ഈ സൈറ്റ് അപൂർണ്ണമാണ്.വെബ്സൈറ്റ് പൂർത്തീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
കാഴ്ചപ്പാടും ദൗത്യവും

2026-27 സാമ്പത്തിക വർഷം 14-ാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷ മാണ്. സംസ്ഥാന സർക്കാർ 14-ാം പഞ്ചവത്സര പദ്ധതിയ്ക്ക് നിശ്ചയിച്ചിട്ടുള്ള പൊതുലക്ഷ്യങ്ങൾ സവിശേഷ വികസനലക്ഷ്യങ്ങൾ, പൊതുമുൻഗണനകൾ എന്നിവ കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ വികസനലക്ഷ്യം കൈവരിക്കുവാൻ കഴിയുന്ന തരത്തിലുള്ള സമഗ്രപദ്ധതികളാകണം പ്രോജക്ടുകളായി നമുക്ക് രൂപം നൽകേണ്ടുന്നത്.

മുൻപ് തുടങ്ങിവച്ച പൂർത്തിയാകാത്ത പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് കഴിയണം. വികസന തുടർച്ച ഉറപ്പാക്കണം. മികച്ച മാതൃകകൾ പിൻതുടരണം. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, പൊതുസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, അവയുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക. പുതിയ സംരംഭങ്ങൾ തുടങ്ങുക. അത് പ്രവർത്തന പഥത്തിൽ എത്തിക്കുക. അങ്ങനെ നവപേരയത്തെ സൃഷ്ടിക്കുകയാണ് പേരയം ഗ്രാമപഞ്ചായത്ത് സമിതിയുടെ പൊതുസമീപനം.

പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരസൃഷ്ടിയും സാധ്യമാ ക്കുന്നതിനുള്ള പദ്ധതികളും വാർഷിക പദ്ധതിയുടെ ഭാഗമാകണം.

ഭവന പദ്ധതി

വസ്തു ഉള്ളവർക്ക് വീട് നിർമ്മിക്കുന്നതിനായി നിലവിലെ തുകയായ 4 ലക്ഷം രൂപയിൽ നിന്നും ഉയർത്തണം. വീട് മെയിന്റനൻസിനുള്ള ആനുകൂല്യതുക 30000/- രൂപയിൽ നിന്നും 50000/- രൂപയായി ഉയർത്തും. പഞ്ചായത്തിലെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിന് ഉയർന്ന മുൻഗണന നൽകും. ലൈഫ് ഭവന പദ്ധതി, പി.എം.എ.വൈ.പദ്ധതി, മറ്റ് ഏജൻസികൾ വഴി അർഹരായ എല്ലാ കുടുംബങ്ങൾക്കും ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം.

അതിദാരിദ്ര്യ നിർമ്മാർജ്ജനം

അതിദാരിദ്ര്യ അവസ്ഥയിൽ മോചിപ്പിക്കപ്പെട്ടവർ വീണ്ടും അതിദാരിദ്ര്യ അവ സ്ഥയിലേക്ക് തിരികെ പോകാതെ അവരുടെ മോചനം സുസ്ഥിരമാക്കുന്നതിന് പ്രത്യേക പദ്ധതികൾ ഉണ്ടാക്കണം. അതിദാരിദ്ര്യമുക്തകുടുംങ്ങളുടെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തണം. ഇവരുടെ ആരോഗ്യവിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകണം. 

സമഗ്ര ആരോഗ്യം

തദ്ദേശ ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം വിപുലപ്പെടുത്തുന്നതിനുമുള്ള പ്രോജക്ടുകൾക്ക് പ്രാമുഖ്യം നൽകി നടപ്പിലാക്കും. ഉദാഹരണം കുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫാർമസി പകൽ മുഴുവൻ സമയവും പ്രവർത്തിപ്പിക്കും. പടപ്പക്കര ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. കിഡ്നി ക്യാൻസർ രോഗികൾക്ക് മരുന്ന് സൗജന്യമായി നൽകുന്ന മെഡി സിൻ ബാങ്ക് രൂപീകരിക്കും. സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കും. 

