 

ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, കൊല്ലം
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്


 

അനുബന്ധം - 3
അനുബന്ധ പത്രികകള്‍
 
1റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്

 

സംക്ഷിപ്തം (Audited Abstract)

 

2ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ്
3ബാലന്‍സ് ഷീറ്റ്

 

 

 

 

 

ഡെപ്യൂട്ടി ഡയറക്ടര്‍

ജില്ലാ ഓഡിറ്റ് കാര്യാലയം, കൊല്ലം

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്