ഉൽപ്പാദനം വർദ്ധിപ്പിക്കൽ

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരവികസനം, തുടങ്ങിയ മേഖല കളിൽ ഉൽപാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിളകളുടെയും മറ്റ് സംരംഭങ്ങളുടെയും വിസ്തൃതിയും ഉല്പാദന ക്ഷമതയും പരമാ വധി വർദ്ധിപ്പിക്കുന്നതിന് പ്രോജക്ടുകൾക്ക് വാർഷിക പദ്ധതി മുൻഗണന നൽകണം. തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിന് കാർഷിക ക്ലബ്ബുകൾ രൂപീകരിക്കണം.

തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താൻ തൊഴിലാളി ബാങ്ക് രൂപീകരിക്കണം. യുവകർഷകർക്ക് ആവശ്യമായ പരിശീലനം നൽകണം.

യന്ത്രവൽകൃത ഉപകരണങ്ങൾ ഉറപ്പ് വരുത്തണം. കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കാർഷിക വിപണി സംഘടിപ്പിക്കണം. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനുള്ള പദ്ധതി രൂപീകരിക്കണം. കുടുംബശ്രീ ഗ്രൂപ്പുകളെയും ഗ്രാമീണ ക്ലബ്ബുകളെയും വിദ്യാലയങ്ങളെയും കാർഷിക അനുബന്ധപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ പദ്ധതി ഉണ്ടാകണം.

കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ കൂട്ടായ്മകൾ പാടശേഖരസമിതികൾ, സ്വയം സഹായസംഘങ്ങൾ, ചാരിറ്റബിൾ സംഘങ്ങൾ, ക്ലബ്ബുകൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ കാർഷിക രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് കഴിയണം.

ഏറെ വിദേശനാണ്യവും തൊഴിലവസരങ്ങളും നേടിത്തരുന്നതിനായി വരും വർഷങ്ങളിൽ ഉല്പ്പാദമേഖലയിൽ സന്നദ്ധ സംഘടനകളുടെയും വ്യക്തി സഹായത്തോടെയും കായൽ മുരിങ്ങ, കൊഞ്ച്, ഞണ്ട്, കക്ക കൃഷികൾ പ്രോത്സാഹിപ്പിക്കണം. ഇതിനായി തുക വകമാറ്റണം.

നാളികേര ഉല്പാദനവും മരച്ചീനി കൃഷിയും നമുക്ക് തിരികെ കൊണ്ടുവരാൻ കഴിയണം.

പഴം, പച്ചക്കറി, നാണ്യവിള എന്നിവയുടെ ഉല്പാദനം വർദ്ധിപ്പിക്കണം. സൂര്യകാന്തി, കുറ്റിമുല്ല കൃഷിയും നമ്മുടെ പ്രദേശത്ത് ആരംഭിക്കാൻ കഴിയണം. അങ്ങനെ കാർഷിക പുരോഗതിയിലേക്ക് പഞ്ചായത്തിനെ നയിക്കാൻ നമുക്ക് സാധിക്കും. ഇതിന് കൃഷിഭവനുമായി ചേർന്ന് പദ്ധതികൾ ഉണ്ടാക്കണം.പേരയം കൃഷി ഭവന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണം.

കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച കൃഷി ഓഫീസിന്റെ കെട്ടിടം പുതുക്കി പണി യാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണം. ഈ സമിതിയുടെ കാലത്ത് അത് യാഥാർത്ഥ്യ മാക്കാൻ പരിശ്രമിക്കും. കാലിവളർത്തൽ, കോഴിവളർത്തൽ, മത്സ്യകൃഷി, എന്നിവയിൽ സ്വകാര്യ-സംയുക്ത പുതിയ സംരംഭങ്ങൾ തുടങ്ങണം.

തരിശ്ശ് ഭൂമി കൃഷിയോഗ്യമാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധ തിയുടെ ഭാഗമായി നടപ്പിലാക്കുന്നതിന് ശ്രമിക്കും.

ഉല്പാദനോപാധികൾ, മറ്റ് സഹായങ്ങൾ, സബ്സിഡി എന്നിവ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കാൻ പ്രോജക്ടുകളുടെ ഭാഗമായി കർഷകർക്ക് / ഗ്രൂപ്പുകൾക്ക് നൽകാവുന്ന താണ്.

പൊതുവിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തും.

പൊതുവിദ്യാലത്തിലേക്ക് കുട്ടികളെ ആകർഷിക്കത്തവിധം വിപുലമായ ക്യാമ്പയിനു കൾ ആരംഭിക്കണം.

കലാകായിക വിദ്യാഭ്യാസം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കും. ബി.ആർ.സി.ട്രെയിനർമാരുടെ സേവനം ഉറപ്പ് വരുത്തും.

ബഡ്സ് സ്കൂൾ ആരംഭിക്കും.

കരിയർ ഗൈഡൻസ് സാംസ്കാരിക - വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് സംഘ ടിപ്പിക്കുവാൻ പദ്ധതികൾ ഉണ്ടാകണം.

പഠനോത്സവങ്ങൾ സംഘടിപ്പിക്കും.

പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും ആവശ്യമായ സമിതി കൾ രൂപീകരിച്ച് ഏറ്റെടുക്കും.

കുട്ടികൾക്ക് നിയമപരിജ്ഞാനം നൽകുന്നതിന് ബന്ധപ്പെട്ട സർക്കാർ സമിതികളുടെ സഹായം ഉറപ്പാക്കും.

ഇടവേളകളിൽ സ്കൂൾ അധികാരികളുടെയും പി.ടി.എ.പ്രതിനിധികളുടെയും യോഗങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിൽ വിളിച്ച് ചേർത്ത് വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങൾ ചർച്ച ചെയ്യും. അങ്കണവാടികൾക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും ബാല സൗഹൃദ അങ്കണവാടികളാക്കി മാറ്റും.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ

ഭിന്നശേഷിക്കാർക്കാവശ്യമായ ട്രെയിനിംഗ്, കൗൺസിലിംഗ് തുടങ്ങിയ നൽകണം. അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും ഉള്ള അവകാശങ്ങൾ സംരക്ഷിക്കാൻ ആവ ശ്യമായ പദ്ധതിയ്ക്ക് രൂപം നൽകണം.

ഒരു ബഡ്സ് സ്കൂൾ പഞ്ചായത്തിൽ ആരംഭിക്കണം.

അംഗപരിമിതരെയും ഭിന്നശേഷിക്കാരെയും സമൂഹത്തിനോടൊപ്പം ചേർത്ത് നിർത്താനും അവരെ സംരക്ഷിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനുതകുന്ന പദ തികൾക്ക് നേതൃത്വം നൽകണം.

ഭിന്നശേഷി സൗഹൃദപാർക്ക് സ്ഥാപിക്കുക. ഭിന്നശേഷിക്കാർക്ക് പെട്ടിക്കട നൽകുക.

അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലനം, ബോധവൽക്കരണം, ഉല്ലാസയാത്രകൾ, കലാകായിക മത്സരങ്ങൾ, മേളകൾ എന്നിവ നടത്തുവാൻ പദ്ധതികൾ ഉണ്ടാകണം. ഇവരുടെ കുടുംബസംഗമം സംഘടിപ്പിക്കണം.

തൊഴിൽ സംരംഭങ്ങൾക്ക് കൂടുതൽ ധനസഹായം നൽകണം.

വയോജന സംരക്ഷണം

വയോജനങ്ങൾക്ക് ശാരീരിക, മാനസിക, സാംസ്കാരിക പിൻതുണയും സുരക്ഷിത ത്വവും ഉറപ്പ് വരുത്തും.

യോഗാ പരിശീലനം നൽകും.

പകൽവീട് പദ്ധതി യാഥാർത്ഥ്യമാക്കും.

തൊഴിൽ പരിശീലനം നൽകും

ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും.

വയോജന കൂട്ടായ്മകൾ സംഘടിപ്പിക്കും.

വയോജന ദിനാചരണം വിപുലമായി സംഘടിപ്പിക്കും.

സേവനമേഖലയിൽ ഇവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.

കിടപ്പ് രോഗികൾക്ക് സാന്ത്വന പരിചരണം, ചികിത്സ, മരുന്ന്, ആഹാരം, ആവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവ ഉറപ്പ് വരുത്തും.

യുവജനക്ഷേമം

ജോബ് പോർട്ടൽ രൂപീകരിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കണം.

സാധ്യമായ തൊഴിൽ ആധുനിക മെഷിനറികളുടെ പരിശീലനം വിവിധ വകുപ്പുകളു മായും സ്ഥാപനങ്ങളുമായും ചേർന്ന് നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാകണം.

കേരളോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിക്കും.

വ്യക്തിഗത സംയുക്ത തൊഴിൽ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനാവ ശ്യമായ പദ്ധതികൾക്ക് രൂപം നൽകണം.

സ്ത്രീ സുരക്ഷ

സ്ത്രീകൾ നേരിടുന്ന വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആസൂത്രിത മായ ഇടപെടലുകൾ നടത്തണം. 

വനിതകളുടെ സാമൂഹിക പദ്ധതി ഉയർത്തുന്നതിന് വനിതാഘടക പദ്ധതി തയ്യാറാക്കണം

സ്ത്രീകളുടെ തൊഴിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പുറമെ ലേബർ ബാങ്ക്, ഉൽപന്നങ്ങളുടെ വിപണനകേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധ കുടുംബശ്രീയുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങണം. സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ.

വിവിധ രംഗങ്ങളിൽ ആവശ്യമായ പരിശീലനങ്ങൾ ബോധവൽക്കരണ ക്ലാസ്സുകൾ, സ്ത്രീധന ഗാർഹിക പീഢനങ്ങൾക്കെതിരായി ശക്തമായ പ്രതിരോധവും നിയമോപ ദേശവും തുടങ്ങിയ രംഗങ്ങളിൽ ആവശ്യമായ പദ്ധതികൾ ഉണ്ടാകണം. 

പട്ടികജാതിക്ഷേമം

പ്രത്യേക പരിഗണന അർഹിയ്ക്കുന്ന സമൂഹത്തിന്റെ ക്ഷേമത്തിനായി സാമ്പ ത്തിക സാമൂഹിക പശ്ചാത്തല സൗകര്യങ്ങളുടെ വികസനം ലഭ്യമാക്കി പദ്ധതികൾ നടപ്പാക്കണം. ഈ മേഖലയിൽ സർവേ നടത്തി വിവരങ്ങൾ ശേഖരിച്ച് മുൻഗണന അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യണം. വിദ്യാഭ്യാസമേഖലയിൽ പ്രത്യേക പദ്ധതികൾ ഉണ്ടാകണം. പി.എസ്.സി., യു.പി.എസ്.സി, ആർ.ആർ.ബി എന്നിവയ്ക്ക് വിദ്യാർത്ഥികൾക്ക് കോച്ചിംഗ് ക്ലാസ്സ് നൽകുക.

വ്യക്തികൾക്കും കുടുംബങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രോജ കൾക്ക് രൂപം നൽകണം.

വീട്, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പുവരുത്തണം.

ഗ്രാമവികസനം

റോഡുകളുടെ സുരക്ഷയും വികസനവും വഴിവിളക്കുകളുടെ കൃത്യമായ പരിചരണവും സംരക്ഷണവും ഉണ്ടാകണം.

ഗ്രാമങ്ങളുടെ സൗന്ദര്യവൽക്കരണം നടപ്പിലാക്കുന്നതിന് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവവഴി സംയുക്ത പദ്ധതികൾ ആവിഷ്ക്കരിക്കും.

വാർഡുകളിൽ ജാഗ്രതാസമിതികൾ രൂപീകരിച്ച് ശക്തിപ്പെടുത്തണം.

മാലിന്യമുക്ത പോരാട്ടത്തിനായുള്ള പദ്ധതികൾ നിർദ്ദേശിച്ച് നടപ്പിൽ വരുത്തണം. പ്രകൃ തിസൗഹൃദ പ്രവർത്തനങ്ങൾക്കാവശ്യമായ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക. തണ്ണീർതടങ്ങളുടെയും ജലസ്രോതസ്സുകളുടെയും സംരക്ഷണം ഉറപ്പ് വരുത്തും. പൊതുഗതാഗതം ശക്തിപ്പെടുത്തണം.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ മാസ്റ്റർ പ്ലാൻ നടപ്പാക്കണം. പുതിയ റോഡുകളും സ്ഥാപനങ്ങളും പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിക്കണം. 

വിനോദം, കായികം, യുവജനകാര്യം

കലാകായിക മേഖലയിൽ മികച്ച മുന്നേറ്റം നടത്തുവാൻ ആവശ്യമായ പദ്ധതികൾ

ഉണ്ടാകണം.

സ്കൂളുകളിൽ കളിസ്ഥലങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക

ഓപ്പൺ ജിം ജോസ്കുട്ടി സ്റ്റേഡിയം എന്നിവ നവീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തണം.

മറ്റു കേന്ദ്രങ്ങളിൽ പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കുവാൻ പദ്ധതികൾ എല്ലാ വാർഡ് കേന്ദ്രങ്ങളിലും വിനോദ് സൗഹൃദ ഇടങ്ങൾ നിർമ്മിക്കണം. ആവശ്യമായ ഉപകരണങ്ങൾ മറ്റ് സൗകര്യങ്ങൾ ഉണ്ടാകണം. ലൈബ്രറികളുടെയും ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുവാൻ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കണം. 

ബി.ആർ.സി.യുടെ സഹായത്തോടെ കലാകായിക പ്രതിഭകൾക്ക് ആവശ്യമായ

സഹായവും പരിശീലനവും നൽകണം.

ഗ്രാമീണ ടൂറിസം

നമ്മുടെ പഞ്ചായത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ടൂറിസം വികസന നൽകുന്ന പദ്ധതികൾ നടപ്പിലാക്കണം. സ്വകാര്യസംയുക്ത സംരംഭങ്ങൾ ഈ മേഖല യിൽ സൃഷ്ടിക്കാൻ കഴിയണം. കായൽതീരങ്ങളിൽ ആയുർവേദ ഹെൽത്ത് ടൂറിസം ത്തിന് ഏറ്റവും അനുയോജ്യമാണ്. ആയതിനാൽ ഗ്രാമീണ ടൂറിസത്തിന് ഊന്നൽ വർദ്ധിപ്പിച്ച് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് പ്രോജക്ടുകൾ ആരംഭിക്കണം. പഞ്ചായത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തല, തൊഴിൽ മേഖലയിൽ വലി മാറ്റങ്ങൾ സൃഷ്ടിക്കാനും വിദേശസ്വദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനും നമുക്ക് ക യണം. ഒരു ടൂറിസം ഹബ്ബായി പേരയത്തെ മാറ്റാനുളള പ്രവർത്തനം നടത്തുവാൻ പദ്ധതി ഉണ്ടാകണം. അഷ്ടമുടി കായലിന്റെ സംരക്ഷണവും സൗന്ദര്യവൽക്കരണവും നടപ്പി ലാക്കും. ചരിത്രപരമായ പൈതൃകങ്ങൾ സംരക്ഷിക്കുകയും നിലനിർത്തുകയും വേണം. 

കമ്മ്യൂണിറ്റി കിച്ചൻ

കാർഷികോൽപ്പന്നങ്ങൾ ശേഖരിച്ച് സംയുക്തസംരംഭങ്ങളായി ശുദ്ധമായ ഭക്ഷണം പാചകം ചെയ്ത് ഭവനങ്ങളിൽ എത്തിക്കുവാൻ കമ്മ്യൂണിറ്റി കിച്ചൻ രൂപീകരി ക്കുന്നതിനും നടപ്പിലാക്കുന്നതിനും ആവശ്യമായ പ്രോജക്ട് ഏറ്റെടുക്കും. കാർഷി കോൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഗ്രാമീണ ചന്ത ആരംഭിക്കണം. 

ക്ഷീരോൽപ്പന മേഖലയിൽ പുതിയ സംരംഭം

നിരവധി ക്ഷീരകർഷകർ ഉള്ള പ്രദേശമാണ് നമ്മുടേത്. ഇവരെ സംയുക്തമായി സംഘ ടിപ്പിച്ച് സഹകരണ മേഖലയിലെ ബാങ്കുകളുമായി ബന്ധപ്പെടുത്തി വിവിധ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിനുള്ള പ്രോജക്ടുകൾ തയ്യാറാക്കും.

അങ്കണവാടികൾ മെച്ചപ്പെടുത്തും

അങ്കണവാടികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ആധുനികമാക്കുന്നതി നും പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കും.

മുഴുവൻ അങ്കണവാടി കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്ത് തലത്തിൽ കലോത്സവം നടത്തും.

പൊതുഭരണം

പഞ്ചായത്ത് ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗതയിൽ ലഭ്യ മാക്കാൻ നടപടി സ്വീകരിക്കും.പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാമാസവും പരിശോ ധിച്ച് വിലയിരുത്തി വീഴ്ചകൾ പരിഹരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തും.

പൊതുജനങ്ങൾക്കുള്ള സർക്കാർ അറിയിപ്പുകൾ യഥാസമയം നൽകാൻ നടപടി ഉണ്ടാക്കും. പഞ്ചായത്ത് ഓഫീസ് പ്രവർത്തനവും സേവനവും ISO നിലവാരത്തിലേക്ക് ഉയർത്തു വാൻ നടപടി സ്വീകരിക്കും. പഞ്ചായത്ത് ആസ്തികൾ അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കും.

പഞ്ചായത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കും.രോഗികൾക്കും, ഭിന്നശേഷി വിഭാഗക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങൾക്ക് പ്രത്യേക പരിപണ നൽകും. പഞ്ചായത്ത് ഓഫീസ് ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നികുതി പിരിവ് 100 % എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.

പദ്ധതികൾ കാല പരിധിയ്ക്കുള്ളിൽ പൂർത്തിയാക്കുകയും ഫണ്ട് മുഴുവൻ വിനിയോഗിക്കുകയും ചെയ്യും.

ശുചിത്വം മാലിന്യസംസ്കരണം

ഉറവിടങ്ങളിൽ നിന്നും തന്നെ ജൈവമാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവി ധാനം കൂടുതൽ കാര്യക്ഷമമാക്കും. ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ സൗകര്യങ്ങളും പിൻതുണയും നൽകും.

ശുചിത്വമിഷന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വം അവബോധം നൽകാൻ. നടപടി സ്വീകരിക്കും. ശുചിത്വ പ്രക്രിയ സുഗമമാ ക്കാൻ റസിഡന്റ് സ് അസോസിയേഷനുകൾ രൂപീകരിച്ച് ഇവയുടെ പ്രതിനിധികൾ വാർഡു കളിലും ജാഗ്രതാസമിതികളായി പ്രവർത്തിപ്പിക്കണം.

ജൈവവൈവിദ്ധ്യം, കാലാവസ്ഥാ വ്യതിയാനം,പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം

നമ്മുടെ ജീവിതരീതിയിലും ജീവനോപാതിയിലും കാലാവസ്ഥയിലും വന്നിട്ടുള്ള മാറ്റങ്ങൾ നമ്മുടെ ഉല്പാദന സേവന മേഖലകളിൽ ഉണ്ടാക്കിയ പ്രതിസന്ധികൾ മനസ്സി ലാക്കി ജൈവവൈവിദ്ധ്യമേഖല സംരക്ഷിക്കാൻ ഇടപെടൽ നടത്തണം. ഇതിന് പൊതു ജനങ്ങളെ ആകെ അണിനിരത്തുവാൻ കഴിയണം. വയോഡൈവേഴ്സിറ്റി രജിസ്റ്റർ കാലി കമാക്കി മാറ്റുന്നതിന് പ്രോജക്ടുകൾ ഉണ്ടാകണം. പ്രാദേശികമായി ജൈവവൈവിദ്ധ്യ കർമ്മപദ്ധതികൾ തയ്യാറാക്കി ഇടപെടൽ നടത്തും. പരിസ്ഥിതി സംരക്ഷണവും വിപുലീ കരണവും മുഖ്യപ്രോജക്ടുകളായി ഏറ്റെടുക്കും. ഇതിനായി വിവിധ ഏജൻസികളെയും പദ്ധതികളെയും സംയോജിപ്പിക്കും.

കുടിവെള്ളം

നമ്മുടെ പ്രദേശത്തെ മുഖ്യസാമൂഹ്യവിഷയമാണ് കുടിവെള്ള പ്രശ്നം. ജലലഭ്യ തയുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശമാണ്. ഭൂരിഭാഗവും നിലവിൽ ജലവിതരണം നടത്തുന്ന പൈപ്പ് ലൈൻ കാലപ്പഴക്കവും ഗുണനിലവാരം ഇല്ലാത്തതുമായതിനാൽ ഈ ലൈനിൽ മിക്കപ്പോഴും ജലവിതരണം സുഗമമാകുന്നില്ല. ദിവസങ്ങൾ ജലവിതരണം മുട ങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. ഇവ മാറ്റി പുതിയ ഗുണനിലവാരമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്. സർക്കാരിൽ വേണ്ട ഇടപെടൽ നടത്തണം.

നമുക്ക് നിലവിലുള്ള നീരുറവകൾ സംരക്ഷിച്ചും. വിപുലപ്പെടുത്തിയും പ്രയോ ജനപ്പെടുന്ന പദ്ധതികൾ ഉണ്ടാകണം. നിലവിലുള്ള പൊതുകിണറുകൾ വൃത്തിയാക്കും. ജലലഭ്യത ഉറപ്പുവരുത്തുവാൻ നടപടി ഉണ്ടാകും. പൊതുജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കണം. മാലിന്യങ്ങൾ ജലാശങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം ഒഴുവാക്കാ നായി പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകും. നിലവിലുള്ള കുടിവെള്ള പദ്ധ തികൾ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും.

മത്സ്യമേഖല

അഷ്ടമുടി കായലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി കായലിന്റെ ആവാ സവ്യവസ്ഥ നിലനിർത്താൻ ആവശ്യമായ പഠനം നടത്തുകയും തുടർ നടപടികളും പദ്ധ തികളും ആവിഷ്ക്കരിക്കുകയും ചെയ്യും. ഉൾനാടൻ ജലാശയങ്ങളിൽ ശാസ്ത്രീയമായ രീതിയിൽ കൂടി മത്സ്യകൃഷിയും മറ്റ് രീതികളും പ്രോത്സാഹിപ്പിക്കും. മത്സ്യതൊഴിലാളി കൾക്ക് ക്ഷേമപ്രവർത്തനങ്ങൾക്ക് പദ്ധതി ഉറപ്പുണ്ടാകും. ഇവരുടെ മക്കൾക്ക് ഉന്നത പഠ നത്തിനായി പ്രോത്സാഹനം നൽകാൻ പദ്ധതി രൂപീകരിക്കും. മത്സ്യമേഖലയിൽ പുതിയ സാദ്ധ്യതാ പദ്ധതികൾ ഉണ്ടാകും. കായൽ മാലിന്യമുക്തമാക്കി സംരക്ഷിക്കും. 

ചെറുകിട വ്യവസായം സൂഷ്മസംരംഭം 

പ്രാദേശികമായുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ തൊഴിൽ സംരംഭങ്ങൾക്ക് ആവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനത്തിന് സഹായം നൽകും. 

സംരംഭക സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കുന്നതിന് പദ്ധതി ഉണ്ടാകും

 വായ്പാബന്ധിത തൊഴിൽ സംരംഭകത്വ പ്രോജക്ടുകൾക്ക് പ്രോത്സാഹനം നൽകും. മറ്റ് തൊഴിൽ സ്ഥാപനങ്ങളിൽ തൊഴിൽ പ്രായോഗിക പരിശീലനത്തിന് അവസരം ഉണ്ടാക്കും.

സേവന മേഖല

കാർഷികമേഖല ഉൾപ്പെടെയുള്ള മേഖലകളിൽ സബ്സിഡികൾ മറ്റ് സാങ്കേ തിക സഹായങ്ങൾ എന്നിവ നൽകും. വയോജനങ്ങൾക്കും ഭിന്നശേഷിയുള്ളവർക്കും വനിതകൾക്കും വിധവകൾക്കും ആവശ്യമായ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കും. അങ്കണവാടി അനുപൂരക പോഷകാഹാരം പാലിയേറ്റീവ് പരിചരണം കുട്ടികളുടെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്ത നങ്ങൾ ആശുപത്രികളിലേക്കും ക്യാൻസർ രോഗികൾക്കുമുള്ള മരുന്നുകൾ, മറ്റ് സേവനങ്ങൾ, പട്ടികജാതി മത്സ്യതൊഴിലാളി, വനിതാ ഘടകപദ്ധതികൾ, വിവാഹധനസ ഹായം, പട്ടികജാതി ഉന്നതികൾക്കുള്ള വികസന പ്രവർത്തനങ്ങൾ തുടർ സാക്ഷരത, അതിദാരിദ്ര്യനിർമ്മാർജ്ജന തുടർ പദ്ധതികളുടെ പ്രവർത്തനങ്ങൾ എന്നിങ്ങനെ 14-ാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖയ്ക്കനുസൃതമായി നടപ്പിലാക്കുന്നതിന് ലക്ഷ്യ മിടുന്നു.

പശ്ചാത്തലമേഖല

പേരയം പഞ്ചായത്തിലെ 16 വാർഡുകളിലുള്ളതും ആസ്ഥി രജിസ്റ്ററിൽ ഉൾപ്പെ ട്ടതുമായ ഗ്രാമീണ റോഡുകളുടെയും പൊതുസ്ഥാപനങ്ങളുടെയും നിർമ്മാണം, സംരക്ഷണം, നവീകരണം, വികസനം എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കും. ആസ്ഥികൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ ശ്രമവും പദ്ധതികളും നടപ്പിലാക്കും.